video
play-sharp-fill

ഉദ്ഘാടനച്ചടങ്ങിനിടെ മുങ്ങി; ഇന്ത്യൻ ബോക്സിങ് താരം ലവ്‌‍ലിനയ്ക്ക് നേരെ വിമർശനം

ബർമിങ്ങാം: ഒളിംപിക്സ് വെങ്കല ജേതാവ് ബോക്സർ ലവ്‌ലിന ബോർഗോഹെയ്ൻ വിവാദക്കുരുക്കിൽ. കോമൺവെൽത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങിനിടെ സ്റ്റേഡിയം വിട്ടു പുറത്തുപോയതാണു വിവാദത്തിന് തിരി തെളിച്ചത്. ഉദ്ഘാടനച്ചടങ്ങ് അവസാനിക്കുന്നതിന് മുമ്പ് ലവ്ലിനയും ബോക്സർ മുഹമ്മദ് ഹസാമുദ്ദീനും ഗെയിംസ് വില്ലേജിലേക്ക് മടങ്ങാൻ ശ്രമിച്ചു. എന്നാൽ, ടാക്സി […]

കോമണ്‍വെല്‍ത്ത് ഗെയിംസ്: ഭാരോദ്വഹനത്തില്‍ ഇന്ന് ഫൈനൽ

ബിര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസിന്‍റെ രണ്ടാം ദിനമായ മീരാഭായ് ചാനു ഇന്ത്യക്കായി സ്വർണ മെഡൽ ലക്ഷ്യമിടും. 49 കിലോഗ്രാം ഭാരോദ്വഹന വിഭാഗത്തിലാണ് ടോക്കിയോ ഒളിംപിക്‌സിലെ വെള്ളി മെഡൽ ജേതാവായ മീരാഭായ് ചാനു ഇന്ന് ഫൈനലിൽ ഇറങ്ങുന്നത്. ടോക്കിയോയിൽ നിന്ന് വെങ്കലവുമായി എത്തിയ ലവ്‌ലിന […]

68 റൺസിന് വെസ്റ്റ് ഇൻഡീസ് ഇന്ത്യൻ ബൗളിംഗിന് മുന്നിൽ കൂപ്പുകുത്തി

ടറൗബ: വെസ്റ്റിന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയം. 68 റൺസിനാണ് ഇന്ത്യ വെസ്റ്റ് ഇൻഡീസിനെ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റ് ഇൻഡീസ് 122 റൺസിന് കളി അവസാനിപ്പിച്ചു. ഇന്ത്യ 20 ഓവറിൽ 190/6, വിൻഡീസ് […]

വനിതാ ഹോക്കിയിൽ ഇന്ത്യൻ വനിതകൾക്ക് തകർപ്പൻ വിജയം; ഖാനയെ മുട്ടുകുത്തിച്ചു.

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ വനിതാ ഹോക്കി ടീം വിജയിച്ചു. ഖാനയെ 5-0നാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. സാവിത്രി പൂനിയയുടെ നേതൃത്വത്തിലുള്ള ടീമിന് ആദ്യ പൂൾ എ മത്സരത്തിൽ മോശം തുടക്കമാണ് ലഭിച്ചത്. ഇന്ത്യക്കായി സംഗീത കുമാരിയും സലീമ ടേറ്റും ഓരോ ഗോൾ വീതം […]

2022 കോമൺവെൽത്ത് ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യൻ വനിതകൾക്ക് തോൽവി

ബര്‍മിങ്ങാം: കോമൺവെൽത്ത് ഗെയിംസിൽ വനിതാ ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടു. ലോക ചാംപ്യൻമാരായ ഓസ്ട്രേലിയ ഇന്ത്യൻ വനിതാ ടീമിനെ പരാജയപ്പെടുത്തി. പൂൾ എയിൽ ഓസ്ട്രേലിയ മൂന്ന് വിക്കറ്റിനാണ് ജയിച്ചത്. ഒരു ഘട്ടത്തില്‍ അനായാസ വിജയത്തിലേക്ക് മുന്നേറിയ ഇന്ത്യ അവിശ്വസനീയമായി തോല്‍വി വഴങ്ങുകയായിരുന്നു. […]

കോമണ്‍വെല്‍ത്ത് ഗെയിംസ്; നീന്തലില്‍ സജന്‍ പ്രകാശ് സെമി കാണാതെ പുറത്ത്

ബിര്‍മിങ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ സജന്‍ പ്രകാശ് പുറത്തായി. 50 മീറ്റർ ബട്ടർഫ്ലൈ ഹീറ്റ്സിൽ ഇന്ത്യയുടെ സജന്‍ പ്രകാശ് 24-ാം സ്ഥാനത്തെത്തി. ഈ ഇനത്തിൽ ആദ്യ 16 സ്ഥാനക്കാർ സെമി ഫൈനലിലേക്ക് മുന്നേറും. 25.01 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് സജൻ 24-ാം […]

2022 കോമണ്‍വെല്‍ത്ത് ഗെയിംസിലെ ആദ്യ സ്വര്‍ണം നേടി ഇംഗ്ലണ്ട്

ബര്‍മിങ്ങാം: 2022 ലെ കോമൺവെൽത്ത് ഗെയിംസിൽ ഇംഗ്ലണ്ട് അവരുടെ ആദ്യ സ്വർണ്ണ മെഡൽ നേടി. പുരുഷൻമാരുടെ ട്രയാത്തലണില്‍ ഇംഗ്ലണ്ടിന്‍റെ അലക്സ് യീ സ്വർണം നേടി. രണ്ട് തവണ ഒളിമ്പിക് മെഡൽ ജേതാവായ അലക്സ് ന്യൂസിലൻഡിന്‍റെ ഹെയ്ഡൻ വൈൽഡിന്‍റെ കടുത്ത വെല്ലുവിളിയെ അതിജീവിച്ചു. […]

കോമണ്‍വെല്‍ത്ത് ഗെയിംസ്: ടേബിള്‍ ടെന്നീസിൽ ഇന്ത്യയ്ക്ക് വിജയം

ബര്‍മിങ്ങാം: കോമൺവെൽത്ത് ഗെയിംസിലെ ടേബിൾ ടെന്നീസ് വനിതാ വിഭാഗത്തിൽ ഇന്ത്യ വിജയിച്ചു. ആദ്യ റൗണ്ടിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചു. ഗ്രൂപ്പ് രണ്ടിലെ ആദ്യ മൂന്ന് മത്സരങ്ങളും ഇന്ത്യ ഏകപക്ഷീയമായാണ് ജയിച്ചത്. മനിക ബത്ര, ദിയ ചിത്തലെ, റീത്ത് ടെന്നീസണ്‍, ശ്രീജ അകുല […]

വിന്‍ഡീസിനെതിരായ ടി20 പരമ്പരയിൽ സഞ്ജു സാംസണെ ഉൾപ്പെടുത്തി; ആദ്യ മത്സരം ഇന്ന്‌

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ സഞ്ജു സാംസണെ ഉൾപ്പെടുത്തി. ബിസിസിഐ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ടി20 പരമ്പരയ്ക്കുള്ള ടീമിൽ സഞ്ജുവിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. കോവിഡ് 19 ബാധിച്ച കെഎൽ രാഹുലിന് പകരക്കാരനായാണ് സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയതെന്നാണ് […]

8 മാസം ഗർഭിണിയായിരിക്കെ ചെസ് ഒളിംപ്യാഡിനെത്തി ഹരിക

മഹാബലിപുരം: ഇന്ത്യയുടെ വനിതാ ഗ്രാൻഡ് മാസ്റ്റർ ഹരിക ദ്രോണവല്ലി ചെസ്സ് ഒളിമ്പ്യാഡിൽ എത്തിയത് നിറവയറുമായി. എട്ട് മാസം ഗർഭിണിയായ ഹരികയ്ക്കായി തമിഴ്നാട് സർക്കാർ പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ സ്വദേശിയായ ഹരിക 2004 മുതൽ തുടർച്ചയായി ചെസ്സ് ഒളിമ്പ്യാഡുകളിൽ […]