
കോട്ടയം : മലങ്കര ഓർത്തഡോക്സ് സമാധ്യക്ഷൻ.ഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ചരിത്ര പ്രാധാന്യമുള്ള സന്ദർശനത്തിന് ഒരുങ്ങുന്നു.
ഇന്ന് വൈകുന്നേരം 6 മണിക്ക് ചരിത്രത്തിന്റെ ഭാഗമായതും ഏറെ പുരാതനമായതുമായ കുറവിലങ്ങാട് പകലോമറ്റം അർക്കാദിയാക്കോൺമാരെ കബർ അടക്കിയിരിക്കുന്ന തറവാട് പള്ളിയിലേക്കാണ് പരിശുദ്ധ കാതോലിക്കാ ബാവ സന്ദർശനത്തിന് എത്തുന്നത്.
അഞ്ചു പേരോളം അടങ്ങുന്ന ശ്രേഷ്ഠരെ കബറടക്കിയിരിക്കുന്ന ചരിത്രത്തിന്റെ ഭാഗമായുള്ള ഏറെ പുരാതനമായ ശവകുടീരത്തിൽ പരിശുദ്ധ കാതോലിക്കാ ബാവ പുഷ്പചക്രം അർപ്പിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിവിധ സഭകളിലെ ശ്രേഷ്ഠ പിതാക്കന്മാരെ കബറടക്കിയിരിക്കുന്ന പുണ്യ പുരാതനമായ തറവാട് പള്ളിയാണ് ഇത്. പോർച്ചുഗീസുകാരുടെ ആഗമനത്തിനു മുന്നേ കേരളത്തിലെ എല്ലാ ക്രിസ്ത്യാനി സഭകളുടെയും തലയായി പ്രവർത്തിച്ചവരായിരുന്നു അർക്കാദിയാക്കോൺമാർ.
കാലം ചെയ്തു പോയ ഈ പിതാക്കന്മാരെ അനുസ്മരിക്കുകയാണ് ഇന്നത്തെ സന്ദർശനത്തോടെ പരിശുദ്ധ ബാവ തിരുമേനി നോക്കിക്കാണുന്നത്. അവരോടുള്ള ആദരവ് സൂചകമായി കുരിശ് ആകൃതിയിലുള്ള പുഷ്പചക്രമാണ്അദ്ദേഹം സമർപ്പിക്കുന്നത്.