സിബിഎസ്‍ഇ ഒറ്റ പെണ്‍കുട്ടി സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു; യോഗ്യതയും അപേക്ഷിക്കേണ്ട വിധവും അറിയാം…!

Spread the love

തിരുവനന്തപുരം: സിബിഎസ്‌ഇ 2025 അധ്യയന വർഷത്തേക്കുള്ള ഒറ്റ പെണ്‍കുട്ടി സ്കോളർഷിപ്പിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു.

സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷയില്‍ വിജയിച്ച്‌, സിബിഎസ്‌ഇയുമായി അഫിലിയേറ്റ് ചെയ്ത സ്കൂളുകളില്‍ പതിനൊന്നാം ക്ലാസില്‍ പ്രവേശനം നേടിയ, ഒറ്റ പെണ്‍കുട്ടികള്‍ക്കാണ് ഈ സ്കോളർഷിപ്പിന് അർഹത.

വിദ്യാഭ്യാസച്ചെലവ് കുറച്ച്‌ പെണ്‍കുട്ടികളെ സഹായിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. ഈ വർഷത്തില്‍ ഒക്ടോബർ 23 ആണ് അപേക്ഷകള്‍ സമർപ്പിക്കാനുള്ള അവസാന തിയ്യതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാനദണ്ഡങ്ങള്‍

വിദ്യാർത്ഥിനി മാതാപിതാക്കളുടെ ഏക കുട്ടിയായിരിക്കണം

സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷയില്‍ കുറഞ്ഞത് 60 ശതമാനം മാർക്ക് നേടണം

സിബിഎസ്‌ഇ അഫിലിയേറ്റഡ് സ്കൂളിലായിരിക്കണം പതിനൊന്നാം ക്ലാസ്സില്‍ പഠിക്കുന്നത്

പത്താം ക്ലാസിലെ ട്യൂഷൻ ഫീസ് പ്രതിമാസം 1500 രൂപയില്‍ കവിയരുത്

എൻആർഐ അപേക്ഷകർക്ക് ട്യൂഷൻ ഫീസ് പ്രതിമാസം 6000 രൂപയില്‍ കവിയരുത്

ആവശ്യമായ രേഖകള്‍

പത്താം ക്ലാസ് മാർക്ക് ഷീറ്റിൻ്റെ കോപ്പി

വിദ്യാർത്ഥി ഒറ്റ പെണ്‍കുട്ടിയാണെന്ന് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്, എസ്‌ഡി‌എം, എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ്, അല്ലെങ്കില്‍ നോട്ടറി എന്നിവരില്‍ ആരെങ്കിലും ഒപ്പിട്ട സാക്ഷ്യപത്രം

ഫീസ് വിവരങ്ങള്‍ സ്ഥിരീകരിക്കുന്ന നിലവിലെ സ്കൂളിലെ പ്രിൻസിപ്പലിന്‍റെ കത്ത്

വിദ്യാർത്ഥിയുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച ആധാർ കാർഡ്.

ബാങ്ക് പാസ്ബുക്ക് അല്ലെങ്കില്‍ കാൻസല്‍ ചെയ്ത ചെക്ക്

ട്യൂഷൻ ഫീസ് അടച്ചതിൻ്റെ ഫീസ് റസീപ്റ്റ്

വിദ്യാർത്ഥിയുടെ പാസ്‌പോർട്ട് സൈസ് ഫോട്ടോ.

എങ്ങനെ അപേക്ഷിക്കാം

cbseit.in എന്ന പോർട്ടല്‍ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പൂർണമല്ലാത്ത

അപേക്ഷകള്‍ തള്ളും.