പള്ളിക്കത്തോട് ജോയ്സ് ബേക്കറിയിലെ സെയിൽസ്മാനായ യുവാവിൻ്റെ ബാഗിനുള്ളിൽ നിന്നും ഒരു ലക്ഷം രൂപ മോഷ്ടിച്ചു; ഇടുക്കി മണക്കാട് സ്വദേശി അറസ്റ്റിൽ

Spread the love

കോട്ടയം: ബാഗിനുള്ളിൽ നിന്നും ഒരു ലക്ഷം രൂപ മോഷണം ചെയ്ത പ്രതി അറസ്റ്റിൽ.

video
play-sharp-fill

ഇടുക്കി മണക്കാട് പെരിയമ്പ്ര പുതുപെരിയാരം കുന്നേൽ ഹൗസ് ലിജോ തോമസ് (43) ആണ് പളളിക്കത്തോട് പോലീസിൻ്റെ പിടിയിലായത്.

പള്ളിക്കത്തോട് ബസ്സ് സ്റ്റാന്റിന് സമീപത്തുളള ജോയ്സ് ബേക്കറിയിലെ സെയിൽസ്മാനായ യുവാവിന്റെ ഷോൾഡർ ബാഗിൽ നിന്നും ഒരു ലക്ഷം രൂപ ബേക്കറിയിൽ ചായ കുടിക്കാൻ വന്ന ആൾ മോഷണം ചെയ്ത് എടുത്തു കൊണ്ടുപോവുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പളളിക്കത്തോട് പോലീസ് സ്റ്റേഷൻ ഐ പി എസ് എച്ച് ഒ രാജേഷ് പി എസിന്റെ നേതൃത്വത്തിൽ എസ് ഐ രാമദാസ് കെ ജി, ജി എസ് ഐ ഹാരിസ് പി എ, എ എസ് ഐ വിനീത് എ വി, സി പി ഒ ഷെമീർ സമദ്, സി പി ഒ സജീഷ് കെ വി, സി പി ഒ രാഹുൽ ആർ നായർ എന്നിവർ ചേർന്ന് പ്രതിയെ പിടി കൂടുകയും ആയിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.