video
play-sharp-fill

8 മാസം ഗർഭിണിയായിരിക്കെ ചെസ് ഒളിംപ്യാഡിനെത്തി ഹരിക

മഹാബലിപുരം: ഇന്ത്യയുടെ വനിതാ ഗ്രാൻഡ് മാസ്റ്റർ ഹരിക ദ്രോണവല്ലി ചെസ്സ് ഒളിമ്പ്യാഡിൽ എത്തിയത് നിറവയറുമായി. എട്ട് മാസം ഗർഭിണിയായ ഹരികയ്ക്കായി തമിഴ്നാട് സർക്കാർ പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ സ്വദേശിയായ ഹരിക 2004 മുതൽ തുടർച്ചയായി ചെസ്സ് ഒളിമ്പ്യാഡുകളിൽ […]

വിരാട് കോലിക്ക് എന്റെ ഉപദേശം ആവശ്യമില്ല: ഷാഹിദ് അഫ്രീദി

ഇസ്‍ലാമബാദ്: ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലിക്ക് തന്റെ ഉപദേശം ആവശ്യമില്ലെന്ന് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി. “വിരാട് കോഹ്ലി എന്തിനാണ് എന്റെ ഉപദേശം ശ്രദ്ധിക്കേണ്ടത്? വിരാട് കോഹ്ലിയുമായി ബന്ധപ്പെട്ട പ്രതീക്ഷകൾ‌ വളരെ വലുതാണ്. അതുകൊണ്ടു തന്നെ അദ്ദേഹം മികച്ച […]

വെസ്റ്റ് ഇൻഡീസിനെതിരായ ടി20 ഇന്ത്യൻ സ്ക്വാഡിൽ സഞ്ജുവും?

ഇന്ന് ആരംഭിക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ സഞ്ജു സാംസണും. കെ എൽ രാഹുലിന് പകരക്കാരനായി സഞ്ജു ടീമിലെത്തും. വിവിധ സ്പോർട്സ് ജേർണലിസ്റ്റുകൾ ഇതേക്കുറിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിൽ സഞ്ജു കളിച്ചിരുന്നു. […]

കോമൺവെൽത്ത് ഗെയിംസിൽ വനിതാ ക്രിക്കറ്റിന് ഇന്ന് അരങ്ങേറ്റം

ബർമിങ്ങാം: ഈ വർഷം കോമൺവെൽത്ത് ഗെയിംസിൽ അരങ്ങേറ്റം കുറിക്കുന്ന വനിതാ ട്വന്റി20 ക്രിക്കറ്റിലെ ആദ്യ മത്സരം ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ. വൈകിട്ട് 3.30 മുതൽ എജ്ബാസ്റ്റൻ സ്റ്റേഡിയത്തിലാണ് മത്സരം. നീന്തലിൽ മലയാളി താരം സജൻ പ്രകാശ് 50 മീറ്റർ ബട്ടർഫ്ലൈയിൽ യോഗ്യതാ […]

ബ്ലാസ്റ്റേഴ്സ് സഹപരിശീലകൻ സ്റ്റീഫൻ വാൻ ഡെർ ഹെയ്ഡൻ ക്ലബ് വിട്ടു

ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഒൻപതാം സീസണിലേക്ക് തയ്യാറെടുക്കുന്നതിനിടെ കേരള ബ്ലാസ്റ്റേഴ്സ് അസിസ്റ്റന്റ് കോച്ച് സ്റ്റീഫൻ വാൻ ഡെർ ഹെയ്ഡൻ ക്ലബ് വിട്ടു. താൻ ക്ലബ് വിടുന്നതായി അദ്ദേഹം തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചത്. 53 കാരനായ ഹെയ്ഡൻ ബെൽജിയത്തിൽ നിന്നുള്ള പരിശീലകനാണ്. […]

ജിങ്കൻ ബഗാനോട് വിടപറഞ്ഞു

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് എടികെ മോഹൻ ബഗാനോട് സന്ദേശ് ജിങ്കൻ വിടപറഞ്ഞു. സെന്‍റർ ബാക്ക് ആയി 2020 മുതൽ ക്ലബ്ബിനൊപ്പമുണ്ട്. ജിങ്കൻ ക്ലബ് വിടുകയാണെന്ന് ബഗാൻ സ്ഥിരീകരിച്ചു. 29 കാരനായ ജിങ്കൻ 2020ൽ കേരള ബ്ലാസ്റ്റേഴ്സ് വിട്ട് ബഗാനിൽ ചേർന്നു. […]

ലോക ചെസ് ഒളിമ്പ്യാഡില്‍ നിന്ന് പാകിസ്ഥാന്‍ പിന്‍മാറി

ചെന്നൈ: 44-ാമത് ലോക ചെസ്സ് ഒളിമ്പ്യാഡിൽ നിന്ന് അവസാന നിമിഷം പാകിസ്ഥാൻ പിൻമാറി. ടീം ഇന്ത്യയിൽ എത്തിയ ശേഷമാണ് ടൂർണമെന്‍റ് ഒഴിവാക്കാൻ തീരുമാനിച്ചത്. ഒളിമ്പ്യാഡിന്‍റെ ഭാഗമായി കശ്മീരിലൂടെ നടത്തിയ ദീപശിഖ റാലിയിൽ പ്രതിഷേധിച്ചാണ് പിൻമാറ്റമെന്ന് പാക് വിദേശകാര്യ വക്താവ് അസിം ഇഫ്തിഖർ […]

മുൻ ഫോർമുല വൺ ലോകചാമ്പ്യനായ സെബാസ്റ്റ്യൻ വെറ്റൽ വിരമിക്കുന്നു

ബുഡാപെസ്റ്റ്: മുൻ ഫോർമുല വൺ ലോകചാമ്പ്യൻ സെബാസ്റ്റ്യൻ വെറ്റൽ വിരമിക്കുന്നു. ആസ്റ്റൻ മാർട്ടിൻ താരമായ വെറ്റൽ സീസൺ അവസാനത്തോടെ തന്‍റെ കരിയർ അവസാനിപ്പിക്കും. 2010 മുതൽ തുടർച്ചയായി നാല് വർഷം അദ്ദേഹം ലോകകിരീടം നേടിയിട്ടുണ്ട്. 2010 മുതൽ 2013 വരെ റെഡ് […]

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പട്ടികയില്‍ വീണ്ടും ശ്രീലങ്കയുടെ മുന്നേറ്റം

ദുബായ്: പാകിസ്താനെതിരായ പരമ്പരയിലെ രണ്ടാം ടെസ്റ്റ് ജയിച്ച ശ്രീലങ്ക വീണ്ടും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് റാങ്കിംഗിൽ മുന്നേറി. ശ്രീലങ്ക ആദ്യ അഞ്ചിലേക്ക് തിരിച്ചെത്തി. രണ്ടാം ടെസ്റ്റിൽ പാക്കിസ്ഥാനെ 246 റൺസിന് തോൽപ്പിച്ച ശ്രീലങ്ക രണ്ട് മത്സരങ്ങളുടെ പരമ്പര 1-1ന് സമനിലയിലാക്കി. ലോക […]

ഫിഫ അനുമതിയില്ലാതെ ലോകകപ്പ് ടിക്കറ്റ് മറിച്ചു വിറ്റാൽ പിഴ ഉണ്ടാകും

ദോഹ: ഫിഫയുടെ അനുമതിയില്ലാതെ ലോകകപ്പ് ടിക്കറ്റ് വിൽക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്താൽ 250000 റിയാൽ പിഴ അടയ്ക്കേണ്ടിവരും. ലോകകപ്പിന്റെ ആതിഥേയരെന്ന നിലയിൽ ഖത്തർ സ്വീകരിച്ച നിയമ നടപടികൾ അനുസരിച്ചാണിത്. 2021 ലെ നിയമം 10 പ്രകാരം ഫിഫയുടെ അനുമതിയില്ലാതെ മാച്ച് ടിക്കറ്റ് […]