video
play-sharp-fill

Friday, May 23, 2025
Homeflash29 വിദ്യാർഥികൾക്ക് സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ എഴുതാൻ കഴിയാതെ പോയ സംഭവം: സിബിഎസ്ഇ മേഖല ഡയറക്ടർ...

29 വിദ്യാർഥികൾക്ക് സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ എഴുതാൻ കഴിയാതെ പോയ സംഭവം: സിബിഎസ്ഇ മേഖല ഡയറക്ടർ നാളെ രേഖകളുമായി ഹാജരാകണമെന്ന് ഹൈക്കോടതി

Spread the love

സ്വന്തം ലേഖകൻ

 

കൊച്ചി:തോപ്പുംപടി മൂലംകുഴി അരൂജാസ് ലിറ്റിൽ സ്റ്റാർസ് സ്‌കൂളിലെ 29 വിദ്യാർഥികൾക്ക് സിബിഎസ് ഇ പത്താംക്ലാസ് പരീക്ഷ എഴുതാൻ കഴിയാതെ പോയ സംഭവം സിബിഎസ് ഇ മേഖല ഡയറക്ടർ നാളെ രേഖകളുമായി ഹാജരാകണമെന്നും ഹൈക്കോടതി.അരൂജാസ് ലിറ്റിൽ സ്റ്റാർസ് സ്‌കൂൾ മാനേജ്മെന്റ് അധികൃതർ നൽകിയ ഹരജിയിലാണ് ഹൈക്കോടതി നിർദേശം.പരീക്ഷ എഴുതാൻ കഴിയാതെ പോയ വിദ്യാർഥികൾക്ക് ഏതെങ്കിലും വിധത്തിൽ ഇനി പരീക്ഷ എഴുതാൻ സാധിക്കുമോയെന്നും ഹൈക്കോടതി ചോദിച്ചു.

കേരളത്തിൽ എന്താണ് നടക്കുന്നതെന്ന് സിബി എസ് ഇയുടെ ഡൽഹിയിൽ ഇരിക്കുന്നവർ അറിയുന്നുണ്ടോയെന്നും ഹൈക്കോടതി ചോദിച്ചു.ഇത്തരത്തിലാണ് കാര്യങ്ങൾ മുന്നോട്ടു പോകുന്നതെങ്കിൽ സിബിഎസ്ഇ ഡയറക്ടറെയും ചെയർമാനെയും വിളിച്ചു വരുത്തേണ്ടിവരും .സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ ഡയറക്ടറെയും പൊലിസിനെയും ഹൈക്കോടതി കേസിൽ കക്ഷി ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ അഭിപ്രായം കൂടി അറിഞ്ഞതിനു ശേഷമായിരിക്കും ഹൈക്കോടതി തുടർ നടപടി സ്വീകരിക്കുക.
സിബിഎസ്ഇ അഫിലിയേഷൻ ഇല്ലാതിരിക്കെ ഉണ്ടെന്നു തെറ്റിദ്ധരിപ്പിച്ച് വഞ്ചിച്ചെന്നു കാണിച്ച് വിദ്യാർഥികളും രക്ഷിതാക്കളും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അരൂജാസ് ലിറ്റിൽ സ്റ്റാർസ് സ്‌കൂൾ മാനേജ്‌മെന്റ് സ്‌കൂൾ ട്രസ്റ്റ് പ്രസിഡന്റ് മെൽബിൻ ഡിക്രൂസ് , സ്‌കൂൾ സ്‌കൂൾ മാനേജരായ മാഗി അരൂജ എന്നിവരെ തോപ്പുംപടി പോലിസ് അറസ്റ്റ് ചെയ്തു റിമാന്റു ചെയ്തിരുന്നു.പരീക്ഷ തീയതി അടുത്തിട്ടും ഹാൾടിക്കറ്റ് വിതരണം ചെയ്യാത്തതുമായി ബന്ധപ്പെട്ടുള്ള അന്വേഷണങ്ങളിലാണ് സ്‌കൂളിന് അംഗീകാരം ഇല്ലാത്ത കാര്യം രക്ഷിതാക്കൾ മനസലാക്കിയതും പരാതിയുമായി ഇവർ പൊലിസിനെ സമീപിച്ചതും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments