
ശ്രീധരൻപിള്ളക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
സ്വന്തംലേഖകൻ
കോട്ടയം : ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ളയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. വി ശിവൻകുട്ടിയടെ പരാതിയിലാണ് നടപടി. 153, 153 A എന്നീ വകുപ്പുകളാണ് ചുമത്തിയത്. മതസ്പർധ വളർത്തി വർഗീയ ചേരിതിരിവിനിടയാക്കി എന്നിവയാണ് ചുമത്തിയ കുറ്റങ്ങൾ. ആറ്റിങ്ങൽ പൊലീസാണ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ 13നാണ് ആറ്റിങ്ങലിൽ ശോഭാ സുരേന്ദ്രന്റെ പ്രചരണ പരിപാടിയിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള വർഗീയ പരാമർശം നടത്തിയത്.ബാലാകോട്ട് ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ജാതിയും മതവും തിരയുന്നവരുണ്ട്. ഇസ്ലാമാണെങ്കിൽ ചില അടയാളങ്ങൾ പരിശോധിക്കണം, ഡ്രസ് എല്ലാം മാറ്റി നോക്കണ്ടേ എന്നായിരുന്നു പരാമർശം.ഇതിനെതിരെയാണ് സി.പി.എം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.ആറ്റിങ്ങലിലെ ഇടത് ചീഫ് ഏജൻറ് വി.ശിവൻകുട്ടിയാണ് പരാതി നൽകിയത്. തെരഞ്ഞെടുപ്പ് ചട്ടലംഘനം നടന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. മുൻപ് തെരഞ്ഞെടുപ്പ് കമ്മീഷനും ആറ്റിങ്ങൽ എസ്.പിക്കും ശിവൻകുട്ടി പരാതി നൽകിയിരുന്നു. കോൺഗ്രസ്സും സി.പി.എമ്മും പ്രസംഗത്തെ ദുർവ്യാഖ്യാനിച്ചു എന്നായിരുന്നു ശ്രീധരൻ പിള്ളയുടെ നിലപാട്.
കഴിഞ്ഞ 13നാണ് ആറ്റിങ്ങലിൽ ശോഭാ സുരേന്ദ്രന്റെ പ്രചരണ പരിപാടിയിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള വർഗീയ പരാമർശം നടത്തിയത്.ബാലാകോട്ട് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ജാതിയും മതവും തിരയുന്നവരുണ്ട്. ഇസ്ലാമാണെങ്കില്‍ ചില അടയാളങ്ങള്‍ പരിശോധിക്കണം, ഡ്രസ് എല്ലാം മാറ്റി നോക്കണ്ടേ എന്നായിരുന്നു പരാമർശം.ഇതിനെതിരെയാണ് എൽ.ഡി.എഫ് ഹൈകോടതിയിൽ ഹർജിയും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നൽകിയത്. ആറ്റിങ്ങലിലെ ഇടത് ചീഫ് ഏജൻറ് വി.ശിവൻകുട്ടിയാണ് ഹർജിയും പരാതിയും നൽകിയത്.വർഗീയ പരാമർശം നടത്തിയ ശ്രീധരൻപിള്ളയ്ക്കെതിരെ കേസെടുക്കണമെന്നും, പ്രചരണത്തിന് വിലക്കേർപ്പെടുത്തണമെന്നുമാണ് ഹർജിയിലെ ആവശ്യം.തെരഞ്ഞെടുപ്പ് ചട്ടലംഘനം നടന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. മുൻപ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും ആറ്റിങ്ങൽ എസ്.പിക്കും ശിവൻകുട്ടി പരാതി നൽകിയിരുന്നു. കോൺഗ്രസ്സും സി.പി.എമ്മും പ്രസംഗത്തെ ദുർവ്യാഖ്യാനിച്ചു എന്നായിരുന്നു ശ്രീധരൻ പിള്ളയുടെ നിലപാട്.