വാളയാറിൽ യൂട്യൂബർ പൊലീസ് പിടിയിൽ; പരിശോധനയിൽ 18 ലക്ഷം രൂപ പിടികൂടി;യൂട്യൂബിൽ നിന്ന് ലഭിച്ചതെന്ന് പ്രതിയുടെ മൊഴി

Spread the love

പാലക്കാട്: വാളയാറിൽ വൻ കുഴൽപ്പണ വേട്ട. കാറിൽ കടത്താൻ ശ്രമിച്ച 18 ലക്ഷം രൂപ പൊലീസ് പിടികൂടി. ഡാൻസാഫ് ടീമാണ് പണം പിടികൂടിയത്. തെലുങ്കാന സ്വദേശി ചവാൻ രൂപേഷാണ് പൊലീസിന്റെ പിടിയിലായത്.

video
play-sharp-fill

ഇയാൾ യൂട്യൂബറാണെന്നാണ് വിവരം. യൂട്യൂബിൽ നിന്നാണ് പണം ലഭിച്ചതെന്നാണ് ചവാൻ രൂപേഷ് പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്