വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് അംഗീകാരം; വൈക്കം സ്വദേശി കാസ്ട്രോ പുല്ലംകുളത്തിന് ഡോ. എ.പി.ജെ. അബ്ദുൽ കലാം ജനമിത്ര അവാർഡ്

Spread the love

വൈക്കം: വൈക്കം സ്വദേശിയും പ്രമുഖ സിവിൽ സർവീസ് പരിശീലകനുമായ കാസ്ട്രോ പുല്ലംകുളത്തിന് ഡോ. എ.പി.ജെ. അബ്ദുൽ കലാം ജനമിത്ര അവാർഡ് ലഭിച്ചു. തിരുവനന്തപുരം മ്യൂസിയം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സംസ്ഥാന ഭക്ഷ്യ–സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. ജി.ആർ. അനിൽ അവാർഡ് സമ്മാനിച്ചു.

video
play-sharp-fill

വിദ്യാഭ്യാസ രംഗത്ത് നൽകിയ ദീർഘകാല സമഗ്ര സംഭാവനകളെ പരിഗണിച്ചാണ് കാസ്ട്രോ പുല്ലംകുളത്തിനെ അവാർഡിന് തെരഞ്ഞെടുത്തത്. കലാ, സാംസ്കാരിക, സാമൂഹിക മേഖലകളിൽ മികവ് തെളിയിച്ച വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി ഡോ. എ.പി.ജെ. അബ്ദുൽ കലാം സ്റ്റഡി സെന്റർ ഏർപ്പെടുത്തിയിരിക്കുന്ന പുരസ്‌കാരമാണ് ജനമിത്ര അവാർഡ്. ചടങ്ങിൽ ഐ.ബി. സതീഷ് എം.എൽ.എ, വി.കെ. പ്രശാന്ത് എം.എൽ.എ, തിരുവനന്തപുരം നഗരസഭാ കൗൺസിലർ കരമന അജത്ത്, പാളയം ഇമാം വി.പി. സുഹൈബ് മൗലവി എന്നിവർ പങ്കെടുത്തു.

തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന തക്ഷശില ഐഎഎസ് അക്കാദമിയുടെ സ്ഥാപകനും ഡയറക്ടറുമായ കാസ്ട്രോ പുല്ലോംകുളം 2012 മുതൽ സിവിൽ സർവീസ് പരിശീലന രംഗത്ത് സജീവമാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷകൾക്കായി പരിശീലനം നൽകി നിരവധി പേർക്ക് ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് അടക്കമുള്ള ഉന്നത സേവനങ്ങളിലേക്ക് പ്രവേശനം നേടാൻ സഹായിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കും ഭിന്നശേഷിക്കാരായ കുട്ടികൾക്കും സ്കോളർഷിപ്പ് പദ്ധതികൾ നടപ്പിലാക്കുന്നതിലൂടെ വിദ്യാഭ്യാസം എല്ലാവർക്കും ലഭ്യമാക്കാനുള്ള ശ്രമങ്ങളും തുടരുന്നു. അവാർഡ് സ്വീകരിച്ച ശേഷം സംസാരിച്ച അദ്ദേഹം, ലഭിച്ച അംഗീകാരം വിദ്യാർത്ഥികൾക്കും സഹപ്രവർത്തകർക്കും പ്രചോദനമാണെന്നും വിദ്യാഭ്യാസം വഴി സമൂഹപരിവർത്തനം ലക്ഷ്യമാക്കി പ്രവർത്തനം തുടരുമെന്നും വ്യക്തമാക്കി.