കഫ് സിറപ്പ് കഴിച്ച് കുട്ടികൾ മരിച്ച സംഭവം: സംസ്ഥാനങ്ങളുടെ യോ​ഗം വിളിച്ച് കേന്ദ്രസർക്കാർ

Spread the love

ദില്ലി: ചുമ മരുന്ന് കഴിച്ച് കുട്ടികൾ മരിക്കാനിടയായ സംഭവത്തിൽ സംസ്ഥാനങ്ങളുടെ യോ​ഗം വിളിച്ച് കേന്ദ്രസർക്കാർ. ആരോ​ഗ്യ സെക്രട്ടറി സംസ്ഥാനങ്ങളുടെ ഓൺലൈൻ യോ​ഗം വിളിച്ചു. വൈകീട്ടാണ് യോ​ഗം ചേരുക. ചുമ മരുന്നുകൾ കർശനമായി നിയന്ത്രിക്കണമെന്ന് നേരത്തെ മാർ​ഗനിർദേശം പുറത്തിറക്കിയിരുന്നു.

കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിലും പ്രചാരണം ശക്തമാക്കുന്നതിലും തീരുമാനം ഉണ്ടായേക്കും. വിഷ മരുന്ന് കമ്പനിക്കെതിരെ കടുത്ത നടപടിക്ക് നിർദേശിക്കും. ശ്രേഷൻ ഫാർമക്കെതിരെ സെൻട്രൽ ഡ്ര​ഗ്സ് സ്റ്റാൻഡേർഡ് കണ്ട്രോൾ ഓർ​ഗനൈസേഷനാണ് തമിഴ്നാടിന് കത്ത് നൽകുക. അനുവദിനീയമായതിലും അധികം ഡിഇജി മരുന്നിൽ അടങ്ങിയെന്ന് വ്യക്തമായ സാഹചര്യത്തിലാണ് നടപടി. സിഡിഎസ്ഒ ഉൾപ്പെടെ മരണകാരണം കണ്ടെത്താൻ പരിശോധന നടത്തിയിരുന്നു.