play-sharp-fill
സിസിഎല്ലിന് ഇനി ‘അമ്മ’ ഇല്ല;  മോഹന്‍ലാലും പിന്മാറി; താരങ്ങള്‍ക്ക് സ്വന്തം നിലയില്‍ കളിക്കാം; മോഹന്‍ലാലിന്റെയും അമ്മയുടെയും പേര് ഉപയോഗിക്കരുത്

സിസിഎല്ലിന് ഇനി ‘അമ്മ’ ഇല്ല; മോഹന്‍ലാലും പിന്മാറി; താരങ്ങള്‍ക്ക് സ്വന്തം നിലയില്‍ കളിക്കാം; മോഹന്‍ലാലിന്റെയും അമ്മയുടെയും പേര് ഉപയോഗിക്കരുത്

സ്വന്തം ലേഖിക

കൊച്ചി: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ (സിസിഎല്‍) നിന്നും താരസംഘടനയായ അമ്മയും നടന്‍ മോഹന്‍ലാലും പിന്മാറി.

അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവാണ് ഇക്കാര്യം വ്യക്തമാക്കിയത്. സി സി എല്ലിന്റെ ഓ‌ര്‍ഗനൈസര്‍ സ്ഥാനത്തുനിന്നാണ് അമ്മ പിന്മാറിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സി സി എല്‍ മാനേജ്‌മെന്റുമായുള്ള അഭിപ്രായ വ്യത്യാസമാണ് പിന്മാറ്റത്തിന് കാരണം.
ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സി സി എല്ലില്‍ മത്സരിക്കുന്ന കേരളത്തില്‍ നിന്നുള്ള ടീമുമായി അമ്മയ്ക്ക് ബന്ധമില്ലെന്നും ഇടവേള ബാബു പറഞ്ഞു.

താരങ്ങള്‍ക്ക് സ്വന്തം നിലയില്‍ സി സി എല്ലില്‍ പങ്കെടുക്കാം. നേരത്തെ മലയാള താരങ്ങളുടെ സി സി എല്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ നോണ്‍പ്ളേയിംഗ് ക്യാപ്ടനായി പ്രഖ്യാപിച്ചത് മോഹന്‍ലാലിനെയായിരുന്നു. ഇക്കാര്യത്തിലും സംഘടന വ്യക്തത വരുത്തുകയായിരുന്നു.

മോഹന്‍ലാലിന്റെയും അമ്മയുടെയും പേര് ഉപയോഗിക്കരുതെന്നും ഇടവേള ബാബു പറഞ്ഞു. സി3 സെലിബ്രിറ്റി ക്രിക്കറ്റ് ക്ളബാണ് കേരള സ്‌ട്രൈക്കേഴ്‌സ് എന്ന പേരില്‍ കളിക്കുന്നത്.

നിലവില്‍ തമിഴ് സിനിമാതാരം രാജ്‌കുമാര്‍ സേതുപതി, ഭാര്യ ശ്രിപ്രിയ, ഷാജി ജെയ്‌സണ്‍ എന്നിവരാണ് കേരള സ്‌ട്രൈക്കേഴ്‌സിന്റെ ഉടമസ്ഥര്‍. കുഞ്ചാക്കോ ബോബനാണ് ക്യാപ്ടന്‍.