
സ്വന്തം ലേഖകൻ
മമ്മൂട്ടി കേന്ദ്ര കഥാപാത്രമായ സിബിഐ സീരീസിലെ അഞ്ചാം ഭാഗം ‘സിബിഐ5; ദ ബ്രെയിന്‍’ പ്രദര്‍ശനത്തിനെത്തി മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
സേതുരാമയ്യരുടെ അഞ്ചാം വരവ് പ്രേക്ഷകര്‍ ആഘോഷിക്കുകയാണ്. ചെറിയ ലാഗ് ഉണ്ടെന്നതൊഴിച്ചാല്‍ കഥ, തിരക്കഥ, കാസ്റ്റിങ്, ബിജിഎം, ക്ലൈമാക്‌സ് തുടങ്ങിയവയെക്കുറിച്ച് മികച്ച അഭിപ്രായമാണ് പ്രേക്ഷകരില്‍ നിന്നും ഉണ്ടാകുന്നത്
സിബിഐ സീരീസിലെ മറ്റൊരു ത്രില്ലര്‍ വിജയ ചിത്രം, മികച്ച ആദ്യ ഭാഗവും ഗംഭീരമായ രണ്ടാം ഭാഗവും, എപ്പോഴത്തേയും പോലെ മമ്മൂട്ടിയുടെ മികച്ച അവതരണം, ട്രെയ്‌ലറില്‍ പറഞ്ഞപോലെ ഗംഭീരമായ ആ 20 മിനിറ്റ്, ഇങ്ങനെ പോകുന്ന പ്രേക്ഷകരുടെ പ്രതികരണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നീണ്ട ഇടവേളക്ക് ശേഷമുള്ള ജഗതി ശ്രീകുമാറിന്റെ സ്‌ക്രീന്‍ പ്രസസന്‍സിനെക്കുറിച്ചും പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ജേക്‌സ് ബിജോയ്യുടെ മ്യൂസിക് പ്രശംസനീയം ആണെന്ന അഭിപ്രായം ഉയരുന്നുണ്ട്.
ലോക സിനിമ ചരിത്രത്തില്‍ ആദ്യമായി ഒരേ നായകന്‍, ഒരേ തിരക്കഥാകൃത്ത്, ഒരേ സംവിധായകന്‍ എന്ന അപൂര്‍വ്വ നേട്ടം കൂടി സിബിഐയുടെ അഞ്ചാം പതിപ്പോടെ സ്വന്തമാക്കുകയാണ്.1988ല്‍ പുറത്തിറങ്ങിയ ‘ഒരു സിബിഐ ഡയറികുറിപ്പ്’ എന്ന ചിത്രത്തിലൂടെയാണ് സിബിഐ സീരീസ് ആരംഭിച്ചത്. തുടര്‍ന്ന് ‘ജാഗ്രത’, ‘സേതുരാമയ്യര്‍ സിബിഐ’, ‘നേരറിയാന്‍ സിബിഐ’ തുടങ്ങിയ സിനിമകളും ഈ ഫ്രാഞ്ചൈസി പുറത്തിറങ്ങി. സേതുരാമയ്യര്‍ എന്ന സിബിഐ ഉദ്യോഗസ്ഥനും അദ്ദേഹം അന്വേഷിക്കുന്ന കേസുകളുമാണ് സിനിമകളുടെ പ്രമേയം.
സിബിഐ അഞ്ചില്‍ സംഘത്തിലെ ചാക്കോയായി മുകേഷ് വീണ്ടുമെത്തുന്നുണ്ട്. രഞ്ജി പണിക്കര്‍, അനൂപ് മേനോന്‍, സായികുമാര്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, രമേശ് പിഷാരടി, ജയകൃഷ്ണന്‍, സുദേവ് നായര്‍, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു, കോട്ടയം രമേശ്, മുകേഷ്, സുരേഷ് കുമാര്‍, തന്തൂര്‍ കൃഷ്ണന്‍, ആശാ ശരത്ത്, അന്നാ രേഷ്മ രാജന്‍, അന്‍സിബ ഹസന്‍, മാളവിക മേനോന്‍, മാളവിക നായര്‍, സ്വാസിക എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.