ഇന്ന് ( ചൊവ്വാഴ്ച) രാവിലെയാണ് സിബിഎസ്ഇ ഫലം പ്രസിദ്ധീകരിച്ചത്. ഔദ്യോഗിക വെബ്സൈറ്റുകള്‍ക്ക് പുറമെ, എസ്‌എംഎസ്, ഡിജിലോക്കർ, ഐവിആർഎസ്/കോള്‍, ഉമാംഗ് മൊബൈല്‍ ആപ്ലിക്കേഷൻ എന്നിവ വഴിയും ഫലം ലഭ്യമാകും. റോള്‍ നമ്പർ, ജനനത്തീയതി, സ്കൂള്‍ നമ്പർ, അഡ്മിറ്റ് കാർഡ് ഐഡി തുടങ്ങിയ ലോഗിൻ വിവരങ്ങള്‍ നല്‍കി ഫലം പരിശോധിക്കാം. പത്താം ക്ലാസ് ഫലവും ഉടൻ പ്രസിദ്ധീകരിക്കും.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിജയശതമാനത്തില്‍ 0.41 ശതമാനത്തിന്റെ വർധനവുണ്ട്. 88.39 ആണ് ഇത്തവണത്തെ വിജയശതമാനം. 2024-ല്‍ ഇത് 87.98 ശതമാനമായിരുന്നു. 99.60 വിജയശതമാനത്തോടെ വിജയവാഡ മേഖലയാണ് മുന്നില്‍. 99.32 ശതമാനം നേടിയ തിരുവനന്തപുരം മേഖലയാണ് രണ്ടാമത്. 79.53 വിജയശതമാനം മാത്രമുള്ള യു.പി.യിലെ പ്രയാഗ്രാജ് ആണ് പിന്നില്‍.
ഏകദേശം 44 ലക്ഷം വിദ്യാർഥികളാണ് ഈ വർഷം സിബിഎസ്‌ഇ ബോർഡ് പരീക്ഷകള്‍ക്കായി രജിസ്റ്റർ ചെയ്തത്. ഇതില്‍ 24.12 ലക്ഷം വിദ്യാർഥികള്‍ പത്താം ക്ലാസിലും 17.88 ലക്ഷം പേർ പന്ത്രണ്ടാം ക്ലാസിലും പരീക്ഷയെഴുതി. 2025 ഫെബ്രുവരി 15-നും ഏപ്രില്‍ നാലിനും ഇടയിലായിരുന്നു പരീക്ഷകള്‍. പത്താം ക്ലാസ് പരീക്ഷകള്‍ മാർച്ച് 18-നും പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ ഏപ്രില്‍ 4-നും സമാപിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2024-ല്‍ പത്താം ക്ലാസിലെ വിജയശതമാനം 93.60% ആയിരുന്നു. അന്ന് ആകെ 22,38,827 വിദ്യാർഥികള്‍ പരീക്ഷ എഴുതിയപ്പപ്പോള്‍ അതില്‍ 20,95,467 പേർ വിജയിച്ചു. അതേസമയം, പന്ത്രണ്ടാം ക്ലാസിലെ വിജയശതമാനം 87.98% ഉം ആയിരുന്നു. ഇതില്‍, 16,21,224 വിദ്യാർഥികള്‍ പരീക്ഷയെഴുതുകയും 14,26,420 പേർ വിജയിക്കുകയും ചെയ്തു.