video
play-sharp-fill
നവോത്ഥാനമൊക്കെ സ്‌കൂളിന് പുറത്ത് : ക്ലാസ് മുറിയിലെ ബോർഡിൽ വിദ്യാർത്ഥികളുടെ ജാതി തിരിച്ച് കണക്ക് ; സംഭവം ഉത്തരേന്ത്യയിലല്ല എറണാകുളത്ത്

നവോത്ഥാനമൊക്കെ സ്‌കൂളിന് പുറത്ത് : ക്ലാസ് മുറിയിലെ ബോർഡിൽ വിദ്യാർത്ഥികളുടെ ജാതി തിരിച്ച് കണക്ക് ; സംഭവം ഉത്തരേന്ത്യയിലല്ല എറണാകുളത്ത്

സ്വന്തം ലേഖകൻ

കൊച്ചി: നവോത്ഥാനമൊക്കെ സ്‌കൂളിന് പുറത്ത് , ക്ലാസ്മുറിയിലെ ബോർഡിൽ വിദ്യാർത്ഥികളുടെ ജാതി തിരിച്ച് കണക്ക്.സഭവം നടന്നത് ഉത്തരേന്ത്യയിലല്ല.എറണാകുളം സെന്റ് തെരേസാസ് ലോവർ പ്രൈമറി സ്‌കൂളിലാണ് സംഭവം. ഇവിടെ ഒരു ക്ലാസ് മുറിയിലെ ബോർഡിൽ കുട്ടികളുടെ ജാതി തിരിച്ചാണ് കണക്കെഴുതിയിരിക്കുന്നത്. എഴുത്തുകാരി ചിത്തിര കുസുമനാണ് ഫേസ്ബുക്കിൽ ഇക്കാര്യം ചിത്രമടക്കം പങ്കുവെച്ചത്.

മൂന്നാം ക്ലാസിലെ 51 കുട്ടികളെ എസ്‌സി, ഒഇസി, ഒബിസി, ജനറൽ, ഹിന്ദു, മുസ്ലീം, ക്രിസ്ത്യൻ എന്നിങ്ങനെയാണ് തിരിച്ചെഴുതിയത്. ഡാറ്റാ ആവശ്യങ്ങൾക്ക് വേണ്ടിയാണ് ബോർഡിൽ കുട്ടികൾ കാൺകെ ഇങ്ങനെ എഴുതിയിട്ടത് എന്നാണ് വിശദീകരണം ലഭിച്ചതെന്നും പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചിത്തിര കുസുമന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കസിന്റെ മകൾ പഠിക്കുന്ന ക്ലാസ് മുറിയിൽ നിന്നാണ്. എറണാകുളം സെന്റ്. തെരേസാസ് ലോവർ പ്രൈമറി സ്‌കൂൾ. ജാതി നമ്മളെ വേർതിരിക്കുന്നില്ല എന്ന് എത്രയുറക്കെ മുദ്രാവാക്യം വിളിച്ചാലും കൊച്ചുകുഞ്ഞുങ്ങളുടെ മേൽ മുതിർന്നവർ, അധ്യാപകർ, അടിച്ചേൽപ്പിക്കുന്ന ഈ കറ മാഞ്ഞുപോവില്ല. കാരണം തിരക്കിയപ്പോൾ എന്തോ ഡാറ്റ ആവശ്യങ്ങൾക്ക് വേണ്ടിയാണ് ബോർഡിൽ കുട്ടികളാണ് ഇതിങ്ങനെ എഴുതിയിട്ടിരിക്കുന്നത് എന്ന് പറഞ്ഞത്രേ. നിങ്ങൾ ഇപ്പോളോർത്ത അതേ ചോദ്യമാണ് എന്റെ മനസിലും വന്നത്,