
മീൻ കഴിക്കാൻ താല്പര്യമുള്ളവർ പൂച്ചകളെ പോലെ വേറെ ആരുമില്ലെന്ന് ഉറപ്പിച്ച് പറയാം അല്ലേ,
അതുപോലെ തന്നെയാണ് എലിയുടെ പിറകെ പൂച്ച പോകുന്നതും.ഈ രണ്ട് കാഴ്ചകളും നമുക്കെല്ലാം സുപരിചിതമാണെങ്കിലും ഇതിന് പിന്നില്‍ ഒരു കാരണമുണ്ട്. ഒട്ടുമിക്കപേരും വീടുകളില്‍ പൂച്ചയെ വളർത്തുമ്ബോള്‍ അവർക്ക് ആവശ്യത്തിലും അധികമായ പൂച്ച ഭക്ഷണങ്ങള്‍ വാങ്ങി നല്‍കാറുണ്ട്. എന്നാല്‍ ചില കാര്യങ്ങള്‍ നമ്മള്‍ എത്രയൊക്കെ മാറ്റാൻ ശ്രമിച്ചാലും പ്രകൃതി നിയമങ്ങളെ നമുക്ക് ഒരിക്കലും തിരുത്താൻ സാധിക്കില്ല. പൂച്ചയെ വളർത്താൻ ഒരുങ്ങുമ്ബോള്‍ അവരുടെ ഭക്ഷണ രീതിയെക്കുറിച്ചും വ്യകതമായി അറിയേണ്ടതുണ്ട്.
മാംസഭുക്കുകളാണ് പൂച്ചകള്‍ അതിനാല്‍ തന്നെ അവരുടെ ശാരീരിക ഘടനയും ഇരയെ വേട്ടയാടി കഴിക്കാൻ പാകത്തിനാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
മാംസങ്ങളില്‍ നിന്നും ലഭിക്കുന്ന ടോറിൻ പോലുള്ള അമിനോ ആസിഡുകള്‍ പൂച്ചയുടെ നല്ല ആരോഗ്യത്തിന് പ്രധാനമാണ്. മീനിലും എലികളിലും ടോറിൻ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാലാണ് എപ്പോഴും ഇവരുടെ പിന്നാലെ പൂച്ച പായുന്നത്.
മനുഷ്യനും നായ്ക്കളും കഴിക്കുന്ന ഭക്ഷണങ്ങള്‍ അല്ല ശരിക്കും പൂച്ചകള്‍ക്ക് വേണ്ടത്. അവയ്ക്ക് കൂടുതല്‍ പ്രോട്ടീൻ അടങ്ങിയ ഭക്ഷണമാണ് ആവശ്യം.
മല്‍സ്യം, പാല്‍, പുഴുങ്ങിയ മുട്ട, മാംസം, ചോറ്, വേവിച്ച ഉരുളകിഴങ്ങ്, പച്ചക്കറികള്‍ എന്നിവ നല്‍കിയാല്‍ ആവശ്യത്തിനുള്ള പ്രോട്ടീനും വിറ്റാമിനുകളും പൂച്ചകള്‍ക്ക് ലഭിക്കും.
അതേസമയം വേവിക്കാത്ത മാംസം, മല്‍സ്യം, പച്ചമുട്ട എന്നിവ പൂച്ചകള്‍ക്ക് നല്‍കാൻ പാടില്ല. ഇത് പൂച്ചയുടെ ശരീരത്തില്‍ ബാക്റ്റീരിയകള്‍ ഉണ്ടാകാനും അതുമൂലം രോഗങ്ങള്‍ വരാനും കാരണമാകുന്നു.
സസ്യാഹാരങ്ങള്‍ ദഹിപ്പിക്കാനുള്ള ശേഷി പൂച്ചകള്‍ക്ക് വളരെ കുറവാണ്. അതിനാല്‍ തന്നെ വളർത്ത് പൂച്ചകള്‍ക്ക് പച്ചക്കറികള്‍ നല്‍കുമ്ബോള്‍ നന്നായി വേവിക്കാൻ മറക്കരുത്. ഇല്ലെങ്കില്‍ ഇവർ ഛർദിക്കാൻ സാധ്യതയുണ്ട്.
വൃത്തിയുള്ള മൃഗമാണ് പൂച്ചകള്‍. ഭക്ഷണ ക്രമത്തിലും അവർ ഏറെ ശുചിത്വം പാലിക്കുന്നു. അതിനാല്‍ തന്നെ പൂച്ചകള്‍ക്ക് ഭക്ഷണം നല്‍കുമ്ബോള്‍ വൃത്തിയുള്ള സ്ഥലത്തും പുതിയ ഭക്ഷണങ്ങളും നല്‍കാം.
ഗർഭിണികള്‍ തുടങ്ങി മുലയൂട്ടുന്ന പൂച്ചകള്‍ക്ക് ധാരാളം ഭക്ഷണവും ശുദ്ധമായ ജലവും അത്യാവശ്യമാണ്. ഇത്തരം പൂച്ചകള്‍ക്ക് പ്രത്യേക ശ്രദ്ധ കൊടുക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്.
ഇന്ന് പൂച്ചകളുടെ പ്രായത്തിനും ഭാരത്തിനും അനുസരിച്ചുള്ള റെഡിമെയ്ഡ് ഭക്ഷണങ്ങള്‍ ലഭ്യമാണ്. അതിനനുസരിച്ച് അവ വാങ്ങി കൊടുക്കാം. അതേസമയം അമിതമായി ഭക്ഷണം നല്‍കുന്നത് പൊണ്ണത്തടിക്കും പ്രമേഹത്തിനും കാരണമാകുന്നു.