ചുരുളഴിക്കാൻ സി ബി ഐ അഞ്ചാം ഭാഗം ; അഭിനേതാക്കൾക്കുപോലും കഥാഗതിയെന്തെന്ന് അറിയില്ല : സുദേവ് നായർ

Spread the love

സ്വന്തം ലേഖകൻ

സിബിഐ അഞ്ചാം ഭാഗത്തിൽ പൊലീസ് ഉദ്യോഗസ്ഥനായാണ് സുദേവ് നായർ അഭിനയിക്കുന്നത്.മലയാള സിനിമാപ്രേമികൾ ഒരേപോലെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി നായകനാകുന്ന സിബിഐ അഞ്ചാം ഭാഗം.

സിനിമയുടെ കഥയെക്കുറിച്ച് യാതൊരു വാർത്തയും നാൾ ഇന്നുവരെ പുറത്തുവന്നിട്ടില്ല.അതിനാൽ തന്നെ ആരാധകർ വലിയ ആകാംക്ഷയിലുമാണ്.

എന്നാൽ സിബിഐ അഞ്ചാം ഭാഗത്തിലെ അഭിനേതാക്കൾക്ക് പോലും സിനിമയുടെ കഥയെക്കുറിച്ച് വ്യക്തമായി അറിയില്ല എന്നാണ് നടൻ സുദേവ് നായർ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാസ്‌ക്കറ്റ് കില്ലിംഗ് എന്ന കൊലപാതക രീതിയാണ് ഈ ചിത്രത്തിൽ പരീക്ഷിക്കുന്നത് എന്നും ഇന്ത്യൻ സിനിമ ഇതുവരെ കാണാത്ത ഞെട്ടിക്കുന്ന ക്ലൈമാക്സ് ആയിരിക്കും ഈ ചിത്രത്തിന്റേത് എന്നും രചയിതാവ് എസ് എൻ സ്വാമി പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.

സിബിഐ അഞ്ചാം ഭാഗത്തിൽ പൊലീസ് ഉദ്യോഗസ്ഥനായാണ് സുദേവ് നായർ അഭിനയിക്കുന്നത്. താൻ ഉൾപ്പടെയുള്ള നടൻമാർക്ക് രംഗങ്ങൾ മാത്രമാണ് പറഞ്ഞു കൊടുക്കുന്നത് എന്നും അതിന് അനുസരിച്ച് അഭിനയിക്കുകയാണെന്നും അദ്ദേഹം പറയുന്നു. ഏതായാലും ഒരു വമ്പൻ സസ്പെൻസ് പ്രതീക്ഷയിലാണ് പ്രേക്ഷകർ.