video
play-sharp-fill

തലസ്ഥാനന​ഗരിയിൽ വീടിനു നേരെ ബോംബേറ്; കാർ വില്പനയുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് സൂചന; വീട്ടുടമയുടെ പരാതിൽ അമ്മയ്ക്കും മകനുമടക്കം മൂന്നു പേർക്കെതിരെ കേസ്

തലസ്ഥാനന​ഗരിയിൽ വീടിനു നേരെ ബോംബേറ്; കാർ വില്പനയുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് സൂചന; വീട്ടുടമയുടെ പരാതിൽ അമ്മയ്ക്കും മകനുമടക്കം മൂന്നു പേർക്കെതിരെ കേസ്

Spread the love

തിരുവനന്തപുരം: നഗരത്തിൽ വീടിന് നേരെ ബോംബേറ്. പുലർച്ചെയുണ്ടായ ആക്രമണത്തിൽ വീട്ടിൽ തീ ആളിപ്പടർന്നെങ്കിലും വീട്ടുകാർ വെള്ളമൊഴിച്ച് കെടുത്തുകയായിരുന്നു.സാമ്പത്തിക തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. വീട്ടുടമയുടെ പരാതിയിൽ കുടപ്പനക്കുന്ന് സ്വദേശിക്കളായ അമ്മയ്ക്കും മകനുമടക്കം മൂന്ന് പേർക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങി

പുലർച്ചെ നാലരക്കാണ് കാറിലെത്തിയ സംഘം പ്രവീണ്‍ ചന്ദ്രൻെറ കവടിയാറിലെ വീട്ടിന് നേരെ ബോംബേറിഞ്ഞത്. കാറിലെത്തിയ അക്രമികൾ പെട്രോൾ ബോംബ് എറിഞ്ഞ് ഓടി രക്ഷപ്പെടുകയായിരുന്നു. പെട്രോൾ നിറച്ച കുപ്പിയിൽ പടക്കം കെട്ടിവച്ച് തീ കൊളുത്തി എറിയുകയായിരുന്നു. സ്ഫോടത്തിൽ വീടിന് തീ പിടിച്ചു. കാർ വിൽപ്പനയുമായി ബന്ധപ്പെട്ട് തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വീട്ടുടമ പ്രവീണ്‍ ചന്ദ്രന്റെ ആരോപണം.

പരാതിയിൽ കുടുപ്പനക്കുന്ന് സ്വദേശികളായ അവിനാശ് സുധീർ, അമ്മ ദർശന ജോർജ് ഓണക്കൂർ, തിരിച്ചറിയാനാവാത്ത മറ്റൊരാൾ എന്നിവർക്കെതിരെ കേസെടുത്തു. സ്ഫോടന നിയമ പ്രകാരമാണ് കേസെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവ സമയത്ത് ഇവരുടേതെന്ന് കരുതുന്ന കാർ വീടിന് സമീപത്തുകൂടി കടന്ന് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. അവിനാശ് സുധീറിനെതിരെ നേരത്തേ കൊവിഡ് കാലത്ത് പൊലീസിനെ ആക്രമിച്ചതിന് പേരൂർക്കട സ്റ്റേഷനിൽ കേസുണ്ട്.