play-sharp-fill
സി.ബി.എസ്.ഇ പത്താംക്ലാസ് ഫലം പ്രഖ്യാപിച്ചു ;  രാജ്യത്ത് 91.46% വിജയം

സി.ബി.എസ്.ഇ പത്താംക്ലാസ് ഫലം പ്രഖ്യാപിച്ചു ; രാജ്യത്ത് 91.46% വിജയം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: സി.ബി.എസ.്ഇ പത്താംക്ലാസ് പരീക്ഷാഫലങ്ങൾ പ്രഖ്യാപിച്ചു. കേന്ദ്രമന്ത്രി രമേശ് പൊഖ്രിയാൽ നിഷാങ്കാണ് പരീക്ഷാഫലം പ്രഖ്യാപിച്ചത്.

91.46 ശതമാനമാണ് രാജ്യത്തെ വിജയം. മേഖലകളിൽ ഒന്നാം സ്ഥാനം തിരുവനന്തപുരത്തിനാണ്. 99.28 ആണ് വിജയശതമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യത്ത് കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ, എഴുതിയ പരീക്ഷകളുടെ മാർക്കിന്റെ ശരാശരിയെ അടിസ്ഥാനമാക്കിയും ഇന്റേണൽ മാർക്കും കണക്കിലെടുത്താണ് ഫലം തയാറാക്കിയത്. ഏറ്റവും മികച്ച മാർക്ക് ലഭിച്ച മൂന്നു വിഷയങ്ങളുടെ ശരാശരി ആയിരിക്കും റദ്ദാക്കിയ പരീക്ഷകളുടെ മൂല്യനിർണയത്തിനായി എടുക്കുക.

സി.ബി.എസ്.ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ  http://cbseresults.nic.in/ പരീക്ഷാഫലം അറിയാൻ സാധിക്കും.