കശുവണ്ടി ബോര്‍ഡില്‍ മാനേജറാവാം; 45000 രൂപ ശമ്പളം കിട്ടും; വേഗം അപേക്ഷിച്ചോളൂ

Spread the love

കോട്ടയം: കേരള ക്യാഷ്യൂ ബോർഡ് ലിമിറ്റഡില്‍ ജോലി നേടാൻ അവസരം. മാനേജർ (പ്രോക്യൂർമെന്റ് മാർക്കറ്റിങ്) തസ്തികയിലാണ് ഒഴിവുള്ളത്.

video
play-sharp-fill

കരാർ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുന്നത്. താല്‍പര്യമുള്ളവർ കേരള സർക്കാർ സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് വെബ്‌സൈറ്റ് സന്ദർശിച്ച്‌ ഓണ്‍ലൈനായി ഏപ്രില്‍ 23ന് മുൻപായി അപേക്ഷ നല്‍കണം.

തസ്തിക & ഒഴിവ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള കശുവണ്ടി ബോർഡില്‍ മാനേജർ (പ്രോക്യൂർമെന്റ് & മാർക്കറ്റിങ്) നിയമനം. ആകെ 01 ഒഴിവാണുള്ളത്.

പ്രായപരിധി

ഉദ്യോഗാർഥികള്‍ 40 വയസിന് താഴെ പ്രായമുള്ളവരായിരിക്കണം. പ്രായം 1.04.2025 അടിസ്ഥാനമാക്കി കണക്കാക്കും.

യോഗ്യത

മാർക്കറ്റിങ്/ അഗ്രി ബിസിനസ് മാനേജ്‌മെന്റില്‍ എംബിഎ. അല്ലെങ്കില്‍ തത്തുല്യ പിജി ബിരുദം.

പ്രോക്യുർമെന്റ് മാർക്കറ്റിങ് ഫീല്‍ഡില്‍ 3 വർഷത്തെ എക്‌സ്പീരിയൻസ്.

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 45,000 രൂപ പ്രതിമാസം ശമ്പളമായി ലഭിക്കും.

കാലാവധി

11 മാസത്തേക്കാണ് ജോലിയുടെ കാലാവധി നിശ്ചയിട്ടുള്ളത്. ഇതില്‍ മാറ്റം വരുത്താനുള്ള അധികാരം സിഎംഡിക്ക് ഉണ്ടായിരിക്കുന്നതാണ്.

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാർഥികള്‍ സിഎംഡിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക. ശേഷം റിക്രൂട്ട്‌മെന്റ് പേജില്‍ നിന്ന് കാഷ്യൂ ബോർഡ് റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുത്ത് ഓണ്‍ലൈനായി അപേക്ഷിക്കുക.