പൂനെ ടെസ്റ്റില്‍ ന്യൂസിലാന്‍ഡിന് ആധിപത്യം; ന്യൂസിലാന്‍ഡിന്റെ ലീഡ് 300 കടന്നു; 12 വര്‍ഷത്തെ റെക്കോഡ് തകരുന്നതിന്റെ വക്കില്‍ ഇന്ത്യ
പൂനെ: 12 വര്‍ഷത്തിന് ശേഷം നാട്ടില്‍ ഒരു ടെസ്റ്റ് പരമ്പരയിലെ തോല്‍വി പൂനെയിലെ എംസിഎ സ്റ്റേഡിയത്തില്‍ ഇന്ത്യയെ തുറിച്ച് നോക്കുകയാണ്. രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ന്യൂസിലാന്‍ഡിന്റെ ലീഡ് 300 കടന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ മത്സരം ഇന്ത്യ ജയിക്കണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണം. ന്യൂസിലാന്‍ഡിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 259 മറികടക്കാനിറങ്ങിയ ഇന്ത്യ വെറും 156 റണ്‍സിന് എല്ലാവരും പുറത്തായി. രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗ് ആരംഭിച്ച ന്യൂസിലാന്‍ഡ് 198ന് അഞ്ച് എന്ന നിലയിലാണ്. രണ്ടാം ദിനം 16-1 എന്ന സകോറില്‍ കളി തുടങ്ങിയ ഇന്ത്യയെ […]