play-sharp-fill
അയ്യപ്പജ്യോതിയുടെ കുരുക്കിൽ കുടുങ്ങിയ ആംബുലൻസിനു  വഴികാട്ടാൻ ആംബുലൻസിനു മുന്നിലോടിയ പൊലീസുകാരന്  പുരസ്‌കാരം; പുരസ്‌കാരം സമ്മാനിച്ചത് ലയൺസ് ക്ലബ്

അയ്യപ്പജ്യോതിയുടെ കുരുക്കിൽ കുടുങ്ങിയ ആംബുലൻസിനു വഴികാട്ടാൻ ആംബുലൻസിനു മുന്നിലോടിയ പൊലീസുകാരന് പുരസ്‌കാരം; പുരസ്‌കാരം സമ്മാനിച്ചത് ലയൺസ് ക്ലബ്

സ്വന്തം ലേഖകൻ

കോട്ടയം: ശബരിമല കർമ്മസമിതിയുടെ അയ്യപ്പജ്യോതിയുടെ കുരുക്കിൽ കുടുങ്ങിയ ആംബുലൻസിനു വഴികാട്ടാൻ മുന്നിലോടിയ പൊലീസുകാരൻ ലയൺസ്‌ക്ലബിന്റെ പുരസ്‌കാരം സമർപ്പിച്ചു. സെന്റിനീയൽ ലയൺസ് ക്ലബാണ് 2018 ലെ ജീവൻ രക്ഷാപുരസ്‌കാരം കോട്ടയം എ.ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫിസർ രഞ്ജിത് കുമാർ രാധാകൃഷ്ണന് സമ്മാനിച്ചത്.


രഞ്ജിത്തിന് ഇടുക്കി ജില്ലാ ക്രൈംബ്രാഞ്ച് മേധാവി സക്കറിയ ജോർജ് പുരസ്‌കാരവും, ജില്ലാ ജി.എസ്.ടി. കോ ഓർഡിനേറ്ററും അഡൈ്വസറുമായ ആർ.വെങ്കിടാചലം ക്യാഷ് അവാർഡും സമ്മാനിച്ചു. ശബരിമല കർമ്മസമിതിയുടെ അയ്യപ്പജ്യോതിയിൽ കുടുങ്ങിയ ആംബുലൻസിനു മുന്നിലോടിയ രഞ്ജിത് കുമാറിന്റെ വാർത്ത തേർഡ് ഐ ന്യൂസ് ലൈവാണ് ആദ്യം പുറത്തു വിട്ടത്. തുടർന്നാണ് ലയൺസ് ക്ലബ് ഭാരവാഹികൾ രഞ്ജിത്തിനെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group


കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് രോഗിയെയുമായി എത്തിയ ആംബുലൻസാണ് ഗതാഗതക്കുരുക്കിൽപ്പെട്ടത്. ഒരു കിലോമീറ്ററോളം ദൂരം ആംബുലൻസിന്റെ മുന്നിലോടിയാണ് രഞ്ജിത് വാഹനത്തിനു വഴികാട്ടിയത്. ഇദ്ദേഹം ഗതാഗതക്കുരുക്കിൽ നിന്നും വാഹനത്തെ രക്ഷപെടുത്തിയതോടെയാണ് രോഗിയുടെ ജീവൻരക്ഷിക്കാൻ സാധിച്ചത്.
യോഗത്തിൽ പ്രസിഡന്റ് ലയൺ ജോയ് സഖറിയ അദ്ധ്യക്ഷത വഹിച്ചു. കുടുംബസംഗമം വൈസ് ഡിസ്ട്രിക്ട് ഗവർണർ ഡോ.സി.പി ജയകുമാർ ഉദ്ഘാടനം ചെയ്തു. ലയൺ ലൂക്ക് തോമസ്, പ്രഫ.വില്യം സഖറിയാസ്, അഡ്വ.സന്തോഷ് കണ്ടംചിറ, ലയൺ സിബി എം.സിറിയക് എന്നിവർ പ്രസംഗിച്ചു.