പൂച്ച കടിച്ചതിന് കുത്തിവയ്പ്പ് എടുക്കാനെത്തി; സർക്കാർ ആശുപത്രിക്കകത്ത് വച്ച് യുവതിയെ തെരുവുനായ കടിച്ചു! സംഭവം വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ
തിരുവനന്തപുരം : വിഴിഞ്ഞത്ത് ചികിത്സ തേടിയെത്തിയ യുവതിക്ക് സർക്കാർ ആശുപത്രിക്കകത്ത് വച്ച് തെരുവുനായയുടെ കടിയേറ്റു . ചപ്പാത്ത് സ്വദേശി അപർണ (31) യ്ക്കാണ് കാലിൽ തെരുവുനായയുടെ കടിയേറ്റത് .
പൂച്ച കടിച്ചതിന് കുത്തിവയ്പ്പ് എടുക്കാനെത്തിയതിന് പിന്നാലെയായിരുന്നു അപർണയ്ക്ക് പട്ടിയുടെയും കടിയേറ്റത്. വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലായിരുന്നു സംഭവം നടന്നത്.അപര്‍ണയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Third Eye News Live
0