video
play-sharp-fill

ഷഹബാസ് ഷെരീഫും അസിം മുനീറും എവിടെയെന്ന് വ്യക്തമാക്കാതെ പാകിസ്ഥാൻ; പരാജയഭീതിയിലും പ്രകോപനം; ഏറ്റുമുട്ടല്‍ തുടരും

ഡൽഹി: ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ തളര്‍ന്നെങ്കിലും പൊളളയായ അവകാശവാദങ്ങളും യുദ്ധവെറി നിറഞ്ഞ പ്രകോപന പ്രസ്താവനകളുമായി കളം പിടിക്കുകയാണ് പാകിസ്ഥാന്‍. ഇപ്പോഴത്തെ ഏറ്റുമുട്ടല്‍ കൂടുതല്‍ വ്യാപിപ്പിക്കുമെന്ന് പാക് പ്രതിരോധ മന്ത്രി കാജാ ആസിഫ് പറഞ്ഞു. കറാച്ചി തുറമുഖത്തിന് കേടുപാടുണ്ടായെന്ന വാര്‍ത്ത തള്ളിയ പാകിസ്ഥാന്‍ ഇതുവരെ […]

വെറും ജയമല്ല…നൂറുമേനി ജയം ; മഹാദുരന്തത്തെ അതിജീവിച്ച വെള്ളാർമല സ്കൂളിന് ഇത് ഇരട്ടിമധുരം

കൽപ്പറ്റ : മഹാ ദുരന്തത്തിന്റെ കഥയല്ല, വെള്ളാർ മല സ്കൂളിന് ഇന്ന് പറയാനുള്ളത് വിജയത്തിളക്കത്തിന്റെ കഥ. എസ്‌എസ്‌എല്‍സി ഫലം.പ്രഖ്യാപിച്ചതോടെ ഇരട്ടി മധുരത്തിലാണ് വെള്ളാര്‍മല സ്കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും ഒപ്പം ആ നാട്ടുകാരും. മഹാദുരന്തത്തെ അതിജീവിച്ച്‌ തിരികെ പള്ളിക്കൂടങ്ങളിലേക്ക് മടങ്ങിയ കുട്ടികള്‍ അവിടെയും […]

ഇന്ത്യ – പാക് സംഘർഷം: സ്ഥിതി വിലയിരുത്തി തീരുമാനമെടുക്കാൻ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി, സംസ്ഥാനത്ത് ജാഗ്രത; സർക്കാരിൻ്റെ 4ാം വാർഷികത്തോട് അനുബന്ധിച്ച ആഘോഷ പരിപാടികൾ വെട്ടിച്ചുരുക്കാൻ തീരുമാനം

തിരുവനന്തപുരം: ഇന്ത്യ – പാക് സംഘർഷം ശക്തമായ സാഹചര്യത്തിൽ അതിർത്തിയിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികത്തോട് അനുബന്ധിച്ച ആഘോഷ പരിപാടികൾ വെട്ടിച്ചുരുക്കാൻ തീരുമാനം. അടിയന്തിരമായി ഓൺലൈനായി ചേർന്ന മന്ത്രിസഭാ യോഗത്തിൽ സംസ്ഥാനത്ത് ജാഗ്രത നിർദ്ദേശം പുറപ്പെടുവിക്കാൻ തീരുമാനിച്ചു. […]

പരീക്ഷയിൽ തോറ്റാലും മാർക്ക് കുറഞ്ഞാലും വിഷമിക്കേണ്ട, ചിരിയിലേക്ക് വിളിക്കൂ…. ; കുട്ടികൾക്കായി ‘ചിരി’ ഹെല്‍പ് ലൈന്‍ നമ്പറുമായി പൊലീസ്

തിരുവനന്തപുരം : പരീക്ഷയ്ക്ക് തോറ്റാലും ഗ്രേഡ് കുറഞ്ഞാലും ആരും വിഷമിക്കേണ്ട, സങ്കടവും  മാനസികസമ്മര്‍ദവും അനുഭവിക്കുന്ന കൂട്ടുകാർക്ക് കേരള പൊലീസിന്റെ ചിരിയിലേക്ക് വിളിക്കാം. കേരള പോലീസിന്റെ ചിരി 9497900200 എന്ന ഹെല്‍പ് ലൈന്‍ നമ്ബരിലേക്ക് കുട്ടികള്‍ക്ക് വിളിക്കാം. അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും കുട്ടികളുടെ പ്രശ്‌നപരിഹാരത്തിന് […]

പുതിയ കെപിസിസി അധ്യക്ഷനായി പേരാവൂര്‍ എംഎല്‍എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സണ്ണി ജോസഫ് മെയ് 12ന് ചുമതലയേല്‍ക്കും

തിരുവനന്തപുരം: പുതിയ കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫ് മെയ് 12ന് ചുമതലയേല്‍ക്കും. രാവിലെ 9 30ന് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ വെച്ച്‌ കെ സുധാകരൻ ചുമതല കൈമാറും. കഴിഞ്ഞ ദിവസമാണ് പേരാവൂര്‍ എംഎല്‍എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സണ്ണി ജോസഫിനെ പുതിയ […]

ഓപ്പറേഷൻ സിന്ദൂറിനെ വിമര്‍ശിച്ചു; മലയാളിയായ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകൻ റിജാസ് എം ഷീബ സൈദീഖ് നാഗ്പൂരില്‍ അറസ്റ്റില്‍

കൊച്ചി: ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ചെന്ന കേസില്‍ മലയാളിയായ സ്വതന്ത്ര മാധ്യമ പ്രവർത്തകനും ആക്ടിവിസ്റ്റുമായ റിജാസ് എം ഷീബ സൈദീഖ് അറസ്റ്റില്‍. ഇന്നലെയാണ് നാഗ്പൂരിലെ ഒരു ഹോട്ടലില്‍ നിന്ന് റിജാസിനെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തത്. സുഹൃത്ത് ബീഹാർ സ്വദേശി ഇഷയെ വിട്ടയച്ചു. ഡെമോക്രാറ്റിക് […]

“ഇന്ത്യ സുവർണ്ണ കാലഘട്ടത്തിലേക്ക് കടക്കുന്നു, സോഷ്യൽ മീഡിയകളിൽ ചർച്ചയായി ജ്യോതിഷി സ്വാമിയുടെ പ്രവചനം.“

പാകിസ്ഥാൻ പ്രകോപനത്തിന് രാജ്യം ചുട്ട മറുപടി നല്‍കിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ജ്യോതിഷി സ്വാമി യോഗേശ്വരാനന്ദ ഗിരിയുടെ പ്രവചനം സോഷ്യല്‍ മീഡിയയില്‍ ചർച്ചയായിക്കൊണ്ടിരിക്കുകയാണ്. 2025 മേയ് മാസത്തില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ഒരു അപൂർവ പ്രപഞ്ച വിന്യാസം സംഭവിക്കുമെന്നാണ് ജ്യോതിഷിയുടെ പ്രവചനം.സംഭവിക്കാൻ പോകുന്ന കാര്യങ്ങളെ […]

പാകിസ്ഥാൻ ലക്ഷ്യമിട്ടത് 26 പ്രധാന കേന്ദ്രങ്ങള്‍; 400 ഓളം ഡ്രോണുകള്‍ ഉപയോഗിച്ചു; ഇന്ത്യ ശക്തമായി തിരിച്ചടിച്ചു; ഇന്ത്യയുടെ തിരിച്ചടി പാകിസ്ഥാന് വലിയ ആഘാതമുണ്ടാക്കിയെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

ഡൽഹി: രാജ്യത്തിന്റെ സുപ്രധാന സേനാതാവളങ്ങള്ളടക്കം ലക്ഷ്യമിട്ട് പാകിസ്ഥാനില്‍ നിന്നും കഴിഞ്ഞ രാത്രി പ്രകോപനമുണ്ടായതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. രാജ്യത്തിന്റെ സുപ്രധാനമായ 26 കേന്ദ്രങ്ങളെയാണ് പാകിസ്ഥാൻ ലക്ഷ്യമിട്ടത്. ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. ഇന്ത്യയുടെ തിരിച്ചടി പാകിസ്ഥാന് വലിയ ആഘാതമുണ്ടാക്കി. പാക്കിസ്ഥാൻ ഇന്ത്യക്ക് നേരെ […]

‘ഇന്ത്യയുടെ ഡ്രോണുകളെ തടയാഞ്ഞത് മന:പൂര്‍വം’; ലക്ഷ്യം സൈനിക ഉപകരണങ്ങളുടെ കൃത്യമായ സ്ഥാനങ്ങള്‍ വെളിപ്പെടുത്താതിരിക്കാൻ; വിചിത്ര വാദവുമായി പാക് പ്രതിരോധ മന്ത്രി

ഇസ്ലാമാബാദ്: ഇന്ത്യയുടെ ഡ്രോണ്‍ ആക്രമണത്തെ മന:പൂർവം തടയാതിരുന്നതാണെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഇതിന് പിന്നിലെ കാരണമായി വിചിത്ര വാദമാണ് ഖ്വാജ ആസിഫ് മുന്നോട്ടുവെച്ചത്. ഇന്ത്യൻ ഡ്രോണുകള്‍ തടയാതിരിക്കാൻ പാകിസ്ഥാൻ മന:പൂർവം തീരുമാനിച്ചത് തങ്ങളുടെ സൈനിക ഉപകരണങ്ങളുടെ കൃത്യമായ സ്ഥാനങ്ങള്‍ […]

ലഹരികേസിൽ നടപടി കടുപ്പിച്ച്‌ പൊലീസ് ; അന്തർ സംസ്ഥാന ലഹരിക്കടത്ത് സംഘത്തിന്റെ തലവനായ മലപ്പുറം സ്വദേശിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

മലപ്പുറം : അന്തർ സംസ്ഥാന ലഹരിക്കടത്ത് സംഘത്തലവനായ മലയാളിയുടെ സ്വത്തുവകകള്‍ കണ്ടുകെട്ടി പോലീസ്. മലപ്പുറം അരീക്കോട് പൂവത്തിക്കല്‍ സ്വദേശി അറബി അസീസ് എന്ന പൂളക്ക ചാലില്‍ അസീസിന്റെ സ്വത്തുക്കളാണ് അധികൃതർ കണ്ട് കെട്ടിയത്. നടപടികളുടെ ഭാഗമായി അസീസിന്റെ ഭാര്യയുടെ പേരില്‍ പുതുതായി […]