video
play-sharp-fill

പൊന്നോണ പായസത്തിൻ്റെ രുചിക്കലവറയൊരുക്കി കേറ്റർ ബേക്കറി; ഓണത്തിന് ഒരുങ്ങുന്നത് രുചികരമായ പ്രഥമനുകൾ അടക്കം

പൊന്നോണ പായസത്തിൻ്റെ രുചിക്കലവറയൊരുക്കി കേറ്റർ ബേക്കറി; ഓണത്തിന് ഒരുങ്ങുന്നത് രുചികരമായ പ്രഥമനുകൾ അടക്കം

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: ഓണം എന്നാൽ മലയാളിയ്ക്കു പായസത്തിന്റെ രുചി തന്നെയാണ്. മറ്റെന്തു മറന്നാലും ഓണക്കാലത്ത് മലയാളി പായസത്തിന്റെ രുചി മറക്കില്ല. ഇതു തന്നെയാണ് ഈ കൊവിഡിന്റെ കാലത്തും രുചിക്കൂട്ടൊരുക്കുന്ന കേറ്ററിന്റെയും രഹസ്യം. ഇക്കുറിയും കേറ്റർ പതിവു പോലെ തങ്ങളുടെ രുചിസാമ്രാജ്യവുമായി രംഗത്തുണ്ട്.

പ്രഥമകനുകൾ അടക്കം വിഭവസമൃദ്ധമായ ഓണ സദ്യയാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഓണക്കാലത്തെ പായസരുചിയുമായി കേറ്ററർ രുചിക്കൂട്ട് ഒരുക്കുന്നത്. പൊന്നോണപ്പായസം എന്ന പേരിൽ ഏറെ രുചികരമായ പായസമാണ് കേറ്ററിന്റെ സ്ഥാപനങ്ങളിൽ ഒരുക്കിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലട, അടപ്രഥമൻ എന്നിവ അടക്കം വിവിധ ശ്രേണിയിലുള്ള പായസങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. മുൻ വർഷങ്ങളിലേതിനു സമാനമായി രുചിയിൽ യാതൊരു വിധ വിട്ടു വീഴ്ചകളുമില്ലാതെയാണ് കേറ്ററർ ഓണക്കാലത്ത് എല്ലാമൊരുക്കി നിൽക്കുന്നത്.

ഏറ്റുമാനൂർ പേരൂർ ജംഗ്ഷനിലെ കടയിൽ ഫോണിൽ ബന്ധപ്പെട്ടാൽ വീട്ടിൽ പായസം എത്തിച്ചു നല്കും. ഫോൺ – 0481 2533988.  ശാസ്ത്രി റോഡിലെയും ബേക്കർ ജംഗ്ഷനിലെയും കഞ്ഞിക്കുഴിയിലെയും കടകളിൽ ഇവിടെ നിന്നും എത്തി പായസം വാങ്ങാനുള്ള ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്.