
ദില്ലി: സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ പുനർ മൂല്യനിർണയം ഒഴിവാക്കിയേക്കും. മൂല്യനിർണയം പൂർണമായി ഡിജിറ്റല്‍ രൂപത്തിലാക്കുന്നതിനാല്‍ കുറ്റമറ്റതാകുമെന്ന് ബോർഡ്. സിബിഎസ്‌ഇ പരീക്ഷാ കണ്‍ട്രോളർ ഡോ. സന്യാം ഭരദ്വാജ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഈ വർഷം തന്നെ നടപ്പാക്കാൻ ബോർഡ് ആലോജിക്കുകയാണ്. പത്താംക്ലാസില്‍ പുനർ മൂല്യനിർണയം തുടരും. പൂർണ്ണമായി ഡിജിറ്റല്‍ രൂപത്തില്‍ മൂല്യനിർണ്ണയം മാറുകയാണ്. OSM രീതിയിലാണ് മൂല്യനിർണ്ണയം. അതിനാല്‍ തെറ്റ് സംഭവിക്കാൻ യതൊരു സാഹചര്യവുമില്ല.


