പി.ഡി.പി നേതാവ് അബ്ദുന്നാസർ മഅ്ദനിയുടെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു.

കൊച്ചി : കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അദ്ദേഹത്തിന്‍റെ ആരോഗ്യാവസ്ഥ വഷളായതിനെ തുടർന്ന്ഇന്നലെയാണ് വെന്‍റിലേറ്ററിലേക്ക് മാറ്റിയത്.വിദഗ്ധ ഡോക്ടർമാരുടെ സംഘം മഅ്ദനിയെ പരിശോധിച്ച്‌ വരികയാണ്. കഴിഞ്ഞ മാസമാണ് മഅ്ദനിയെ വൃക്ക സംബന്ധമായ അസുഖം മൂലം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച പുലർച്ച കടുത്ത ശ്വാസതടസം നേരിട്ടതോടെയാണ് വെന്‍റിലേറ്ററിലേക്ക് മാറ്റിയത്. വിദഗ്ധ ഡോക്ടർമാരുടെ സംഘം മഅ്ദനിയെ പരിശോധിച്ച്‌ വരികയാണ്. കഴിഞ്ഞ മാസമാണ് വിദഗ്ധ ചികിത്സക്കായി മഅ്ദനിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.  

അവനിൽ ഇന്ത്യൻ ടീമിന്റെ ഭാവി കാണാൻ സാധിക്കും ; ശിവം ദുബയെ പറ്റി മൊഹിത് ശർമ്മ

ചെന്നൈ : എന്നെ സൂപ്പർ കിംഗ്സും ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള മത്സരത്തിൽ.ശിവൻ ദുബയുടെ പ്രകടനത്തെ പുകഴ്ത്തി പാടുകയാണ് ചെന്നൈ ബൗളർ മൊഹിത് ശർമ.മത്സരത്തിന്റെ മധ്യ ഓവറുകളില്‍ ഗുജറാത്തിനെ പൂർണമായും സമ്മർദ്ദത്തിലാക്കാൻ ഈ യുവതാരത്തിന് സാധിച്ചു. 23 പന്തുകള്‍ നേരിട്ട ദുബെ 51 റണ്‍സാണ് മത്സരത്തില്‍ നേടിയത്. ഇത് ചെന്നൈ സൂപ്പർ കിംഗ്സിനെ വളരെയധികം സഹായിക്കുകയും ചെയ്തു. മത്സരത്തിലെ ദുബയുടെ മികച്ച പ്രകടനത്തെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് ഗുജറാത്തിന്റെ പേസർ മോഹിത് ശർമ. കഴിഞ്ഞ സമയങ്ങളില്‍ ശിവം ദുബെയില്‍ ഒരുപാട് പുരോഗതികള്‍ ഉണ്ടായിട്ടുണ്ട് എന്നും, അത് ഇന്ത്യൻ […]

കാസർകോട് എടിഎമ്മിലേക്ക് ആയി കൊണ്ടുവന്ന പണം കവർന്ന സംഘം കർണാടകയിലേക്ക് കടന്നതായി റിപ്പോർട്ട്.

കാസർകോട്:  എടിഎമ്മിൽ നടക്കാൻ കൊണ്ടുവന്ന പണം മോഷ്ടിച്ച സംഘം കർണാടകത്തിലേക്ക് കടന്നതിനെ തുടർന്ന് കർണാടകയിലേക്കും അന്വേഷണം വ്യാപിപിച്ചു പോലീസ്.കവര്‍ച്ച നടത്തിയത് ഒരാളാണെന്ന് പറയുമ്ബോഴും അയാള്‍ തനിച്ചായിരിക്കില്ല, പിറകിലൊരു സംഘം തീര്‍ച്ചയായും കാണുമെന്നും അന്വേഷണ സംഘം ഉറച്ചുവിശ്വസിക്കുന്നുണ്ട്. ഇന്നലെ ഉച്ചയ്ക്കാണ് ഉപ്പളയിലെ എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ട് വന്ന അരക്കോടി രൂപ വാഹനത്തില്‍ നിന്ന് കവര്‍ന്നത്. വാഹനം നിര്‍ത്തിയശേഷം സമീപത്തെ എടിഎമ്മില്‍ സ്വകാര്യ കമ്ബനി ജീവനക്കാരൻ പണം നിറയ്ക്കുന്ന സമയത്ത് വാഹനത്തിനടുത്തെത്തിയ മോഷ്ടാവ് ഗ്ലാസ് തകര്‍ത്ത് പണമടങ്ങിയ ബോക്സുമായി സ്ഥലം വിടുകയായിരുന്നു.വാഹനത്തിന്‍റെ സീറ്റിലായിരുന്നു ബോക്സുണ്ടായിരുന്നത്. ഒരു ഉദ്യോഗസ്ഥനും […]

മുഖ്യമന്ത്രി പോയതോടെ കാലിയായി സദസ്സ് ; അതൃപ്തി അറിയിച്ച്‌ കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന്‍ അധ്യക്ഷൻ കടക്കൽ അബ്ദുൽ അസീസ് മൗലവി.

കൊല്ലം : ഇടതുമുന്നണിയുടെ ഭരണഘടനാ സംരക്ഷണ സമിതി സംഘടിപ്പിച്ച പൗരത്വ സംരക്ഷണ സമിതി സദസ്സിൽ മുഖ്യമന്ത്രിയുടെ പ്രസംഗത്തിനുശേഷം നടന്നത് നാടകീയ സംഭവങ്ങൾ. മുഖ്യമന്ത്രി പ്രസംഗം കഴിഞ്ഞ് മടങ്ങുമ്പോൾ പുറകെ സദസ്സിൽ ഉണ്ടായിരുന്ന ജനങ്ങളും പോകുന്നതാണ് കാണാൻ സാധിച്ചത്.ധനമന്ത്രി കെ എൻ ബാലഗോപാലൻ ആളുകളെ പിടിച്ചിരുത്താൻ ശ്രമിച്ചുവെങ്കിലും അത് ഫലവത്തായില്ല.ആളുകള്‍ ഒഴിഞ്ഞുപോകുന്നത് കണ്ട് തന്റെ പ്രസംഗത്തില്‍ തന്നെ അതൃപ്തി അറിയിച്ച്‌ കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന്‍ അധ്യക്ഷൻ കടയ്ക്കല്‍ അബ്ദുള്‍ അസീസ് മൗലവി രംഗത്തെത്തി. മുഖ്യമന്ത്രിയുടെ പ്രസംഗത്തിനുശേഷം അടുത്തതായി പ്രസംഗിക്കേണ്ടിയിരുന്നത് അബ്ദുൽ അസീസ് മൗലവി ആയിരുന്നു […]

ക്രിസ്ത്യൻ എൻജിഒ വിദേശ ഫണ്ട്‌ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നു എന്ന് ആർ എസ് എസ്.

ന്യൂഡൽഹി : ക്രിസ്ത്യൻ എൻ ജി ഒ  ആയ കാരിത്താസ് ഇന്ത്യ .വിദേശ ഫണ്ടിനെ  രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നു എന്ന് ആർഎസ്എസ് മുഖപത്രം. ലീഗൽ റൈറ്റ്സ് പ്രൊട്ടക്ഷൻ ഫോറം എന്ന സംഘടനയാണ് കാരിത്താസിനെതിരെ മുന്നോട്ടുവന്നിരിക്കുന്നത്.വിദേശ സംഭാവനകൾ സ്വീകരിക്കുന്ന എഫ് സി ആര്‍ എ ലൈസൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രാലയത്തിന് പരാതി നൽകിയിരിക്കുകയാണ്. ഇവരുടെ പ്രവർത്തനങ്ങൾ രാജ്യത്തിൻറെ സാമൂഹിക സാമ്പത്തികമായ എല്ലാ ദോഷങ്ങൾക്കും കാരണമാകാൻ സാധ്യതയുണ്ടെന്നാണ് പരാതിയിൽ പറയുന്നത്.കത്തോലിക്കാ സഭയ്ക്ക് കീഴിൽ 1962 ലാണ് കാരിത്താസ് ഇന്ത്യ രൂപം കൊള്ളുന്നത്

മാർച്ച് 30 31 തീയതികളിൽ അവധി നിഷേധിച്ചതിനെ തുടർന്ന് മണിപ്പൂരിൽ വൻ പ്രതിഷേധം

മണിപൂർ:  അവധി ദിനങ്ങൾ ആകേണ്ടിയിരുന്ന മാർച്ച് 30 31 തീയതികളിലെ അവധി നിഷേധിച്ചുകൊണ്ട് ഗവർണർ അനുസൂയ ഉയ്കെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാരിന് കീഴിലുള്ള സൊസൈറ്റികള്‍ തുടങ്ങിയവയ്ക്ക് ഉത്തരവ് ബാധകമായിരിക്കുമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.ഏപ്രിൽ ഒന്നാം തീയതി അടുത്ത സാമ്പത്തിക വർഷത്തിന്റെ തുടക്കമായതിനാലാണ് ഇത്തരത്തിൽ ഉത്തരവിറക്കിയിരിക്കുന്നത് എന്നാണ് ഗവർണർ വിശദീകരിച്ചിരുന്നത്. എന്നാൽ ഇതിനെതിരെ മണിപ്പൂരിൽ ഇപ്പോൾ വലിയ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്.അവധി നിഷേധിച്ചതിനെതിരെ കുക്കി സംഘടനകളും മറ്റു സംഘടനകളും ഇപ്പോ രംഗത്ത് എത്തിയിരിക്കുകയാണ്.ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്ന് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം […]

ബൈസ്റ്റാൻഡർ ഇല്ലാത്തതുകൊണ്ട് ആംബുലൻസിൽ കയറ്റിയില്ല : നഷ്ടമായത് എഴുപതുകാരന്റെ ജീവൻ.

ഇടുക്കി : കഞ്ഞിക്കുഴിയിൽ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയതായിരുന്നു എഴുപത് ൽകാരനായ കഞ്ഞിക്കുഴി നാലുകമ്പ് സ്വദേശി അരീക്കൽ പീറ്റർ.ഭക്ഷണം കഴിച്ചതിനുശേഷം വാഷ് ബെയ്സനിൽ കൈ കഴുകഴുകുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ വേഗം തന്നെ ഇദ്ദേഹത്തെ ഹോസ്പിറ്റലിൽ എത്തിച്ചു.എന്നാൽ ഹോസ്പിറ്റലിൽ ആവശ്യമായ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ ഡോക്ടർ ഇദ്ദേഹത്തെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശം നൽകുകയായിരുന്നു. അടുത്തുണ്ടായിരുന്ന ആംബുലൻസ് ഡ്രൈവറോട് ചോദിച്ചപ്പോൾ കൂടെ ബൈസ്റ്റാൻഡർ ഇല്ലാത്തതിനാൽ കൊണ്ടുപോകാൻ സാധിക്കുകയില്ല എന്നായിരുന്നു അയാൾ പറഞ്ഞത്.അവസാനം നാട്ടുകാർ ചേർന്ന് ഒരു ഓട്ടോറിക്ഷയിൽ അദ്ദേഹത്തെ മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോൾ ജീവൻ […]

ഹൈദരാബാദിന് ഐ പി എൽ ലെ ഏറ്റവും ഉയർന്ന സ്കോർ. റെക്കോർഡുകൾ കാറ്റിൽ പറത്തിയ മത്സരത്തിൽ മുംബൈക്ക് ഇന്ത്യൻസിനെതിരെ സൺ റൈസേഴ്സ് ഹൈദരാബാദിനു കൂറ്റൻ വിജയം

ഹൈദരാബാദ് : രാജിവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയം ഇന്നലെ സാക്ഷ്യം വഹിച്ചത് ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിൽ ഇന്നേവരെ കാണാത്ത വിസ്ഫോടനം.ഇന്നലെ നടന്ന മുംബൈ ഇന്ത്യൻസും സൺറൈസ് ഹൈദരാബാദും തമ്മിലുള്ള  മത്സരത്തിൽ രണ്ടു ടീമുകൾ കൂടി നേടിയത് 523 റൺസ്. ബാറ്റിംഗിനു ഇറങ്ങിയ എല്ലാവരും വെടിക്കെട്ട് തീർത്തപ്പോൾ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നേടിയത് 277 എന്ന ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന സ്കോർ.ഹൈദരാബാദിനായി ഹെൻറിച് ക്ലാസൻ ,അഭിഷേക് ശർമ, ട്രാവിസ് ഹെഡ് എന്നിവർ അർദ്ധ ശതകം നേടി. മറുപടി ബാറ്റിംങ്ങിൽ തുടക്കത്തിലെ രോഹിത് […]

ആടുജീവിതം കാണാനെത്തി റിയൽ നജീബ് ; ചിത്രം തീയറ്ററുകളിൽ

കൊച്ചി : ബന്ന്യാമിന്റെ ഇതിഹാസ നോവലായ ആടുജീവിതം ഇന്ന് അങ്ങനെ  ബിഗ് സ്‌ക്രീനിലേക്ക് എത്തുകയാണ്.സിനിമയുടെ ആദ്യ ഷോ തന്നെ കാണാൻ എത്തിയിരിക്കുകയാണ് കഥയിലെ യഥാർത്ഥ നജീബ്. തന്റെ മകന്റെ കുഞ്ഞ് ഒരാഴ്ചയ്ക്ക് മുൻപ് മരിക്കുകയുണ്ടായി.എന്നാലും തന്റെ സ്വന്തം കഥ സിനിമിയാകുമ്പോൾ അത് ആദ്യം തന്നെ കാണണമെന്ന് തനിക്ക് നിർബന്ധം ഉണ്ടായിരിന്നു എന്ന് അദ്ദേഹം പറഞ്ഞു ഏറെ ദുഃഖം നിറഞ്ഞ സാഹചര്യത്തിലും സിനിമ കണാൻ എത്തിയത് തന്റെ ഉള്ളിലെ ആകാംഷ അടക്കാൻ സാധിക്കാഞ്ഞതിനാലാണു.എല്ലാരും ചിത്രം കാണണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.നിരാശയോടെ ഒരാൾക്കും തീയറ്ററിൽ നിന്ന് മടങ്ങേണ്ടി വരില്ല […]

വീണയെ വിട്ട് മാറാതെ ഇ ഡി : മുഖ്യമന്ത്രിയുടെ മകളായ വീണ വിജയനുമായി ബന്ധപെട്ട മാസപ്പടി കേസിൽ കേസ് രജിസ്റ്റർ ചെയ്ത് കേന്ദ്ര ഏജൻസി.

കൊച്ചി : വീണ വിജയന്റെ എക്സലോജിക്കുമായി ബന്ധപ്പെട്ട മാസപ്പടി കേസിൽ കേസ് രജിസ്റ്റർ ചെയ്ത് എൻഫോഴ്സ്മന്റ്‌ ഡയറക്ടറേറ്റ്. ഇ ഡി യുടെ കൊച്ചി യൂണിറ്റാണ് കേസ് എടുത്തിരിക്കുന്നത്.കേസിലെ കൂടുതൽ വ്യക്തത വരുത്തുന്നതിനായി സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ്‌ അന്വേഷണത്തിലാണ്.അവരുടെ വിശകലനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഇ ഡി കേസ് എടുക്കുക. നേരത്തെ എസ് എഫ് ഐ ഒ അന്വേഷണത്തിനെതിരെ വീണാ വിജയൻ നല്‍കിയ ഹർജി കർണ്ണാടക ഹൈക്കോടതി തള്ളിയിരുന്നു.വീണാ വിജയനെ ഇ ഡി ചോദ്യം ചെയ്യലിനായി വിളിപ്പിക്കുമോ എന്നതാണ് ഏറ്റവും ഉറ്റുനോക്കുന്ന ചോദ്യം.പൊതുമേഖലാ സ്ഥാപനമായ കെ എസ് […]