video
play-sharp-fill

കാര്യവട്ടം റാഗിങ് കേസ്; പ്രതികളായ ഏഴ് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു; 2 വർഷം വരെ തടവും 50,000 രൂപ പിഴയുമുള്ള കുറ്റമായതിനാലാണ് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചതെന്ന് പോലീസ്

തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസിലെ റാഗിങ്ങില്‍ പ്രതികളായ ഏഴ് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. വിദ്യാര്‍ത്ഥികളായ വേലു, പ്രിന്‍സ്, അനന്തന്‍, പാര്‍ത്ഥന്‍, അലന്‍, ശ്രാവണ്‍, സല്‍മാന്‍ എന്നിവരെയാണ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചത്. സംഭവത്തിൽ ഒന്നാംവർഷ വിദ്യാർഥിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ റാഗിങ്ങിന് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് കഴക്കൂട്ടം പോലീസ് വിദ്യാർത്ഥികളെ വിളിച്ചുവരുത്തി അറസ്റ്റ്  രേഖപ്പെടുത്തിയത്. എന്നാൽ രണ്ടു വർഷം വരെ തടവും അമ്പതിനായിരം രൂപ പിഴയുമുള്ള കുറ്റമായതിനാലാണ് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചത് എന്ന് പോലീസ് പറഞ്ഞു.  

കോട്ടയത്ത് ബാറിൽ മദ്യത്തിന്റെ അളവിനെ ചൊല്ലിയുള്ള സംഘർഷം: മധ്യവയസ്കനെ ഗ്ലാസ് എറിഞ്ഞു കൊലപ്പെടുത്താൻ ശ്രമിച്ച ബാർ ജീവനക്കാരനെ കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു

  കോട്ടയം: കുറവിലങ്ങാട് വെമ്പള്ളിയിൽ ബാറിൽ വച്ച് മധ്യവയസ്കന്റെ നേരെ ചില്ലു ഗ്ലാസുകൾ വച്ച് എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ബാർ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കുമരകം സ്വദേശി ബിജു സി.രാജു (42) നെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.   കഴിഞ്ഞ ദിവസം വൈകിട്ട് 8 മണിയോടുകൂടി വെമ്പള്ളിയിൽ പ്രവർത്തിക്കുന്ന ബാറിൽ എത്തിയ മധ്യവയസ്കനും സുഹൃത്തും മദ്യത്തിന്റെ അളവിനെ ചൊല്ലി ബിജുവുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുകയും, കൗണ്ടറിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഇയാൾ ഇവരെ ചീത്ത വിളിക്കുകയും, അവിടെയിരുന്ന ചില്ലു ഗ്ലാസുകൾ എടുത്ത് […]

ഓഹരി വിപണിയിൽ അമിത ലാഭം വാഗ്ദാനം ചെയ്ത് ചേർത്തല സ്വദേശികളായ ഡോക്ടർ ദമ്പതികളിൽ നിന്ന് 7.5 കോടി രൂപ തട്ടിയെടുത്തു; തായ്‌വാൻ സ്വദേശികളായ രണ്ടുപേർ അറസ്റ്റിൽ

ചേർത്തല: ചേർത്തല സ്വദേശികളായ ഡോക്ടർ ദമ്പതികളിൽ നിന്നു ഏഴര കോടി രൂപ ഓൺലൈനിലൂടെ തട്ടിയെടുത്ത കേസിൽ രണ്ടു തായ്‌വാന്‍ സ്വദേശികള്‍ കൂടി അറസ്റ്റിൽ. ഗുജറാത്ത് പോലീസ് പിടികൂടിയ അന്താരാഷ്ട്ര കുറ്റവാളികളെ കേരള പൊലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. കസ്റ്റഡിയിൽ എടുത്ത തായ്‌വാനിൽ താമസിക്കുന്ന വെയ് ചുങ് വാൻ, ഷെൻ വെയ് ഹോ എന്നിവരെ ആലപ്പുഴയിൽ എത്തിച്ചു. ഓഹരി വിപണിയിൽ അമിതലാഭം വാഗ്ദാനം ചെയ്താണ് ചേർത്തല സ്വദേശികളായ ഡോക്ടർ ദമ്പതികളിൽ നിന്നു ഏഴര കോടിയിലധികം രൂപ തട്ടിയെടുത്തത്. കഴിഞ്ഞ ജൂണിൽ നടന്ന തട്ടിപ്പിൽ അന്യ സംസ്ഥാനക്കാർ ഉൾപ്പടെ അഞ്ചുപേർ […]

കൃഷ്ണപുരത്ത് രണ്ട് മക്കളെ വെട്ടിക്കൊന്ന് പിതാവ്; വെട്ടേറ്റ ഭാര്യയും ഒരു മകളും ഗുരുതരാവസ്ഥയിൽ ചികിത്സയിൽ; പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്; കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല

സേലം: തമിഴ്നാട് സേലം കൃഷ്ണപുരത്ത് രണ്ട് മക്കളെ യുവാവ് വെട്ടിക്കൊന്നു. ഗുരുതരമായി പരിക്കേറ്റ ഭാര്യയും ഒരു മകളും ആശുപത്രിയിൽ ചികിത്സയിലാണ്. കൃഷ്ണപുരം സ്വദേശികളായ വിദ്യാധരണി (13) അരുൾ പ്രകാശ് (5) എന്നിവർ ആണ് മരിച്ചത്. ഭാര്യ തവമണിയും (38), മകൾ അരുൾ കുമാരിയും(10) ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതി അശോക് കുമാറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കൊലപാതകത്തിന് കാരണമെന്താണെന്നതിൽ വ്യക്തതയായിട്ടില്ല.  

പോക്കറ്റിൽ നിന്നും പണം മോഷ്ടിച്ചതിന് വഴക്ക് പറഞ്ഞു; പിതാവിനെ തീ കൊളുത്തി കൊന്ന് 14 കാരൻ

ഫരീദാബാദ്: ഫരീദാബാദിലെ അജയ് നഗറില്‍ 14 കാരന്‍ പിതാവിനെ തീകൊളുത്തി കൊലപ്പെടുത്തി. 55 കാരനായ മുഹമ്മദ് അലീമാണ് ചൊവ്വാഴ്ച ദാരുണമായി കൊല്ലപ്പെട്ടത്. മകന്‍ പോക്കറ്റില്‍ നിന്ന് പണം മോഷ്ടിച്ചതിന് അലീം വഴക്കു പറഞ്ഞിരുന്നു. ഇതില്‍ ക്ഷുഭിതനായാണ് കുട്ടി അച്ഛനെ തീകൊളുത്തിയത്. തീകൊളുത്തിയതിനു ശേഷം മുറി പുറത്തുനിന്ന് ലോക്ക് ചെയ്യുകയായിരുന്നു. റിയാസുദ്ധീന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള മുറിയിലാണ് അലീമും മകനും കഴിഞ്ഞിരുന്നത്. അലീമിന്‍റെ ഭാര്യ നേരത്തെ മരിച്ചു. മറ്റു മക്കള്‍ വിവാഹത്തിനു ശേഷം മാറിത്താമസിക്കുകയാണ്. അലീമിന്‍റെ നിലവിളി കേട്ട് പുലര്‍ച്ചെ രണ്ടു മണിക്ക് വീട്ടുടമയായ റിയാസുദ്ധീന്‍ ഓടിയെത്തുകയായിരുന്നു. […]

യന്ത്രസഹായത്താൽ 16 മണിക്കൂർകൊണ്ട് പണം ഇരട്ടിപ്പിച്ചു നൽകാമെന്ന് വാ​ഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവാവിന് നഷ്ടപ്പെട്ടത് ഏഴുലക്ഷം രൂപ

ഇടുക്കി: യന്ത്രസഹായത്താൽ പണം ഇരട്ടിപ്പിച്ചു നൽകാമെന്നു പറഞ്ഞ് തമിഴ്നാട് സ്വദേശികൾ ഏഴുലക്ഷം രൂപ കവർന്നു. ഇടുക്കി മണിയാറൻകുടി സ്വദേശി പാണ്ടിയേൽ വീട്ടിൽ സോണി(46)ക്കാണ് പണം നഷ്ടമായത്. സുഹൃത്തുക്കൾ മുഖേന പരിചയപ്പെട്ട രണ്ടുപേരാണ് തട്ടിപ്പ് നടത്തിയത്. കടം വാങ്ങിയ ഏഴുലക്ഷം രൂപയാണ് സോണി ഇവരെ ഏൽപ്പിച്ചത്. തുക ഒരു ബാഗിൽ നിക്ഷേപിച്ചിട്ടുണ്ടെന്നും, ബാഗിനുള്ളിലെ യന്ത്രം 16 മണിക്കൂർകൊണ്ട് നോട്ടുകൾ ഇരട്ടിപ്പിച്ചു നൽകുമെന്നും വിശ്വസിപ്പിച്ച് ബാഗ് സോണിയുടെ വാഹനത്തിൽത്തന്നെ വെച്ചു. അതിൽനിന്ന് രണ്ട് വയർ ഒരു കന്നാസിനുള്ളിലെ വെള്ളത്തിലേക്കിട്ടിരുന്നു. 16 മണിക്കൂർ കഴിയാതെ ബാഗ് തുറക്കരുതെന്ന് നിർദേശിച്ച് […]

വൻ മയക്കുമരുന്ന് വേട്ട; ബൈക്കിൽ കടത്തിക്കൊണ്ട് വന്ന 40 എൽഎസ്ഡി സ്റ്റാമ്പുകളും 1.05 കിലോഗ്രാം കഞ്ചാവും 0.19 ഗ്രാം എംഡിഎംഎയും 166 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് എക്‌സൈസിന്‍റെ പിടിയിൽ

കൊച്ചി: ചെറായിയിൽ എക്‌സൈസിന്‍റെ മയക്കുമരുന്ന് വേട്ട. ബൈക്കിൽ കടത്തിക്കൊണ്ട് വന്ന 40 എൽഎസ്ഡി സ്റ്റാമ്പുകളും 1.05 കിലോഗ്രാം കഞ്ചാവും 0.19 ഗ്രാം എംഡിഎംഎയും 166 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെത്തതായി എക്സൈസ് അറിയിച്ചു. കൊച്ചി പള്ളിപ്പുറം സ്വദേശി എബി വർഗീസിനെ (33 വയസ്) അറസ്റ്റ് ചെയ്തു. പറവൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ തോമസ് ദേവസിയുടെ നേതൃത്വത്തിൽ പറവൂർ – ചെറായി റോഡിൽ ചെറായി പാടത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് പ്രതി പിടിയിലായത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ശ്യാം മോഹൻ പി ഡി, പ്രിവന്റീവ് […]

ഭർത്താവിന് പരസ്ത്രീ ബന്ധം; ചോദ്യം ചെയ്തതോടെ ബേക്കറിയിലെ ജോലി ഉപേക്ഷിച്ച് മരപ്പണിക്കു പോയി; വീണ്ടും വഴിയിൽവച്ച് ബേക്കറിയിലെ സ്ത്രീയ്ക്കൊപ്പം കണ്ടു; ഉറങ്ങികിടന്ന ഭർത്താവിനെ ഭാര്യ ആട്ടുകല്ല് തലയിലിട്ട് കൊലപ്പെടുത്തി

ചെന്നൈ: പരസ്ത്രീ ബന്ധത്തെക്കുറിച്ചുള്ള വഴക്കിനൊടുവിൽ ഭാര്യ ഭർത്താവിനെ ആട്ടുകല്ല് തലയിലിട്ട് കൊലപ്പെടുത്തി. വിരുദുനഗർ സ്വദേശി കലൈവാണി(38)യാണ് ഉറങ്ങിക്കിടക്കുന്ന ഭർത്താവ് അൻപരശ(42)ന്റെ തലയിൽ ആട്ടുകല്ലിട്ടത്. തമിഴ്‌നാട്ടിൽ കുംഭകോണത്തെ മാതുലംപേട്ടയിലാണ് സംഭവം. പത്തുവർഷം മുമ്പാണ് ഇവർ വിവാഹിതരായത്. തിരുഭുവനത്തെ ബേക്കറിയിൽ ചായയുണ്ടാക്കുന്ന ജോലിയായിരുന്നു അൻപരശന്. അവിടെ ജോലിചെയ്യുന്ന സ്ത്രീയുമായി അദ്ദേഹം അടുപ്പത്തിലായി. ഇക്കാര്യമറിഞ്ഞ് കലൈവാണി വഴക്കിട്ടപ്പോൾ അൻപരശൻ ഏതാനും മാസം മുൻപ്‌ ബേക്കറിയിലെ ജോലി ഉപേക്ഷിച്ച് മരപ്പണിക്കു പോയി. എന്നാൽ, കഴിഞ്ഞ ദിവസം ബേക്കറിയിലെ സ്ത്രീയ്ക്കൊപ്പം അൻപരശനെ കലൈവാണി കണ്ടു. ഇതേച്ചൊല്ലി ഞായറാഴ്ച ഇരുവരും തമ്മിൽ വഴക്കുണ്ടായി. […]

വിവാഹവേദിയിൽ മാസങ്ങൾക്ക് മുമ്പുണ്ടായ തർക്കത്തെ തുടർന്നുള്ള വിരോധം; യുവാവിനെ മൂന്നംഗസംഘം കമ്പി കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു; കേസിൽ രണ്ടു പേർ അറസ്റ്റിൽ; മൂന്നാമനായി അന്വേഷണം ഊർജിതം

തിരുവനന്തപുരം: വിവാഹവേദിയിൽ നിന്നും ആരംഭിച്ച തർക്കത്തിന് പിന്നാലെ യുവാവിനെ മൂന്നംഗസംഘം തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. ആഴാകുളം പെരുമരം വിപിൻ നിവാസിൽ ജിതിൻ (24), പെരുമരം സൂര്യ നിവാസിൽ സൂരജ് (22) എന്നിവരാണ് അറസ്റ്റിലായത്. വിഴിഞ്ഞം ടൗൺഷിപ് സ്വദേശി സഹദ് (25)നാണ് കമ്പി കൊണ്ടുള്ള അടിയിൽ പരിക്കേറ്റത്. കഴിഞ്ഞ ദിവസം ഉച്ചയോടെ സുഹൃത്തുക്കൾക്കൊപ്പം വിഴിഞ്ഞത്തെ ഒരു വർക്ക്ഷോപ്പിനു മുന്നിൽ നിൽക്കവെ സ്കൂട്ടറിലെത്തിയ മൂന്നംഗ സംഘം അസഭ്യം പറയുകയും കമ്പി എടുത്ത് തലയ്ക്ക് അടിക്കുകയുമായിരുന്നെന്നുമാണ് പരാതി. കമ്പി കൊണ്ടുള്ള അടിയിൽ തലയുടെ വലതു […]

യാത്രക്കാരിയെ മുടിയിൽ ചുറ്റി പിടിച്ച് കറക്കി താഴെയിട്ടു; സ്ത്രീകൾക്ക് നേരെ അസഭ്യം; കോട്ടയത്ത് സ്വകാര്യ ബസിനുള്ളിൽ മദ്യപിച്ച് ലക്കുക്കെട്ട യുവതിയുടെ പരാക്രമം; സംഭവം ചങ്ങനാശേരിയിൽ നിന്നും പുഞ്ചവയലിലേക്ക് പോയ സ്വകാര്യ ബസിനുള്ളിൽ; നിരവധി പേർക്ക് മർദ്ദനമേറ്റു; യുവതി അറസ്റ്റിൽ; മർദ്ദനമേറ്റവർ പരാതിയുമായി വന്നാൽ യുവതിക്കുനേരെ കൂടുതൽ വകുപ്പുകൾ ചുമത്തി കേസ്

കോട്ടയം: മദ്യപിച്ച് ബസിൽ യാത്ര ചെയ്ത യുവതി യാത്രക്കാരെ ആക്രമിച്ചതായി പരാതി. കഴിഞ്ഞ ദിവസം വൈകുന്നേരം വാഴൂർ പതിനാലാം മൈലിലാണ് സംഭവം. ചങ്ങനാശേരിയിൽ നിന്നും പുഞ്ചവയലിലേക്ക് പോയ സ്വകാര്യ ബസിനുള്ളിലാണ് മദ്യപിച്ച് ലെക്കുകെട്ട ബിന്ദു അക്രമം അഴിച്ചു വിട്ടത്. സംഭവത്തിൽ പാലാ സ്വദേശിനി ബിന്ദു വേലുവിനെ പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തു. ബസിനുള്ളിൽ വച്ച് സ്ത്രീകളെ അസഭ്യം പറഞ്ഞ ബിന്ദു പിന്നീട് ആക്രമണം നടത്തുകയായിരുന്നു. ബസ് പതിനാലാം മൈൽ എത്തിയപ്പോഴേക്കും ബിന്ദുവിനെ ബലമായി ഇറക്കി വിട്ടു. ഇതിനിടയിൽ ഒരു യാത്രക്കാരിയെ മുടിയിൽ ചുറ്റി പിടിച്ച് […]