വനിതാ ക്രിക്കറ്റിന്റെ ചരിത്രത്തിലെ ആദ്യ താരം ; സെഞ്ച്വറിയടിച്ച് അപൂര്‍വ നേട്ടം സ്വന്തമാക്കി സ്മൃതി മന്ധാന
സ്വന്തം ലേഖകൻ പെര്‍ത്ത്: ഓസ്‌ട്രേലിയന്‍ വനിതാ ടീമിനെതിരായ ഏകദിന പരമ്പര ഇന്ത്യ അടിയറ വച്ചെങ്കിലും മൂന്നാം പോരാട്ടത്തില്‍ സെഞ്ച്വറിയടിച്ച് അപൂര്‍വ നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ധാന. മത്സരത്തില്‍ സ്‌കോര്‍ പിന്തുടര്‍ന്ന ഇന്ത്യക്കായി 105 റണ്‍സെടുത്താണ് സ്മൃതി തിളങ്ങിയത്. 14 ഫോറും ഒരു സിക്‌സും സഹിതമായിരുന്നു ഇന്നിങ്‌സ്. ഏതാണ്ട് ഒറ്റയ്ക്ക് നിന്നു താരം പൊരുതിയെങ്കിലും പിന്തുണയ്ക്കാന്‍ ആളില്ലാതെ ഇന്ത്യന്‍ തോല്‍വി കണ്ടു നില്‍ക്കേണ്ടി വന്നു. 2024 കലണ്ടര്‍ വര്‍ഷം സ്മൃതി നേടുന്ന നാലാം ഏകദിന സെഞ്ച്വറിയാണിത്. ഇതോടെയാണ് താരം ചരിത്ര നേട്ടം സ്വന്തമാക്കിയത്. […]