play-sharp-fill
നീതി നിഷേധം: സിബിഐ മുൻ ഡയറക്ടർ അലോക് വർമ്മ രാജിവച്ചു

നീതി നിഷേധം: സിബിഐ മുൻ ഡയറക്ടർ അലോക് വർമ്മ രാജിവച്ചു


സ്വന്തം ലേഖകൻ

ദില്ലി: സിബിഐ മുൻ ഡയറക്ടർ അലോക് വർമ്മ കേന്ദ്ര സർവീസിൽ നിന്ന് രാജിവച്ചു. സിബിഐ ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നാലെയാണ് രാജി. പുതിയ പദവി ഏറ്റെടുക്കാതെയാണ് വർമ്മയുടെ രാജി. ഫയർ സർവീസ്, സിവിൽ ഡിഫൻസ് ആൻഡ് ഹോം ഗാർഡ്സിന്റെ ഡയറക്ടർ ജനറൽ സ്ഥാനം ഏറ്റെടുക്കാൻ തയാറല്ലെന്ന് അറിയിച്ച അലോക് വർമ്മ, തന്നെ രാജി വയ്ക്കാൻ അനുവദിക്കണമെന്ന് രാജിക്കത്തിൽ ആവശ്യപ്പെടുകയായിരുന്നു.


ഇന്നലെയാണ് അലോക് വർമ്മയെ സിബിഐയിൽ നിന്നും മാറ്റാൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നത സെലക്ഷൻ സമിതി തീരുമാനിച്ചത്. ആരോപണങ്ങളിൽ തന്റെ വാദം കേൾക്കാതെയാണ് തനിക്കെതിരെ നടപടിയെടുത്തതെന്നും ഉന്നതതല സെലക്ഷൻ സമിതി തനിക്ക് സ്വാഭാവിക നീതി നിഷേധിച്ചെന്നും അലോക് വർമ്മ ഇന്നലെ പറഞ്ഞിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group