
കോട്ടയം : കേരളാ സർവകലാശാലയിൽ നടന്നത് സമരമല്ല കോപ്രായമാണ്, എസ്‌എഫ്‌ഐ സമരത്തിനെ വിമർശിച്ച് ഓർത്തഡോക്സ് സഭാധ്യക്ഷൻ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവ.
ആണ്‍പെണ്‍ വ്യത്യാസമില്ലാത്ത സമരത്തില്‍ ദുഃഖം തോന്നിയെന്നും കാതോലിക്കാ ബാവ വിമർശിച്ചു.
‘വിദ്യാർഥികള്‍ വൈസ് ചാൻസലറുടെ മുറിയിലേക്ക് തള്ളിക്കയറുന്ന ഒരു വാർത്തയും, അവിടെ കാട്ടുന്നതായ കോപ്രായങ്ങളും… ആണ്‍പെണ്‍ വ്യത്യാസമില്ലാതെ നടത്തിക്കൊണ്ടിരിക്കുന്നത് കണ്ടപ്പോള്‍ സത്യത്തില്‍ ഞാൻ അവിടെ ഇരുന്ന് മനസ്സ് വളരെ ദുഃഖിച്ചു പോയി. വിവേകാനന്ദൻ പറഞ്ഞതുപോലെ ഒരു ഭ്രാന്താലയത്തില്‍ ആണല്ലോ ഇന്ന് നമ്മള് ജീവിക്കുന്നത്’- കാതോലിക്കാ ബാവ പ്രസംഗത്തില്‍ പറഞ്ഞു.
കോട്ടയത്ത് പഴയ സെമിനാരിയില്‍ വെച്ച് എംഡി സ്കൂളിന്റെ സ്ഥാപകസ്മൃതി സംഗമത്തില്‍ വെച്ചായിരുന്നു ഓർത്തഡോക്സ് സഭാധ്യക്ഷൻ എസ്‌എഫ്‌ഐ സമരത്തെ തള്ളി രംഗത്തെത്തിയത്.
സർക്കാരിന്റെ പല നയങ്ങള്‍ക്കെതിരേയും നേരത്തെ ഓർത്തഡോക്സ് സഭ രംഗത്തെത്തിയിരുന്നു. അതിന് സമാനമായിത്തന്നെയാണ് എസ്‌എഫ്‌ഐ സമരത്തേയും ഓർത്തഡോക്സ് സഭാധ്യക്ഷൻ വിമർശിച്ച് രംഗത്തെത്തിയത്.