
തിരുവനന്തപുരം: തിരുവനന്തപുരം മംഗലപുരം പഞ്ചായത്തിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ സ്ഥാപിച്ച സിസിടിവി ക്യാമറകള്‍ കള്ളൻമാർ കൊണ്ടുപോയി.
തോന്നയ്ക്കല്‍ ലൈഫ് സയൻസ് പാർക്ക് മുതല്‍ ശാസ്തവട്ടം തോപ്പുമുക്ക് വരെ റോഡരികില്‍ മാലിന്യം തള്ളുന്നത് സ്ഥിരമാണ്. രാത്രി സമയത്ത് കടന്നുപോകുന്ന വാഹനങ്ങള്‍ ഹോട്ടല്‍, അറവുശാല മാലിന്യം ഉള്‍പ്പടെ ഇവിടെ നിക്ഷേപിക്കുമായിരുന്നു. അതോടെ തെരുവുനായ, കാട്ടുപന്നി ശല്യം രൂക്ഷമായി.
ഗതികെട്ടാണ് മംഗലപുരം പഞ്ചായത്ത് സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാൻ തീരുമാനിച്ചത്. 10 ലക്ഷത്തോളം രൂപ ചെലവില്‍ കെല്‍ട്രോണ്‍ ആണ് ക്യാമറകള്‍ സ്ഥാപിച്ചത്. ക്യാമറകള്‍ക്ക് കണക്ഷൻ നല്കുന്ന ജോലികള്‍ നടക്കുന്നതിനിടെ കഴിഞ്ഞ ദിവസം രാത്രിയില്‍ ഏഴ് ക്യാമറകള്‍ കള്ളന്മാർ കൊണ്ടുപോയി. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഈ റോഡില്‍ മാലിന്യം തള്ളിയവർക്ക് ഒരു ലക്ഷം രൂപയോളം പിഴ ചുമത്തിയിട്ടുണ്ട്. മാലിന്യ ലോബിയാണോ സിസിടിവി കവർന്നതെന്നും പഞ്ചായത്തിന് സംശയമുണ്ട്. പഞ്ചായത്ത് നല്കിയ പരാതിയില്‍ മംഗലപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


