മുറിയില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയുടെ കണക്ഷന്‍ വിച്ഛേദിച്ച ശേഷം ചുറ്റികകൊണ്ട് ഭാര്യയുടെ തലയ്ക്കടിച്ചു; ഭര്‍ത്താവ് അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

പറവൂര്‍: മുറിയില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയുടെ കണക്ഷന്‍ വിച്ഛേദിച്ച ശേഷം ഭര്‍ത്താവ് ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ചതായി പരാതി.

പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയില്‍. സംഭവത്തില്‍ ഭര്‍ത്താവ് രാജേഷിനെ (42) പൊലീസ് അറസ്റ്റ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവാഹമോചനത്തിന് കേസ് നല്‍കിയ ശേഷം ഇരുവരും ഒരു വീട്ടില്‍ തന്നെ രണ്ടുമുറികളിലായാണ് താമസിച്ചിരുന്നത്. ഇരുവരുടേയും മുറികളില്‍ സിസിടിവി കാമറയും ഘടിപ്പിച്ചിരുന്നു.

ഇതിനിടെ ഇക്കഴിഞ്ഞ നവംബര്‍ 11 ന് ഭാര്യ സുമയുടെ മുറിയിലെ കാമറാ കണക്ഷന്‍ വിച്ഛേദിച്ച ശേഷം രാജേഷ് ചുറ്റിക കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു എന്നാണ് പരാതി.

പരിക്കേറ്റ ഭാര്യയെ ഇയാള്‍ തന്നെ ചാലാക്ക മെഡികല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. അതിനുശേഷം ഒളിവില്‍ പോവുകയായിരുന്നു.

ഇതിനിടെ കേസിന്റെ കാര്യത്തിന് ഇയാള്‍ എറണാകുളത്തെത്തിയ വിവരം വടക്കേക്കര പൊലീസ് അറിഞ്ഞതോടെയാണ് പ്രതിയെ പിടികൂടുന്നത്.

അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പിന്നീട് റിമാന്‍ഡ് ചെയ്തു.