മലയാളത്തിൽ ആദ്യമായി ഒരു ക്യാമ്പിങ്ങിൻ്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം ‘കൂടൽ ‘ ആദ്യ പോസ്റ്റർ പുറത്ത്; യുവനടൻ ബിബിൻ ജോർജ്ജിനെ നായകനാക്കി ഷാനു കാക്കൂർ, ഷാഫി എപ്പിക്കാട് എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്
മലയാളത്തിൽ ആദ്യമായി ഒരു ക്യാമ്പിങ്ങിൻ്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം കൂടൽ ആദ്യ പോസ്റ്റർ പുറത്ത്. യുവനടന്മാരിൽ ശ്രദ്ധേയനായ ബിബിൻ ജോർജ്ജിനെ നായകനാക്കി ഷാനു കാക്കൂർ, ഷാഫി എപ്പിക്കാട് എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രശസ്ത സിനിമാതാരങ്ങളായ മഞ്ജു വാര്യർ, ജയസൂര്യ, വിഷ്ണു ഉണ്ണികൃഷ്ണൻ, സംവിധായകൻ നാദിർഷ തുടങ്ങി ഒട്ടേറെ ചലച്ചിത്ര , സോഷ്യൽ മീഡിയ താരങ്ങളുടെ പേജുകളിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. ഇന്നത്തെ യുവത്വത്തിന്റെ ആഘോഷവും, അവർക്കിടയിലുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്. ആക്ഷനും, ആവേശം നിറയ്ക്കുന്ന അഞ്ച് ഗാനങ്ങളും ചിത്രത്തിന്റെ ഹൈലൈറ്റാണ്. ‘ചെക്കൻ’ […]