play-sharp-fill
പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ വാഹനമിടിച്ച് അപകടപ്പെടുത്താൻ ശ്രമം, ദമ്പതികളടങ്ങുന്ന സംഘത്തിൽ നിന്നും പിടികൂടിയത് 50 ലക്ഷം വിലവരുന്ന മെത്താഫിറ്റമിൻ

പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ വാഹനമിടിച്ച് അപകടപ്പെടുത്താൻ ശ്രമം, ദമ്പതികളടങ്ങുന്ന സംഘത്തിൽ നിന്നും പിടികൂടിയത് 50 ലക്ഷം വിലവരുന്ന മെത്താഫിറ്റമിൻ

മലപ്പുറം: വാഹന പരിശോധനയ്ക്കിടെ ചെക്ക്‌പോസ്റ്റിൽ ഉദ്യോഗസ്ഥരെ അപകടപ്പെടുത്തും വിധം വാഹനമോടിച്ച് നിർത്താതെപോയ സംഘം പിടിയിൽ. കണ്ണൂർ കൂട്ടുപുഴ എക്‌സൈസ് ചെക്ക്‌പോസ്റ്റിലാണ് സംഭവം.

ബേപ്പൂർ സ്വദേശി യാസ‌ർ അറഫാത്തും കൂട്ടാളികളുമാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. പുളിക്കൽ അരൂരിൽ എട്ടൊന്ന് വീട്ടിൽ ഷെഫീഖ് (32), ഭാര്യ സൗദ (28), പുല്ലിപ്പറമ്പ് ചേലേമ്പ്ര കെ കെ ഹൗസിൽ വി കെ അഫ്‌നാനുദ്ദീൻ (22), പുളിക്കൽ സിയാംകണ്ടത്ത് പുള്ളിയൻവീട്ടിൽ മുഹമ്മദ് ഷാഹിദ് (28) എന്നിവരാണ് പിടിയിലായത്.

ഇവരിൽനിന്നും 50 ലക്ഷത്തോളം വില വരുന്ന 685 ഗ്രാം മാരക മയക്കുമരുന്നായ മെത്താഫിറ്റമിൻ കണ്ടെടുത്തു. എക്‌‌സൈസ് ചെക്ക്‌പോസ്റ്റിൽ വാഹനപരിശോധന നടത്തുകയായിരുന്ന അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്‌ടർ കെ കെ ഷാജി, പ്രിവന്റീവ് ഓഫീസർ ഷാജി അളോക്കൻ എന്നിവരെ പ്രതികൾ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ പോലീസും എക്‌സൈസും പിടികൂടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. എക്‌സൈസ് കമ്മിഷണർ സ്‌ക്വാഡും കണ്ണൂർ ഡാൻസാഫും ഇരിട്ടി പൊലീസും ചേർന്ന് നടത്തിയ അന്വേഷണത്തിൽ ഇന്നലെ രാത്രിയോടെ മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നായി യാസർ അറഫാത്ത് പിടിയിലാവുകയായിരുന്നു.