video
play-sharp-fill

കോട്ടയം ചിങ്ങവനത്ത് കെഎസ്ആർടിസി ബസ് സ്‌കൂട്ടറിൽ ഇടിച്ച് അപകടം; ബസ് ശരീരത്തിലൂടെ കയറിയിറങ്ങി സ്‌കൂട്ടർ യാത്രക്കാരന് ദാരണാന്ത്യം

സ്വന്തം ലേഖിക കോട്ടയം: കോട്ടയം ചിങ്ങവനത്ത് കെഎസ്ആർടിസി ബസിടിച്ച് റോഡിൽ വീണ സ്‌കൂട്ടർ യാത്രക്കാരന് ദാരണാന്ത്യം. മൂലംകുളം സ്വദേശി ജേക്കബ് ( 35 ) ആണ് മരിച്ചത്. ഞാലിയാകുഴി- ചിങ്ങവനം റോഡിൽ നിന്നും നിന്നും എം സി റോഡിലേക്ക് പ്രവേശിച്ച സ്കൂട്ടർ ബസുമായി ഇടിക്കുകയായിരുന്നു. ബസിൻ്റെ 5യർ യുവാവിൻ്റെ ശരീരത്തിലൂടെ കയറി ഇറങ്ങി തൽക്ഷണം മരിച്ചു. ഇന്ന് വൈകിട്ട് 5.45 ഓടെ ചിങ്ങവനം പൊലീസ് സ്റ്റേഷനു സമീപമായിരുന്നു അപകടം. ചങ്ങനാശേരി ഭാഗത്തേയ്ക്കു പോകുകയായിരുന്ന കെഎസ്ആർടിസി ബസിൽ ഇടിച്ച് റോഡിൽ തെറിച്ച് വീണ സ്കൂട്ടർ യാത്രക്കാരൻ്റെ […]

കോട്ടയം എം സി റോഡിൽ എസ്ബി കോളേജിന് സമീപം ഓടുന്നതിനിടെ ടയർ ഊരിപ്പോയി നിയന്ത്രണം നഷ്ടമായ ഓട്ടോറിക്ഷ ബെൻസ് കാറിലിടിച്ചു; ചങ്ങനാശ്ശേരി നഗരസഭാ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക്

സ്വന്തം ലേഖിക കോട്ടയം: കോട്ടയം ഭാഗത്തു നിന്ന് ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോയ ഓട്ടോറിക്ഷയും ബെൻസ് കാറും തമ്മിൽ കൂട്ടിയിടിച്ചു ചങ്ങനാശ്ശേരി നഗരസഭാ പൊതുമരാമത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക്. എസ് ബി കോളേജിന് സമീപമാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷയുടെ മുന്നിലത്തെ ടയർ ഊരിപ്പോയി നിയന്ത്രണം നഷ്ടമായ ഓട്ടോ ബെൻസ് കാറിലിടിക്കുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. ഓട്ടോയിൽ യാത്ര ചെയ്തിരുന്ന ചങ്ങനാശ്ശേരി നഗരസഭാ പൊതുമരാമത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ അഡ്വ മധുരാജിനെ പരിക്കുകളോടെ അദ്ദഹത്തെ താലൂതക്ക് ആശുപത്രിയിലേക്ക് മാറ്റി. ​ ഗുരുതരമായി പരിക്കേറ്റ ഓട്ടോ […]

യുഎസില്‍ സിനിമാ ചിത്രീകരണത്തിനിടെ ഷാരൂഖ് ഖാന് പരിക്ക്; ശസ്ത്രക്രിയക്ക് വിധേയനായി

സ്വന്തം ലേഖിക ന്യൂയോർക്ക്: സിനിമാ ചിത്രീകരണത്തിനിടെ ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന് പരിക്ക്. അമേരിക്കയിലെ ലോസ് ആഞ്ജലീസിലെ സിനിമാസെറ്റിൽ വച്ചാണ് പരിക്ക് പറ്റിയത്. മൂക്കിനുണ്ടായ പരിക്ക് മാറാൻ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നിര്‍ദേശിക്കുകയായിരുന്നു. ചികിത്സയ്ക്ക് ശേഷം ആശുപത്രിയി വിട്ട ഷാരൂഖ് ഇന്ത്യയിലേക്ക് മടങ്ങി. മുംബൈയിലെ വസതിയില്‍ വിശ്രമത്തിലാണ്.

കോട്ടയം കങ്ങഴ ആശുപത്രി ജംഗ്ഷന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രക്കാരനായ യുവാവിന് പരിക്ക്

സ്വന്തം ലേഖിക കോട്ടയം കങ്ങഴ ആശുപത്രി ജംഗ്ഷൻ ദേവഗിരിക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് അപകടത്തിൽ യുവാവിന് പരിക്ക് ബൈക്ക് യാത്രക്കാരനായ ആദർശ് ബാബുവിനാണ് പരിക്കേറ്റത്. ബൈക്ക് കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിർ ദിശയിൽ വന്ന മറ്റൊരു കാറിലിടിക്കുകയായിരുന്നു. കാലിന് പരിക്കേറ്റ ഇയാളെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച്‌ അപകടം; 19 യാത്രക്കാര്‍ക്ക് പരിക്ക്

സ്വന്തം ലേഖിക കൊച്ചി: വടക്കൻ പറവൂരില്‍ കെ എസ് ആര്‍ ടി സി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച്‌ അപകടം. ഇന്നുച്ചയ്ക്ക് മൂന്നുമണിയോടെ ദേശീയ പാതയില്‍ പറവൂര്‍ ചിറ്റാറ്റുക്കര ആലുമാവിലാണ് അപകടം നടന്നത്. എറണാകുളത്തുനിന്ന് കോഴിക്കോടേയ്ക്ക് പോവുകയായിരുന്ന കെ എസ് ആര്‍ ടി സി ബസും കൊടുങ്ങല്ലൂരില്‍ നിന്ന് പറവൂരിലേയ്ക്ക് വരികയായിരുന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. 19 യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ഒൻപത് പേരെ പറവൂരിലെ സ്വകാര്യ ആശുപത്രിയിലും 12 പേരെ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കെ എസ് ആര്‍ ടി സി കണ്ടക്‌ടറെയും […]

കോട്ടയം ചന്തകവലയിൽ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ചു; അപകടം കാർ അശ്രദ്ധമായി ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ

സ്വന്തം ലേഖിക കോട്ടയം: കോട്ടയം ചന്തകവലയിൽ ടൂറിസ്റ്റ് ബസ്സും കാറും കൂട്ടിയിടിച്ച് അപകടം. ചന്തകവല ഷേണായി കടയുടെ മുൻപിൽ വെച്ച് വൈകീട്ട് 6.30 ഓടുകൂടിയായിരുന്നു അപകടം. കാനറാ ബാങ്കിൻ്റെ സമ്മേളനം കഴിഞ്ഞു ആളുകളുമായി മുങ്ങിയ ടൂറിസ്റ്റ് ബസിനെ കാർ അശ്രദ്ധമായി മറികടക്കാൻ ശ്രമിക്കുന്നതിനിടെ ഇടിക്കുകയായിരുന്നു. ഇടയിൽ കാറിൻ്റെ മുൻഭാഗത്തെ ലൈറ്റ് തകർന്നു. ആളാപായമൊന്നുമില്ല. ബസ് ഹോണടിച്ചു വന്നിട്ടും കാറുകരൻ ശ്രദ്ധിക്കാതെ ഇടത് സൈഡിൽ നിന്നും റൈറ്റിലേക്ക് തിരിയുകയും ബസ് വന്നിടിക്കുകയുമായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു

കോട്ടയം നീണ്ടൂർ വേദഗിരിയിൽ കാർ റോഡിൽ നിന്ന് വീടിന് മുകളിലേക്ക് മറിഞ്ഞു; ഒന്നര വയസുള്ള കുട്ടിയടക്കമുള്ള യാത്രക്കാർ രക്ഷപെട്ടത് തലനാരിഴയ്ക്ക്…..

സ്വന്തം ലേഖിക കോട്ടയം: നീണ്ടൂർ വേദഗിരിയിൽ കാർ റോഡിൽ നിന്നു താഴെയുള്ള വീടിന് മുകളിലേക്ക് മറിഞ്ഞു. ഒന്നര വയസുള്ള കുട്ടിയടക്കമുള്ള യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു. കാവിൽ ഷാജി, ഭാര്യ സജിനി, ഇവരുടെ ഒന്നര വയസുള്ള മകൻ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. വേദഗിരി റോഡിൽ വളവിൽ സംരക്ഷണഭിത്തി ഇല്ലാത്ത ഭാഗത്താണ് കാർ വൈകുന്നേരം നാല് മണിയോടെ താഴ്ചയിലേക്ക് മറിഞ്ഞത്. റോഡ് നിരപ്പിൽ താഴത്തെ വീടിന്റെ മുകളിലേക്കാണ് കാർ പതിച്ചത്. അപകടത്തിൽ പെട്ടവരെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇവിടെ സംരക്ഷണഭിത്തി കെട്ടണമെന്ന് അതിരമ്പുഴ […]

കോട്ടയം നാഗമ്പടം ബസ് സ്റ്റാൻഡിന് സമീപം കാറിടിച്ച് തമിഴ്നാട് സ്വദേശി മരിച്ചു; മരിച്ചത് സ്റ്റാൻഡിൽ കടല കച്ചവടം നടത്തുന്ന തമിഴ്നാട് ഉത്തമപാളയം സ്വദേശി രാമൻ

സ്വന്തം ലേഖകൻ കോട്ടയം : നാഗമ്പടം ബസ് സ്റ്റാൻഡിന് സമീപം കാറടിച്ച് തമിഴ്നാട് സ്വദേശി മരിച്ചു ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ബസ് സ്റ്റാൻഡിൽ കടല കച്ചവടം നടത്തുന്ന തമിഴ്നാട് ഉത്തമപാളയം സ്വദേശി രാമനാണ് മരിച്ചത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിത വേഗതയിൽ എത്തിയ കാർ രാമനെ ഇടിച്ച് വീഴ്ത്തുകയായിരുന്നു . ഗുരുതരമായി പരിക്കേറ്റ ഇയാളെ പൊലീസ് മെഡിക്കൽ കോളേജ് ആശുപത്രിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

കൊട്ടാരക്കരയില്‍ കെ‌എസ്‌ആര്‍ടിസി ബസും മിനി കണ്ടെയ്‌നറും കൂട്ടിയിടിച്ച്‌ ഒരു മരണം; 20 പേര്‍ക്ക് പരിക്ക്; ഒരാള്‍ ഗുരുതരാവസ്ഥയില്‍

സ്വന്തം ലേഖിക കൊല്ലം: കൊട്ടാരക്കര കുളക്കടയില്‍ കെഎസ്‌ആര്‍ടിസി ബസും മിനി കണ്ടെയ്നറും കൂടിയിടിച്ചുണ്ടായ അപകടത്തില്‍ 20ഓളം പേര്‍ക്ക് പരിക്ക്. പിക്കപ്പ് വാനിന്റെ ഡ്രൈവര്‍ തൃശൂര്‍ സ്വദേശി ശരണ്‍ (30) മരിച്ചു. കെഎസ്‌ആര്‍ടിസിയിലെ ഒരു യാത്രക്കാരന്റെ ആരോഗ്യ നില ഗുരുതരമാണെന്നാണ് ലഭ്യമായ വിവരം. പരിക്കേറ്റവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കെഎസ്‌ആര്‍ടിസിയിലെ യാത്രക്കാരനായ കിളിമാനൂര്‍ സ്വദേശി ബാലൻ പിള്ള (52) യ്ക്കാണ് ഗുരുതര പരിക്കേറ്റത്. ഓയിലുമായി വന്ന കണ്ടെയ്നറുമായാണ് കെഎസ്‌ആര്‍ടിസി ബസ് കൂട്ടിയിടിച്ചത്.

എം എം മണിയുടെ കാറിടിച്ച്‌ വഴിയാത്രക്കാരന് ഗുരുതര പരിക്ക്; അപകടം കഴക്കൂട്ടം ദേശീയ പാതയില്‍; റോഡിൽ ചോരവാർന്ന് കിടന്നയാളെ ആശുപത്രിയിലെത്തിച്ചത് ഏറെ നേരം കഴിഞ്ഞ്

സ്വന്തം ലേഖിക തിരുവനന്തപുരം: മുൻ മന്ത്രി എം എം മണിയുടെ കാറിടിച്ച്‌ വഴിയാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. കഴക്കൂട്ടം ദേശീയ പാതയില്‍ വച്ചായിരുന്നു അപകടം. റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ വാഹനം ഇടിക്കുകയായിരുന്നു. കഴക്കൂട്ടം സ്വദേശി രതീഷ് (38) നാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ് ഏറെ നേരം റോഡില്‍ കിടന്നയാളെ പിന്നീട് ആംബുലൻസ് എത്തിയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. അപകടത്തില്‍പ്പെട്ട മണിയുടെ കാര്‍ കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലും എം എം മണിയുടെ വാഹനം അപകടത്തില്‍പ്പെട്ടിരുന്നു. കാറിന്‍റെ […]