വെര്‍ച്വല്‍ അറസ്റ്റിലൂടെ തൃശൂര്‍ സ്വദേശിയുടെ ഒന്നര കോടി രൂപ തട്ടിയ കേസ്; നിര്‍ണായക നീക്കവുമായി സിബിഐ; 22 സ്ഥലങ്ങളില്‍ റെയ്‌ഡ്

Spread the love

തിരുവനന്തപുരം: വെർച്വല്‍ അറസ്‌റ്റിലൂടെ ഒന്നര കോടി രൂപ തട്ടിയ കേസില്‍ രാജ്യത്ത് 22 സ്ഥലങ്ങളില്‍ സി ബി ഐ റെയ്‌ഡ്. തിരുവനന്തപുരം സി ബി ഐ യൂണിറ്റ് എസ് പിയുടെ നേതൃത്വത്തിലായിരുന്നു റെയ്‌ഡ്. രാജസ്ഥാൻ, മഹാരാഷ്ട, ഒഡീഷ, മധ്യപ്രദേശ് എന്നിവിടങ്ങളിലായിരുന്നു പരിശോധന.

video
play-sharp-fill

മൂന്ന് ദിവസം കൊണ്ടാണ് തൃശൂർ സ്വദേശിയുടെ ഒന്നര കോടി രൂപ സംഘം തട്ടിയത്. ആദ്യം തൃശൂർ സൈബർ പൊലീസാണ് അന്വേഷിച്ചത്. പിന്നീട് പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചതോടെ അന്വേഷണം സിബിഐയ്ക്ക് വിടുകയായിരുന്നു. തിരുവനന്തപുരം സിബിഐ യൂണിറ്റാണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്.

ഇന്നലെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 22 സ്ഥലത്ത് സിബിഐ സംഘം റെയ്ഡ് നടത്തി. പണം പല അക്കൌണ്ടുകള്‍ വഴിയാണ് പല സ്ഥലത്തേക്കും പോയിട്ടുള്ളത്. ഈ അക്കൌണ്ട് ഉടമകളുടെ സ്ഥാപനങ്ങളിലും വീടുകളിലുമാണ് റെയ്ഡ് നടത്തിയത്. യഥാർത്ഥ പ്രതികളിലേക്ക് എത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group