play-sharp-fill

എംജി സർവ്വകലാശാല നാളെ (ജൂലൈ 6) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു

കോട്ടയം: മഹാത്മാ ഗാന്ധി സർവ്വകലാശാല നാളെ(ജൂലൈ 6) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി വൈസ് ചാൻസലർ അറിയിച്ചു.

സംസ്ഥാനത്ത് വടക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുന്നു; കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

സ്വന്തം ലേഖിക കോഴിക്കോട്: വടക്കൻ ജില്ലകളില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നാളെ അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. കോഴിക്കോട് ജില്ലയില്‍ പ്രൊഫഷണല്‍ കോളജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതായി കളക്ടര്‍ അറിയിച്ചു. ജില്ലയില്‍ തീവ്ര മഴയുള്ളതിനാലും നാളെയും ഓറഞ്ച് അലേര്‍ട്ട് നിലനില്‍ക്കുന്നതിനാലുമാണ് അവധിയെന്നും ജില്ലയിലെ അങ്കണവാടികള്‍ക്കും അവധി ബാധകമാണെന്നും അതേസമയം, മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ലെന്നും കലക്ടര്‍ അറിയിച്ചു.

കനത്ത മഴ; കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ കളക്ടർ അവധി പ്രഖ്യാപിച്ചു

സ്വന്തം ലേഖിക കണ്ണൂർ: ജില്ലയിൽ കാലവർഷം അതിതീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (അംഗനവാടി, ഐ സി എസ് ഇ, സി ബി എസ് ഇ സ്‌കൂളുകൾ , മദ്രസകൾ എന്നിവയടക്കം) നാളെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. അവധി മൂലം നഷ്ടപ്പെട്ടന്ന പഠന സമയം ക്രമീകരിക്കുന്നതിന് ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടികൾ സ്വീകരിക്കേണ്ടതാണ്. വിദ്യാർഥികളെ മഴക്കെടുതിയിൽ നിന്ന് അകറ്റി നിർത്തുന്നതിനുള്ള നിർദേശങ്ങൾ നൽകേണ്ടതാണ്. നാളെ നടത്താനിരുന്ന സർവകലാശാല/പി എസ് സി പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല.

സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ ഇന്ന് പ്ലസ് വണ്‍ ക്ലാസുകള്‍ തുടങ്ങും; പ്രവേശനം നേടിയത് മൂന്നേകാല്‍ ലക്ഷത്തിലധികം കുട്ടികൾ; കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ച ജില്ലകളില്‍ കുട്ടികള്‍ സ്‌കൂളുകളില്‍ ഹാജരാകേണ്ട

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ ഇന്ന് തുടങ്ങും. മൂന്നേകാല്‍ ലക്ഷത്തിലധികം കുട്ടികളാണ് പ്രവേശനം നേടിയത്. വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറിയില്‍ 22,145 പേര്‍ പ്രവേശനം നേടിയിട്ടുണ്ട്. സപ്ലിമെന്‍ററി അലോട്ട്മെന്‍റ് ഒഴിവുകളിലുള്ള അപേക്ഷ ജൂലൈ 8 മുതല്‍ 12 വരെയാണ്. മഴക്കെടുതി മൂലം ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ച ജില്ലകളില്‍ കുട്ടികള്‍ സ്‌കൂളുകളില്‍ ഹാജരാകേണ്ടതില്ല. മന്ത്രി വി. ശിവൻകുട്ടി തിരുവനന്തപുരം മണക്കാട് ഗവണ്‍മെന്‍റ് ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്കൂളിലെത്തി രാവിലെ വിദ്യാര്‍ത്ഥികളെ കാണും. സംസ്ഥാനത്ത് കനത്ത മഴ പെയ്യുമെന്ന കാലാവസ്ഥാ പ്രവചനത്തിന്റെ പശ്ചാത്തലത്തില്‍ ആറ് […]

ക്ലാസ് സമയത്ത് വിദ്യാർഥികളെ മറ്റു പരിപാടികളിൽ പങ്കെടുപ്പിക്കരുത്; നിർദേശം ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

സ്വന്തം ലേഖിക കോട്ടയം: സ്‌കൂളുകളിൽ ക്ലാസ് നടക്കുന്ന സമയത്ത് വിദ്യാർഥികളെ മറ്റു പരിപാടികളിലോ പുറത്തുള്ള പരിപാടികളിലോ പങ്കെടുപ്പിക്കരുതെന്നും നിർദേശം ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സർക്കാർ വിദ്യാലയങ്ങളിൽ ഫർണിച്ചർ വിതരണം, സർക്കാർ ഹയർ സെക്കൻഡറി വിദ്യാലയങ്ങളിൽ ലാപ് ടോപ്പ് വിതരണം, സർക്കാർ/ എയ്ഡഡ് സ്‌കൂളുകളിൽ ഇൻസിനേറ്റർ സ്ഥാപിക്കൽ എന്നീ പദ്ധതികളുടെ ഉദ്ഘാടനം കോട്ടയം ബസേലിയസ് കോളേജ് ഓഡിറ്റോറിയത്തിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ക്ലാസ് സമയത്ത് ഒരു ഏജൻസികളെയും വിദ്യാർഥികളെ ഉൾപ്പെടുത്തി […]

സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ നാളെ മുതല്‍…..! ഇന്ന് സ്കൂളുകളില്‍ ശുചീകരണവും ക്രമീകരണവും; പൊതുപരിപാടിയിലൂടെ കുട്ടികളെ സ്വാഗതം ചെയ്യും

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ നാളെ മുതല്‍ തന്നെ തുടങ്ങും. ആദ്യഘട്ടത്തിലെ മൂന്ന് അലോട്ട്മെന്റുകള്‍ പൂര്‍ത്തിയ സാഹചര്യത്തിലാണ് തീരുമാനം. സപ്ലിമെന്ററി അലോട്ട്മെന്റുകളും, സീറ്റ് കിട്ടാത്തവര്‍ക്ക് സൗൗകര്യമൊരുക്കാനുള്ള ശ്രമവും തുടരും. ക്ലാസുകള്‍ തുടങ്ങാൻ തടസ്സമില്ലെന്ന് ഇന്നലെ വിദ്യാഭ്യാസമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗം വിലയിരുത്തി. ഓരോ സ്കൂളിലും പൊതുപരിപാടി വെച്ച ശേഷമായിരിക്കും കുട്ടികളെ സ്വാഗതം ചെയ്യുക. ഇന്ന് സ്കൂളുകളില്‍ ക്ലാസ് മുറികളുടെ ക്രമീകരണവും ശുചീകരണവും നടക്കും. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 25നാണ് പ്ലസ് വണ്‍ ക്ലാസുകള്‍ തുടങ്ങാനായത്. ഇത്തവണ നിശ്ചയിച്ച സമയത്ത് തന്നെ […]

കാണാതായത് 54 ബിരുദ സര്‍ട്ടിഫിക്കറ്റുകളുടെ ഫോര്‍മാറ്റ്; എംജി സര്‍വ്വകലാശാലയുടെ പരാതിയില്‍ പത്ത് ദിവസം പിന്നിട്ടിട്ടും കേസ് എടുക്കാതെ പൊലീസ്

സ്വന്തം ലേഖിക കോട്ടയം: എംജി സര്‍വകലാശാലയില്‍ നിന്ന് പേര് രേഖപ്പെടുത്താത്ത ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ സര്‍വകലാശാല പരാതി നല്‍കി 10 ദിവസം പിന്നിട്ടിട്ടും കേസ് എടുക്കാതെ പൊലീസ്. അതേസമയം സര്‍വകലാശാല നടപടിയെടുത്ത ഉദ്യോഗസ്ഥരടക്കം ചിലരുടെ മൊഴി ഗാന്ധിനഗര്‍ പൊലീസ് രേഖപ്പെടുത്തി. പ്രാഥമിക അന്വേഷണം പൂര്‍ത്തിയായെന്നും വൈകാതെ കേസ് രജിസ്റ്റര്‍ ചെയ്യുന്നതടക്കമുളള നടപടികളിലേക്ക് കടക്കുമെന്നുമാണ് പൊലീസിന്‍റെ വിശദീകരണം. ഒന്നും രണ്ടുമല്ല. ബിരുദ സര്‍ട്ടിഫിക്കറ്റുകളുടെ 54 ഫോര്‍മാറ്റുകളാണ് മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ നിന്ന് കാണാതെ പോയത്. എപ്പോഴാണ് സര്‍ട്ടിഫിക്കറ്റുകള്‍ പോയതെന്നോ, ആരാണ് കൊണ്ടുപോയതെന്നോ ഉളള കാര്യം ഇപ്പോഴും […]

സംസ്ഥാനത്തെ സ്കൂളുകൾക്ക് ഇന്ന് അവധിയില്ല; ഈ മാസം മൂന്ന് ശനിയാഴ്‌ചകൾ പ്രവൃത്തി ദിവസം; പൊതു അവധി വരുന്ന ആഴ്‌ചകളിലെ ശനിയാഴ്‌ച പ്രവൃത്തി ദിനമാക്കാൻ തീരുമാനം

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകൾക്ക് ഇന്ന് അവധിയില്ല. ഇന്ന് ഉൾപ്പെടെ ഈ മാസം മൂന്ന് ശനിയാഴ്‌ചകളിൽ സ്‌കൂളുകൾക്ക് പ്രവൃത്തി ദിവസമായിരിക്കും. ജൂലായ് 22, 29 തീയതികളിൽ 10 വരെയുള്ള ക്ലാസുകാർക്ക് ക്ലാസുണ്ടാകും. പ്രവൃത്തി ദിവസങ്ങളിൽ പൊതു അവധി വരുന്ന ആഴ്‌ചകളിലെ ശനിയാഴ്‌ച ഈ അധ്യായന വർഷം പ്രവർത്തി ദിവസമായിരിക്കും. 17ന് കർക്കടക വാവിന്റെയും 28 മുഹറത്തിന്റെയും അവധിയായതിനാലാണ് 22 നും 29 നും കൂടി പ്രവൃത്തി ദിവസമാക്കിയത്.

പ്ലസ് വണ്‍ പ്രവേശനം: ‘വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും യാതൊരു ആശങ്കയും വേണ്ട’: മന്ത്രി വി ശിവന്‍കുട്ടി

സ്വന്തം ലേഖിക തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പ്ലസ് വണ്‍ പ്രവേശനം മധ്യഘട്ടത്തില്‍ ആണ്. മൂന്നാം ഘട്ട അലോട്മെന്റ് കഴിഞ്ഞതിന് ശേഷമേ അലോട്മെന്റ് സംബന്ധിച്ച ചിത്രം വ്യക്തമാവൂ. നിലവില്‍ ഒന്നും രണ്ടും ഘട്ടങ്ങളില്‍ ആയി 2,22,377 പേര്‍ പ്രവേശനം നേടിക്കഴിഞ്ഞു. മൂന്നാം അലോട്മെന്റില്‍ 84,794 സീറ്റുകളില്‍ കൂടി പ്രവേശനം ഉണ്ടാകും. സ്‌പോര്‍ട്സ് ക്വാട്ടയില്‍ 3,841 സീറ്റുകള്‍ ഉണ്ട്. അങ്ങിനെ മൂന്ന് അലോട്ട്മെന്റുകളില്‍ ആയി 3,11,012 പേര്‍ പ്രവേശനം […]

സ്കോട്ട്ലൻഡിലെ ഹെരിയറ്റ് വാട്ട് യൂണിവേഴ്സിറ്റിയിൽ 1.3 കോടി രൂപയുടെ സ്കോളർഷിപ്പോടുകൂടി പി.എച്ച്.ഡി അഡ്മിഷൻ നേടി കുമരകം സ്വദേശി ബിബിൻ സാജൻ

സ്വന്തം ലേഖിക കുമരകം: സ്കോട്ട്ലൻഡിലെ പ്രശസ്തവും പുരാതനവുമായ Heriot-watt യൂണിവേഴ്സിറ്റിയിൽ 1.3 കോടി രൂപയുടെ സ്കോളർഷിപ്പോടുകൂടി കുമരകം പള്ളിച്ചിറ നിവാസിആയ ബിബിൻ സാജന് പോളിമേഴ്‌സ് ടോക്സിക്കോളജിക്കൽ സ്റ്റഡീസ് പി.എച്ച്.ഡിക്ക് അഡ്മിഷൻ ലഭിച്ചു. 3.5 വർഷം ആണ് പഠന കാലാവധി. ജൂലൈ 15ന് സ്കോട്ട്ലൻഡിലേക്ക് പഠനത്തിനായി യാത്ര തിരിക്കും. കുമരകം പള്ളിച്ചിറ പുത്തൻപുര സാജൻ,ആലിസ് ദമ്പതി കളുടെ മകനാണ് ബിബിൻ. കുമരകം സെന്റ് ജോൺസ്, എസ്.കെ.എം.എച്ച്.എസ്.എസ് പൂർവവിദ്യാർത്ഥിയാണ് ബിബിൻ.