video
play-sharp-fill

ചിത്രങ്ങളെ രസകരമായ കാർട്ടൂണാക്കി മാറ്റുന്ന ചാറ്റ്ജിപിടി ചാത്തന്റെ രസകരമായ വികൃതികൾ കാണാം

ചിത്രങ്ങളെ രസകരമായ കാർട്ടൂണാക്കി മാറ്റുന്ന ചാറ്റ്ജിപിടി ചാത്തന്റെ രസകരമായ വികൃതികൾ കാണാം

Spread the love

ചിത്രങ്ങളെ രസകരമായ കാർട്ടൂണാക്കി മാറ്റുന്ന ജിബിലി പോലെയുള്ള ഇമേജ് ജനറേറ്റിങ് ടൂളുകളാണ് ഇപ്പോൾ മാധ്യമങ്ങളിൽ വൈറലാകുന്നത്.വളർത്തുമൃഗങ്ങളെ മനുഷ്യരാക്കി മാറ്റുന്നതാണ് ട്രെൻഡ്.ഈ വിനോദത്തിന് പിന്നിൽ പ്രവർത്തിക്കുന്നത് മറ്റാരുമല്ല, നമ്മുടെ സ്വന്തം ഓപ്പൺ എഐയുടെ ചാറ്റ്ജിപിടിയാണ്.

ഒരു പൂച്ചയുടെ ചിത്രം നൽകിയശേഷം “ഈ പൂച്ചയെ യഥാർഥ വ്യക്തിയാക്കി മാറ്റുക, പശ്ചാത്തലമെല്ലാം നിലനിർത്തുക”..എന്ന പ്രോംപ്റ്റ് നൽകി.ഏതാനും നിമിഷം അമ്പരപ്പിക്കുന്ന ഫലവുമായി ചാറ്റ്ജിപിടി എത്തി.റെഡ്ഡിറ്റിലാണ് ഈ ട്രെൻഡിന് തുടക്കം കുറിച്ചത്.പൂച്ചയുടെ അതേ ഭാവവും ശരീരഭാഷയുമെല്ലാം മനുഷ്യരൂപത്തിലും അതേപടി നിലനിർത്താൻ ഈ എഐ ബോട്ടിന് സാധിക്കുന്നു എന്നതാണ്.

പൂച്ചയുടെ കുസൃതി നിറഞ്ഞ കണ്ണുകളും നോട്ടവും അതേപടി മനുഷ്യരൂപത്തിലും കാണുമ്പോൾ അത്ഭുതപ്പെടാതിരിക്കാൻ കഴിയില്ല.ചില ചിത്രങ്ങളിൽ പൂച്ചകൾ ഇരിക്കുന്ന രീതിയും അവയുടെ പ്രത്യേകതരം രോമവുമെല്ലാം അതേപോലെ പകർത്താൻ എഐ ശ്രമിച്ചിട്ടുണ്ട്.ഈ ട്രെൻഡ് വെറും വിനോദത്തിനപ്പുറം എഐയുടെ സാധ്യതകളെക്കുറിച്ചുള്ള ചർച്ചകൾക്കും വഴി തെളിയിക്കുന്നു..

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group