കേറ്ററിങ് സ്ഥാപന ഉടമയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മരണം ഹൃദയാഘാതം മൂലമെന്ന് പ്രാഥമിക നിഗമനം; മരിച്ചത് പായിപ്പാട് കൊച്ചുപള്ളി സ്വദേശി

Spread the love

ചങ്ങനാശേരി: കേറ്ററിങ് സര്‍വീസ് ഉടമയെ നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി.

പായിപ്പാട് കൊച്ചുപള്ളി കണ്ണന്‍കോട്ടാല്‍ വീട്ടില്‍ ക്രിസ്റ്റിന്‍ ആന്റണി (37) ആണു മരിച്ചത്.

ഇന്നലെ രാത്രി 7നു മാര്‍ക്കറ്റില്‍ ബോട്ട്‌ജെട്ടിക്കു സമീപമായിരുന്നു സംഭവം. കേറ്ററിങ് ആവശ്യത്തിനു മാര്‍ക്കറ്റില്‍നിന്നു സാധനങ്ങള്‍ വാങ്ങുന്നതിനാണു ക്രിസ്റ്റിന്‍ എത്തിയതെന്നു പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറെനേരമായി കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നതു ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ പരിശോധിച്ചപ്പോള്‍ ക്രിസ്റ്റിനെ അനക്കമില്ലാത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാകാം മരണകാരണമെന്നാണു പ്രാഥമിക നിഗമനം. ഭാര്യ: രശ്മി. മക്കള്‍: ക്രിസ്ബന്‍, ഡെല്‍സണ്‍.