video
play-sharp-fill

Saturday, May 17, 2025
HomeCinemaതനിച്ചു വരണം ഡ്രൈവറെപോലും കൂട്ടരുത്, അതായിരുന്നു നടന്റെ ആവശ്യം, അവസരം വേണമെങ്കിൽ നന്നായി ഇടപഴകണം എന്നുപറഞ്ഞു,...

തനിച്ചു വരണം ഡ്രൈവറെപോലും കൂട്ടരുത്, അതായിരുന്നു നടന്റെ ആവശ്യം, അവസരം വേണമെങ്കിൽ നന്നായി ഇടപഴകണം എന്നുപറഞ്ഞു, അതിന്റെ അർത്ഥം അന്ന് മനസ്സിലായില്ല, സിനിമയിൽ നിന്ന് നേരിട്ട ദുരനുഭവം തുറന്നുപറഞ്ഞ് ഇഷ

Spread the love

ഡൽഹി: പ്രേക്ഷകർക്കിടയിൽ പ്രിയങ്കരിയായ തമിഴ് നടിയാണ് ഇഷ കോപ്പിക്കർ. ഹൃത്വിക് റോഷൻ നായകനായി 2000ത്തിൽ പുറത്തിറങ്ങിയ ഫിസ എന്ന ചിത്രത്തിലൂടെയാണ് ഇഷ കോപ്പിക്കർ ശ്രദ്ധ നേടിയത്. ചിത്രം പുറത്തിറങ്ങിയതിന് ശേഷം മറ്റു നിരവധി ചിത്രങ്ങൾ താരത്തിനെ തേടിയെത്തി.

ഡർന മന ഹേ, പിഞ്ചാർ.എല്‍ഒസി കാർഗില്‍, കൃഷ്ണ കോട്ടേജ്, തുടങ്ങിയ ചിത്രങ്ങളിലും ഇഷ കോപ്പിക്കർ പ്രധാന വേഷങ്ങളിലെത്തിയിട്ടുണ്ട്. കൂടാതെ ഡോണ്‍, കാന്റെ തുടങ്ങിയ ചിത്രങ്ങളിലെ പാട്ട് രംഗങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

പതിനെട്ടാം വയസ്സിൽ സിനിമയിൽ നിന്നുണ്ടായ മോശം അനുഭവം തുറന്നുപറഞ്ഞിരിക്കുകയാണ് താരം. നിരവധി ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ച താരം ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയ ചില കാര്യങ്ങളാണ് ഇപ്പോള്‍ സിനിമാ ലോകത്ത് ചർച്ചയായിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടെലിവിഷൻ അവതാരകനും റേഡിയോ ജോക്കിയുമായ സിദ്ധാർത്ഥ് കണ്ണന് അനുവദിച്ച അഭിമുഖത്തിലേതാണ് വെളിപ്പെടുത്തല്‍. ‘ഞാനിത് പറഞ്ഞാല്‍ നിങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യാൻ കഴിയും എന്നതുകൊണ്ടല്ല. ഞാൻ സിനിമയില്‍ എത്തിയ സമയത്ത് തന്നെ മി ടൂവിനെ തുടർന്ന് നിരവധി നായികമാർ ഈ മേഖല വിട്ട് പോയിരുന്നു.

ഒന്നിനും വഴങ്ങിക്കൊടുക്കാൻ കഴിയാത്തതുകൊണ്ടാണ് അവരെല്ലാം തിരികെ പോയത്. എന്നാല്‍ ഞാനുള്‍പ്പടെ ചില നടിമാർ സിനിമയില്‍ പിടിച്ചുനിന്നു. പലതും തീരുമാനിക്കുന്നത് സിനിമയില്‍ അഭിനയിക്കുന്ന നായകന്മാരും മറ്റ് നടന്മാരുമാണെന്ന് നടി പറഞ്ഞു.

മീ ടൂ പോലുളളവ എന്നെ സംബന്ധിച്ച്‌ വലിയ പ്രശ്നങ്ങളായിരുന്നു. എനിക്ക് 18 വയസുളളപ്പോഴാണ് മോശം അനുഭവം ഉണ്ടായത്. ഒരു സിനിമയുടെ നടനും അദ്ദേഹത്തിന്റെ സെക്രട്ടറിയും കാസ്റ്റിംഗ് കൗച്ചിനായി എന്നെ സമീപിച്ചു. സിനിമയില്‍ അഭിനയിക്കാൻ അവസരം വേണമെങ്കില്‍ മറ്റുളള അഭിനേതാക്കളുമായി നന്നായി ഇടപഴകണമെന്നാണ് അവർ പറഞ്ഞത്.  ഞാനെല്ലാവരോടും സൗഹൃദത്തോടെയാണ് പെരുമാറുന്നത്. പക്ഷെ അവർ ഉദ്ദേശിച്ച പെരുമാറ്റം എന്താണെന്ന് മനസിലായില്ല. സംവിധായികയായ എക്ത കപൂറുമായും ഞാൻ വളരെ നല്ല സൗഹൃദത്തിലായിരുന്നുവെന്നും ഇഷ പറഞ്ഞു.

എനിക്ക് 23 വയസുളളപ്പോഴും ഒരു സംഭവമുണ്ടായി. തനിച്ചുവന്നുകാണാൻ ഒരു നടൻ എന്നോട് ആവശ്യപ്പെട്ടു. ഡ്രൈവറിനെപ്പോലും ഒപ്പം കൂട്ടരുതെന്ന് അന്ന് അദ്ദേഹം പറഞ്ഞു. ആ സമയങ്ങളില്‍ അദ്ദേഹത്തെയും ചില നടിമാരെയും ചേർത്ത് ഒരുപാട് തെറ്റായ വാർത്തകള്‍ കേട്ടിരുന്നു. അതിനാല്‍ത്തന്നെ ഞാൻ അദ്ദേഹത്തെ കാണാൻ വിസമ്മതിച്ചു. പ്രമുഖ നടന്മാരിലൊരാളായിരുന്നു അത്. പല നടന്മാരുടെ സെക്രട്ടറിമാരും സംവിധായകന്മാരും തെറ്റായ ഉദ്ദേശത്തോടുകൂടി എന്നെ സ്പർശിക്കുകയും സമീപിക്കുകയും ചെയ്തിട്ടുണ്ടെന്നും ഇഷ വ്യക്തമാക്കി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments