
കൊല്ലം: ലുധിയാനയിലെ ബാങ്ക് ഓഫ് ഇന്ത്യ ശാഖയിൽ തട്ടിപ്പ് നടത്തിയ പ്രതി 15 വർഷത്തിന് ശേഷം പിടിയിലായി. കൊല്ലം കുളക്കട സ്വദേശി സുരേന്ദ്രനാണ് പിടിയിലായത്. 150 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ ശേഷം വിചാരണയ്ക്ക് ഹാജരാകാതെ ഇയാൾ സിബിഐയെ വെട്ടിച്ച് നടക്കുകയായിരുന്നു.
ലുധിയാനയിലെ ബാങ്ക് ഓഫ് ഇന്ത്യ ശാഖയിലാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. സിബിഐ പ്രത്യേക സംഘം കൊല്ലത്തെത്തിയാണ് ഇയാളെ പിടികൂടിയത്. 2010ൽ എടുത്ത കേസിലാണ് ഇപ്പോൾ അറസ്റ്റ് നടന്നിരിക്കുന്നത്. മൊഹാലിയിലെ സിബിഐ കോടതിയിൽ ഹാജരാക്കിയ ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.