
ഡല്‍ഹി: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സിബിഎസ്ഇ), 2026-ലെ 10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകളുടെ താത്കാലിക ടൈംടേബിള്‍ പുറത്തിറക്കി.
പരീക്ഷകള്‍ ഫെബ്രുവരി 17-ന് ആരംഭിക്കും. പത്താം ക്ലാസ് പരീക്ഷകള്‍ മാര്‍ച്ച് 9-നും പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ 2026 ഏപ്രില്‍ 9-നും അവസാനിക്കും.
പത്താം ക്ലാസ്സിന് രണ്ട് ബോര്‍ഡ് പരീക്ഷകള്‍ ഉണ്ടാകും. രണ്ടാമത്തെ പരീക്ഷ മെയ് 15-ന് ആരംഭിച്ച് 2026 ജൂണ്‍ 1-ന് അവസാനിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പത്താം ക്ലാസ് അഥവാ സെക്കന്‍ഡറി സ്കൂള്‍ പരീക്ഷകള്‍ ഫെബ്രുവരി 17-ന് രാവിലെ 10:30 മുതല്‍ ഉച്ചയ്ക്ക് 1:30 വരെ നടക്കുന്ന മാത്തമാറ്റിക്സ് സ്റ്റാന്‍ഡേര്‍ഡ്, ബേസിക് പരീക്ഷകളോടെ ആരംഭിക്കും. ഭാഷ, സംഗീതം എന്നീ വിഷയങ്ങളോടെയായിരിക്കും പത്താം ക്ലാസ് പരീക്ഷകള്‍ അവസാനിക്കുക.
പന്ത്രണ്ടാം ക്ലാസ് അഥവാ സീനിയര്‍ സ്കൂള്‍ പരീക്ഷ, ഫെബ്രുവരി 17-ന് രാവിലെ 10:30 മുതല്‍ ഉച്ചയ്ക്ക് 1:30 വരെ ബയോടെക്നോളജി, എന്റര്‍പ്രണര്‍ഷിപ്പ്, ഷോര്‍ട്ട്ഹാന്‍ഡ് (ഇംഗ്ലീഷ്, ഹിന്ദി) വിഷയങ്ങളോടെ ആരംഭിച്ച്, സംസ്കൃതം, ഡാറ്റാ സയന്‍സ്, മള്‍ട്ടിമീഡിയ വിഷയങ്ങളോടെ അവസാനിക്കും.




