play-sharp-fill

കത്തിൻ്റെ പ്രകാശനം നീട്ടിവെച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ സമ്മർദ്ദം കാരണം, സരിനെതിരെ പറയാനുള്ളതൊക്കെ ഇപി പറഞ്ഞു, പറഞ്ഞതെല്ലാം യാഥാർത്ഥ്യം, ഇപി ജയരാജനെ പാലക്കാട് പ്രചാരണത്തിന് എത്തിച്ചിട്ടും കാര്യമില്ലെന്ന് വിഡി സതീശൻ

തിരുവനന്തപുരം: ഇപി ജയരാജൻ സരിനെതിരെ പറയാനുള്ളതൊക്കെ പറഞ്ഞു കഴിഞ്ഞെന്നും ഇനി തിരുത്തി പറഞ്ഞിട്ടും കാര്യമില്ലെന്നും വിഡി സതീശൻ. സരിനെ പറ്റി ഇ.പി പറഞ്ഞത് യാഥാർത്ഥ്യം മാത്രമാണെന്ന് വ്യക്തമാക്കിയ സതീശൻ സരിനെ സ്ഥാനാർത്ഥിയാക്കിയതിൽ സി പി എമ്മിനകത്ത് അതൃപ്തിയുണ്ടെന്നും ചൂണ്ടിക്കാട്ടി. പാർട്ടി പറഞ്ഞതു കൊണ്ടു മാത്രമാണ് ഇപി പാലക്കാട്ടെത്തുന്നത്. ഇപി അക്കാര്യം തുറന്നുപറഞ്ഞെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. ഇപി ജയരാജനെ പാലക്കാട് പ്രചാരണത്തിന് എത്തിച്ചിട്ടും കാര്യമില്ലെന്നും വിഡി സതീശൻ പറഞ്ഞു. സരിൻ സ്ഥാനാർത്ഥിയായതോടെ എൽഡിഎഫ് മൂന്നാം സ്ഥാനത്ത് തന്നെ തുടരുമെന്നും പാലക്കാട് യുഡിഎഫ് പതിനായിരം വോട്ടിന് […]

ഫീസ് വർദ്ധന: കേരള-കാലിക്കറ്റ് സർവകലാശാല ക്യാമ്പസുകളിൽ നാളെ കെ.എസ്.യു പഠിപ്പുമുടക്ക്; നാല് വർഷ ബിരുദ കോഴ്സുകൾ മറയാക്കി ഫീസ് നിരക്കുകൾ കുത്തനെ കൂട്ടിയ തീരുമാനത്തിനെതിരെയാണ് പ്രതിഷേധം

തിരുവനന്തപുരം: നാല് വർഷ ബിരുദ കോഴ്സുകൾ മറയാക്കി ഫീസ് നിരക്കുകൾ കുത്തനെ കൂട്ടിയ കേരള  കാലിക്കറ്റ് സർവ്വകലാശകളുടെ തീരുമാനത്തിൽ പ്രതിഷേധം ശക്തമാക്കി കെഎസ്യു. സമരപരിപാടികളുടെ ഭാഗമായി നാളെ (14-11-2024) കേരള, കാലിക്കറ്റ് സർവ്വകലാശാലകളുടെ കീഴിലുള്ള കോളേജുകളിൽ പഠിപ്പുമുഠക്കൽ സമരം നടത്തുമെന്ന് സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. നാല് വർഷ ബിരുദ കോഴ്സുകൾ നിലവിൽ വരുമ്പോൾ ഫീസ് വർദ്ധന ഉണ്ടാവില്ലന്ന സർക്കാർ വാദം നിലനിൽക്കെയാണ് സർവ്വകലാശാലകളുടെ ഇരുട്ടടി ഉണ്ടായിരിക്കുന്നത്. മൂന്നും, നാലും ഇരട്ടിയായാണ് ഫീസ് വർദ്ധന ഉണ്ടായിരിക്കുന്നതെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് കുറ്റപ്പെടുത്തി.യൂണിവേഴ്സിറ്റി സർക്കാർ […]

‘പുറത്തുവന്ന വാർത്തകൾ തെറ്റ്; ഇപി പറയുന്നത് വിശ്വസിക്കുന്നു; നടക്കുന്നത് പാർട്ടിക്ക് എതിരായ ​ഗൂഢാലോചന’; എം വി ഗോവിന്ദൻ

തിരുവനന്തപുരം: ഇപി ജയരാജന്റെ ആത്മകഥയിലെ പുറത്തുവന്ന വിവരങ്ങളിൽ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. പുറത്തുവന്ന വാർത്തകൾ‌ തെറ്റാണെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. താൻ അങ്ങനെ ഒരു പുസ്തകം എഴുതിയിട്ടില്ലന്ന് ഇ പി തന്നെ പറഞ്ഞു. തെരഞ്ഞെടുപ്പ് വരുമ്പോൾ ഇങ്ങനെ മാധ്യമങ്ങൾ ഓരോന്ന് കൊണ്ടുവരും. തത്കാലം ഇ പി യെ വിശ്വസിക്കുകയാണെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. പുസ്തക വിവാദത്തിൽ രാഷ്ട്രീയ ഗൂഢാലോചന നടന്നെങ്കിൽ അന്വേഷിക്കണമെന്ന് എംവി ​ഗോവിന്ദൻ ആവശ്യപ്പെട്ടു. ഡി സി ബുക്സും മാധ്യമത്തിന്റെ ഭാഗം, അവർക്കും ബിസിനസ് താല്പര്യം ഉണ്ടാകുമെന്ന് കുറ്റപ്പെടുത്തൽ. […]

ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാമായിരുന്നു; ഇങ്ങനെയും ജനങ്ങളുടെ കാശ് കുറെ പോകുന്നുണ്ട്; ചേലക്കരയിൽ വികസനം വേണം; സ്കൂളുകൾ മെച്ചപ്പെട്ടു, പക്ഷേ റോഡുകൾ ഇനിയും മെച്ചപ്പെടണം; തുടർച്ചയായി ഭരിക്കുമ്പോൾ പരാതികൾ ഉണ്ടാകും; ചേലക്കരയിലെ മത്സരം പ്രവചനാതീതമാണ്; സംവിധായകൻ ലാൽ ജോസ്

ചേലക്കര: ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാമായിരുന്നുവെന്ന് സിനിമ സംവിധായകന്‍ ലാല്‍ജോസ് പറഞ്ഞു.ഇങ്ങനെ ജനങ്ങളുടെ കാശ് കുറെ പോകുന്നുണ്ട്. ചേലക്കരയില്‍ വികസനം വേണം.സ്കൂളുകൾ മെച്ചപ്പെട്ടു.പക്ഷ റോഡുകള്‍ ഇനിയും മെച്ചപ്പെടണം..തുടർച്ചയായി ഭരിക്കുമ്പോൾ പരാതികൾ ഉണ്ടാകും. തനിക്ക് സർക്കാരിനെതിരെ പരാതി ഇല്ല.ചേലക്കരയിലെ മത്സരം പ്രവചനാതീതമാണ്.കൊണ്ടാഴി പഞ്ചായത്തിലെ മായന്നൂർ എൽ പി സ്കൂളിലെ 97 ആം ബൂത്തില്‍ ലാല്‍ ജോസ് വോട്ട് രേഖപ്പെടുത്തി. ചേലക്കരയിലെ ഇടത് സ്ഥാനാര്‍ത്ഥി യു ആര്‍.പ്രദീപ്,യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്, ബിജെപി സ്ഥാനാര്‍ത്ഥി കെ. ബാലകൃഷ്ണന്‍ എന്നിവരും രാവിലെ തന്നെ വോട്ട് രേഖപ്പെട്ടുത്തി.

‘ഇ.പി പച്ചയായ ഒരു മനുഷ്യൻ പുസ്തകം പുറത്തു വന്നാലേ കാര്യങ്ങൾ വ്യക്തമാകൂ’; ഇ പി ജയരാജന്റെ ആത്മകഥയിലെ പരാമർശങ്ങളിൽ, പ്രതികരണവുമായി പാലക്കാട് എൽഡിഎഫ് സ്ഥാനാർത്ഥി ഡോ.പി. സരിൻ

പാലക്കാട്: ഇപി ജയരാജന്റെ ആത്മകഥയിലെ പരാമർശങ്ങളിൽ പ്രതികരണവുമായി പാലക്കാട് എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. പി സരിൻ. പുറത്ത് വന്ന പ്രസ്താവനകൾ ഇപി ജയരാജൻ നിഷേധിച്ചു എന്നാണ് മനസിലാക്കുന്നതെന്ന് പി സരിൻ പറയുന്നു. ദുർവ്യാഖ്യാനം ചെയ്യപ്പെട്ടു എന്നാണ് മനസിലാക്കുന്നതെന്ന് സരിൻ പ്രതികരിച്ചു. ഏതെങ്കിലും തെറ്റിധാരണയുടെ പേരിൽ തനിക്കെതിരെ പരാമർശം ഉണ്ടായെങ്കിൽ അത് പരിശോധിക്കാമെന്ന് സരിൻ വ്യക്തമാക്കി. പുസ്തകം പുറത്ത് വന്നാലേ കാര്യങ്ങൾ വ്യക്തമാകുവെന്ന് പി സരിൻ പറഞ്ഞു. ഇപി ജയരാജൻ പച്ചയായ ഒരു മനുഷ്യൻ ആണ്. ഇപി വിഷയം ചർച്ചയാക്കണം എന്നുണ്ടെങ്കിൽ ചർച്ചയാക്കിക്കോളൂവെന്ന് അദ്ദേഹം പറഞ്ഞു. […]

ക്ഷേത്രങ്ങളുടെയും ഗ്രാമീണരുടെയും കര്‍ഷകരുടെയും ഭൂമി തട്ടിയെടുത്തു, വഖഫ് ബോര്‍ഡിന് ഭൂമി തട്ടിയെടുക്കുന്നത് ശീലമായി മാറി, വഖഫ് നിയമം ഭേദഗതി ചെയ്യാനും ഘടനയില്‍ മാറ്റം വരുത്താനും സമയമായി; വഖഫ് നിയമ ഭേദഗതി ബില്‍ ബിജെപി സര്‍ക്കാര്‍ പാസാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

റാഞ്ചി: വഖഫ് നിയമ ഭേദഗതി ബില്‍ ബിജെപി സര്‍ക്കാര്‍ പാസാക്കുമെന്നും തങ്ങളെ തടയാന്‍ ആര്‍ക്കും കഴിയില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വഖഫ് നിയമ ഭേദഗതി ചെയ്യാനും ബോര്‍ഡിന്റെ ഘടനയില്‍ മാറ്റം വരുത്താന്‍ സമയമായെന്നും അമിത് ഷാ പറഞ്ഞു. കര്‍ണാടകയില്‍ ഖഫ് ബോര്‍ഡ് ഗ്രാമീണരുടെ സ്വത്തുക്കള്‍ വിഴുങ്ങുകയാണ്. ക്ഷേത്രങ്ങളുടെയും ഗ്രാമീണരുടെയും കര്‍ഷകരുടെയും ഭൂമി തട്ടിയെടുത്തു. വഖഫ് ബോര്‍ഡില്‍ മാറ്റങ്ങള്‍ വേണോ വേണ്ടയോ എന്ന് നിങ്ങള്‍ പറയൂ. ഭൂമി തട്ടിയെടുക്കുന്നത് വഖഫ് ബോര്‍ഡിന് ശീലമായി മാറിയെന്നും അമിത് ഷാ വ്യക്തമാക്കി. ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് […]

ജനങ്ങൾ ഇന്ന് വിധിയെഴുതും; കേരളത്തിനൊപ്പം വിവിധ സംസ്ഥാനങ്ങളിലായി ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 32 നിയമസഭാ മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ്

ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിലായി ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 32 നിയമസഭാ മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ്. കേരളത്തിനൊപ്പം പശ്ചിമബംഗാളിൽ ആറ്, ബിഹാറിൽ നാല്, രാജസ്ഥാൻ ഏഴ്, അസമിൽ അഞ്ച്, കർണാടകയിൽ മൂന്ന്, സിക്കിമിലും മധ്യപ്രദേശിലും രണ്ട് വീതം മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കും. പാലക്കാടിനൊപ്പം പഞ്ചാബിലെ നാലും ഉത്തർ പ്രദേശിൽ ഒൻപതും നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷൻ 20 ലേക്ക് മാറ്റിയിരുന്നു. ഛത്തീസ്ഗഡ് , ഗുജറാത്ത്, മേഘാലയ സംസ്ഥാനങ്ങളിൽ ഓരോ മണ്ഡലങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്. സംഘ‌ർഷ സാധ്യതയുള്ള മണ്ഡലങ്ങളിൽ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി ഭരണഘടന […]

മുൻമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന എം.ടി.പത്മ അന്തരിച്ചു

കോഴിക്കോട് : മുൻമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന എം.ടി.പത്മ ( 81) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് മുംബൈയിലായിരുന്നു അന്ത്യം. മുംബൈയില്‍ മകള്‍ക്കൊപ്പമായിരുന്നു ഏറെ നാളായി താമസം. മൃതദേഹം ബുധനാഴ്ച കോഴിക്കോട്ടെത്തിക്കും. ഫിഷറീസ്-ഗ്രാമ വികസന-രജിസ്ട്രേഷൻ വകുപ്പ് മന്ത്രിയും എട്ടും ഒൻപതും കേരള നിയമസഭകളില്‍ കൊയിലാണ്ടിയില്‍ നിന്നുള്ള അംഗവുമായിരുന്നു. കേരള മന്ത്രിസഭയില്‍ അംഗമായ മൂന്നാമത്തെ വനിതായിരുന്നു എം.ടി പത്മ. നിയമത്തില്‍ ബിരുദവും ആർട്ട്സില്‍ ബിരുധാനാന്തര ബിരുദവും നേടിയ പത്മ കോണ്‍ഗ്രസ്സിന്റെ വിദ്യാർഥി പ്രസ്ഥാനമായ കെ.എസ്.യു.വിലൂടെയാണ് രാഷ്ട്രീയത്തിലേയ്ക്ക് വരുന്നത്. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ്, കെ.പി.സി.സി അംഗം, […]

സ്കൂൾ വിദ്യാർത്ഥിനികൾക്ക് ആർത്തവ ശുചിത്വ നയം അംഗീകരിച്ച് കേന്ദ്രസർക്കാർ; സുപ്രീംകോടതിയിൽ കേന്ദ്രത്തിന്റെ സത്യവാങ്മൂലം

ദില്ലി: സ്കൂളിൽ പെൺകുട്ടികൾക്കുള്ള ആർത്തവ ശുചിത്വ നയം കേന്ദ്ര ആരോഗ്യ മന്ത്രാലയം അംഗീകരിച്ചതായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം സ്‌കൂൾ കുട്ടികളുടെ ആർത്തവ ശുചിത്വം സംബന്ധിച്ച നയം രൂപീകരിച്ചതായും നവംബർ 2-ന് കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. 2023 ഏപ്രിൽ 10ലെ സുപ്രീം കോടതി ഉത്തരവും കേന്ദ്രം പരാമർശിച്ചു. 6 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് സൗജന്യമായി സാനിറ്ററി പാഡുകൾ നൽകാനും സർക്കാർ, സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പ്രത്യേക ടോയ്‌ലറ്റ് സൗകര്യം ഉറപ്പാക്കാനും കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നിർദേശം നൽകണമെന്ന് […]

പാർട്ടി വിട്ടതിന് പക; വനിതാ കൗൺസിലർക്ക് നേരെ അതിക്രൂരമായ ആക്രമണം; വളഞ്ഞിട്ട് ചെരിപ്പുമാല അണിയിക്കാൻ ശ്രമം; വീടിന് നേരെയും ആക്രമണം

കോഴിക്കോട് : പാർട്ടി വിട്ട വനിതാകൗൺസിലർക്ക് നേരെ അതിക്രൂരമായ ആക്രമണം. ഫറോക്ക് നഗരസഭയിലെ ആർജെഡി കൗൺസിലർ ഷനൂബിയ നിയാസിന് നേരെയാണ് ആക്രമണമുണ്ടായത്. ആർജെഡിയിൽ നിന്ന്  മുസ്ലിം ലീഗിൽ എത്തിയ ഷനൂബിയ നിയാസിനെ ഇടതുപക്ഷ കൗൺസിലർമാർ വളഞ്ഞിട്ട് ചെരുപ്പുമാല അണിയിക്കാൻ ശ്രമിച്ചു. ആർജെഡി അംഗമായിരുന്ന ഷനൂബിയ അടുത്തിടെയാണ് ലീഗിൽ ചേർന്നത്. ഇതിനെ തുടർന്നാണ് ഇടതുപക്ഷ നഗരസഭ അംഗങ്ങൾ ചെരുപ്പ് മാല ഇടാൻ ശ്രമിച്ചത്. ഇന്നലെ നടന്ന കൌൺസിൽ യോഗത്തിനിടെയാണ് സംഭവമുണ്ടായത്. ചെരുപ്പ് മാല ഇടാനുള്ള ശ്രമം യുഡിഎഫ് അംഗങ്ങൾ തടഞ്ഞു. നേരത്തെ ഇവരുടെ വീടിന് നേരെ ആക്രമണം […]