ചിറകൊടിഞ്ഞ നിലയിൽ കണ്ട പ്രാവിനെ ആക്രമിച്ചത് പൂച്ചയാണെന്ന് സംശയം; വൈക്കത്ത് അയൽവാസിയുടെ വെടിയേറ്റ വളർത്തു പൂച്ച ചത്തു

ചിറകൊടിഞ്ഞ നിലയിൽ കണ്ട പ്രാവിനെ ആക്രമിച്ചത് പൂച്ചയാണെന്ന് സംശയം; വൈക്കത്ത് അയൽവാസിയുടെ വെടിയേറ്റ വളർത്തു പൂച്ച ചത്തു

സ്വന്തം ലേഖകൻ

കോട്ടയം: വൈക്കത്ത് അയൽവാസിയുടെ വെടിയേറ്റ വളർത്തു പൂച്ച ചത്തു. ഇന്ന് പുലർച്ചയോടെയാണ് പൂച്ച ചത്തത്.

തലയാഴം സ്വദേശികളുടെ പൂച്ചയെ അയൽവാസി വെടിവെച്ച് കൊല്ലാൻ ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റിരുന്ന പൂച്ചയെ കോട്ടയം മൃഗാശുപത്രിയിൽ ചികിത്സയ്‌ക്കായി പ്രവേശിപ്പിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജുവും സുജാതയും വളർത്തുന്ന എട്ട് മാസം പ്രായമുള്ള പൂച്ചയ്‌ക്ക് നേരെയാണ് കഴിഞ്ഞ ദിവസം വെടിയുതിർത്തത്. അയൽവാസിയായ രമേശൻ എയർഗൺ ഉപയോഗിച്ചാണ് പൂച്ചയെ ആക്രമിച്ചത്.

രമേശൻ വളർത്തുന്ന പ്രാവിനെ ചിറകൊടിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു. തന്റെ പ്രാവിനെ ആക്രമിച്ചത് പൂച്ചയാണെന്ന് ആരോപിച്ചായിരുന്നു രമേശന്റെ ആക്രമണം.

വെടിയേറ്റ പൂച്ചയുടെ ശരീരത്തിൽ നിന്നും പെല്ലറ്റ് മൃഗഡോക്ടർ നീക്കം ചെയ്തിരുന്നു. തുടർന്ന് പൂച്ചയുടെ ആരോഗ്യസ്ഥിതി നിരീക്ഷിച്ച് വരികയായിരുന്നു ആശുപത്രി അധികൃതർ.

രാജുവും സുജാതയും വളർത്തിയ പതിനഞ്ചിലധികം പൂച്ചയെ ഇതിന് മുൻപും ചത്ത നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിന് പിന്നിൽ രമേശൻ ആണെന്ന് സംശയമുണ്ടെന്ന് കുടുംബം പറഞ്ഞു.