play-sharp-fill
ജനങ്ങൾക്കായി ജീവിതം സമർപ്പിച്ച മഹാത്മാ ​ഗാന്ധിയുടെ 155ാം ജന്മദിനം ഇന്ന്; അഹിംസാത്മകമായ ചെറുത്തുനിൽപ്പിൻ്റെയും സമാധാനത്തിന്റെയും സന്ദേശങ്ങൾ കൈമാറി രാജ്യം ഇന്ന് ​ഗാന്ധിജയന്തി ആഘോഷിക്കും; തേർഡ് ഐ ന്യൂസിൻ്റെ എല്ലാ വായനക്കാർക്കും ഗാന്ധിജയന്തി ആശംസകൾ

കൊച്ചി: ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട് പി.വി.അൻവറിനെതിരെ കേസെടുക്കാൻ കാരണക്കാരനായ പരാതിക്കാരനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി. അഭിഭാഷകനും പൊതുപ്രവർത്തകനുമായ കുളത്തൂർ ജയ്സിങ് ആണു ഡിജിപിക്കു പരാതി നൽകിയത്.

അൻവറിനെതിരെ പരാതി നൽകിയ തോമസ് പീലിയാനിക്കലിനെതിരെ കേസെടുക്കണമെന്നാണ് ആവശ്യം. തോമസിന്റെ പരാതിയിൽ കോട്ടയം കറുകച്ചാൽ പോലീസ് അൻവറിനെതിരെ കേസെടുത്തിരുന്നു. ഫോൺ ചോർത്തി ദൃശ്യമാധ്യമത്തിലൂടെ പ്രചരിപ്പിച്ച് കലാപശ്രമം നടത്തിയെന്നായിരുന്നു പരാതി.

ടെലികമ്യൂണിക്കേഷൻ നിയമം, സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. എന്നാൽ, ആഭ്യന്തര വകുപ്പിന്റെ ഫോൺ അൻവറിനു ചോർത്താൻ കഴിയില്ലെന്നും അത് ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കു മാത്രമേ സാധിക്കുകയുള്ളൂ എന്നും ജയ്സിങ് അവകാശപ്പെടുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഴിമതി ആരോപണങ്ങളിലെ തെളിവുകൾ ശേഖരിക്കുന്നതും പുറത്തുവിടുന്നതും ജനങ്ങളെ ബോധ്യപ്പെടുത്താൻ പൊതുസമ്മേളനങ്ങളും പത്രസമ്മേളനങ്ങളും നടത്തുന്നതും കലാപാഹ്വാനമായി കാണാൻ കഴിയില്ല. അതിനാൽ പൊതുപ്രവർത്തനത്തെ തടയുന്ന പരാതി നൽകിയ തോമസ്‌ പീലിയാനിക്കലിനെതിരെ കേസെടുക്കണമെന്നാണ് ആവശ്യം.