video
play-sharp-fill

വനിതാ ട്വന്റി20: ഇന്ത്യ ഇന്ന് പാക്കിസ്ഥാനെ നേരിടും

ബർമിങ്ങാം: ഇന്ന് നടക്കുന്ന വനിതാ ടി20യിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ പാകിസ്താനെ നേരിടും. വൈകിട്ട് 3.30നാണ് മത്സരം ആരംഭിക്കുക. ആദ്യ മത്സരത്തിൽ ഇന്ത്യ ഓസ്ട്രേലിയയോട് തോറ്റിരുന്നു. പുരുഷ ഹോക്കിയിൽ ഇന്ന് രാത്രി 8.30നു ഇന്ത്യ ഘാനയെ നേരിടും.

കൈമുട്ടിനു പരുക്ക്; സങ്കേതിന് കൈവിട്ടത് സ്വർണം

ബർമിങ്ങാം: വലതു കൈമുട്ടിനേറ്റ പരിക്ക് മൂലം സങ്കേത് സർഗാറിന് അവസാന നിമിഷം നഷ്ടമായത് കോമൺവെൽത്ത് സ്വർണം. പുരുഷൻമാരുടെ 55 കിലോഗ്രാം വിഭാഗത്തിൽ, അവസാന റൗണ്ടിൽ രണ്ടാം തവണ 139 കിലോഗ്രാം ഉയർത്താൻ ശ്രമിക്കുന്നതിനിടെ സങ്കേതിന്‍റെ കൈയിൽ നിന്ന് ബാർ വഴുതി വീണു. […]

സൂപ്പർകപ്പ് ബയേൺ മ്യൂണിച്ചിന്

ജർമ്മനിയിൽ നടന്ന സൂപ്പർ കപ്പ് കിരീടം ബയേൺ മ്യൂണിച്ച് ഉയർത്തി. ശനിയാഴ്ച നടന്ന ആവേശകരമായ മത്സരത്തിൽ റെഡ്ബുൾ ലെയ്പ്സി​ഗിനെ പരാജയപ്പെടുത്തിയാണ് ബയേൺ കിരീടം ഉയർത്തിയത്. 3നെതിരെ 5 ഗോളുകൾക്കാണ് ബയേൺ ജയം സ്വന്തമാക്കിയത്. ലെയ്പ്സിഗിന്‍റെ ഹോം ഗ്രൗണ്ടിൽ ആദ്യ പകുതി അവസാനിക്കുന്നതിന് […]

കോമൺവെൽത്ത് ഗെയിംസ്: ബിന്ധ്യറാണിയിലൂടെ ഇന്ത്യക്ക് നാലാം മെഡൽ

  ബിർമിങ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ബിന്ധ്യറാണിയിലൂടെ ഇന്ത്യക്ക് നാലാം മെഡൽ. 55 കിലോ ഭാരോദ്വഹനത്തിലാണ് ബിന്ധ്യ വെള്ളി നേടിയത്. രണ്ടാം റൗണ്ടിൽ 114 കിലോ ഭാരം ഉയർത്താനുള്ള ബിന്ധ്യയുടെ ശ്രമം പരാജയപ്പെട്ടതോടെ അവരുടെ നേട്ടം വെങ്കലമെഡലിൽ ഒതുങ്ങുമെന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാൽ, മൂന്നാം […]

കമ്മ്യൂണിറ്റി ഷീൽഡ് ലിവർപൂളിന്

കമ്മ്യൂണിറ്റി ഷീൽഡ് ലിവർപൂളിന്. മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ 3-1ന് തോൽപ്പിച്ചാണ് ലിവർപൂൾ പതിനാറാം കമ്മ്യൂണിറ്റി ഷീൽഡ് കിരീടം ഉയർത്തിയത്. ലെസ്റ്റർ സിറ്റിയുടെ ഹോം ഗ്രൗണ്ടായ കിംഗ് പവർ സ്റ്റേഡിയത്തിലായിരുന്നു മത്സരം. പ്രീമിയർ ലീഗ് ജേതാക്കളും മുൻ സീസണിലെ എഫ്എ കപ്പ് ജേതാക്കളും […]

കോമൺവെൽ‌ത്ത് ഗെയിംസ്; ഇന്ത്യയ്ക്കായി ആദ്യ സ്വർണം നേടി മീരാഭായ് ചാനു

കോമൺവെൽ‌ത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം. 49 കിലോ ഭാരോദ്വഹനത്തിലാണ് മീരാഭായ് ചാനു സ്വർണം നേടിയത്. റെക്കോർഡോടെയാണ് ചാനുവിന്റെ നേട്ടം. ടോക്കിയോ ഒളിംപിക്സിൽ ഇതേ ഇനത്തിൽ മണിപ്പൂർ സ്വദേശിനിയായ മീരാഭായ് ചാനു വെള്ളി മെഡൽ നേടിയിരുന്നു.

ആഴ്സനലിന്റെ പുതിയ ക്യാപ്റ്റനായി മാർട്ടിൻ ഒഡേ​ഗാർഡ്

ഇംഗ്ലീഷ് സൂപ്പർ ക്ലബ്ബായ ആഴ്സണലിന്‍റെ പുതിയ ക്യാപ്റ്റനായി മാർട്ടിൻ ഒഡെഗാർഡിനെ തിരഞ്ഞെടുത്തു. നോർവേയിൽ നിന്നുള്ള മിഡ്ഫീൽഡർക്ക് 23 വയസ്സേ ആയിട്ടുള്ളൂ. നോർവീജിയൻ ദേശീയ ടീമിന്‍റെ ക്യാപ്റ്റൻ കൂടിയാണ് മാർട്ടിൻ. കഴിഞ്ഞ സീസണിന്‍റെ തുടക്കത്തിൽ പിയറി എമ്റിക്ക ഔബമെയാങ്ങായിരുന്നു ആഴ്സണലിന്‍റെ ക്യാപ്റ്റൻ. എന്നാൽ […]

സിംബാബ്‌വെക്കെതിരായ പരമ്പര, ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു ടീമിൽ

മുംബൈ: സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ശിഖർ ധവാനാണ് ടീമിന്‍റെ ക്യാപ്റ്റൻ. സ്പിന്നർ വാഷിങ്ടൺ സുന്ദറും പേസർ ദീപക് ചഹറും ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. രാഹുൽ ത്രിപാഠിയെയും […]

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് രണ്ടാം മെഡൽ; ഗുരുരാജ വെങ്കലം നേടി

ബര്‍മിങ്ങാം: 2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസിൽ ഇന്ത്യ രണ്ടാം മെഡൽ നേടി. പുരുഷൻമാരുടെ 61 കിലോഗ്രാം വിഭാഗം ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ ഗുരുരാജ പൂജാരി വെങ്കലം നേടി. 269 കിലോഗ്രാം ഉയര്‍ത്തിയാണ് ഗുരുരാജ വെങ്കലം സ്വന്തമാക്കിയത്. സ്നാച്ചിൽ 118 കിലോയും ക്ലീൻ ആൻഡ് ജെർക്കിൽ […]

2022 കോമണ്‍വെല്‍ത്ത് ഗെയിംസ്: ഭാരോദ്വഹനത്തിൽ ഇന്ത്യയ്ക്ക് വെള്ളി

ബര്‍മിങ്ങാം: 2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസിൽ ഇന്ത്യ ആദ്യ മെഡൽ നേടി. പുരുഷൻമാരുടെ 55 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ സങ്കേത് മഹാദേവ് സർഗാർ വെള്ളി നേടി. ആകെ 248 കിലോഗ്രാം ഉയർത്തിയാണ് വെള്ളി മെഡൽ നേടിയത്. 249 കിലോ ഉയര്‍ത്തിയ മലേഷ്യയുടെ ബിന്‍ […]