
കോഴിക്കോട്: ഫുട്പാത്തിലൂടെ സ്കൂട്ടർ ഓടിച്ചതിനു പിന്നാലെ വയോധിക തടഞ്ഞുനിർത്തുകയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായ സംഭവത്തില്‍ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. സ്കൂട്ടർ യാത്രക്കാരനെതിരെ എം വി ഡി കേസെടുത്തു. ഇയാളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. റോഡില്‍ തിരക്കുള്ളപ്പോള്‍ ഫുട്പാത്തിലൂടെ വാഹനം ഓടിച്ച് വരുന്ന പ്രവണത അടുത്തകാലത്തായി വർധിച്ചുവരികയാണ്. എന്നാല്‍ ഇപ്പോള്‍ ആണ് ഇതിന് നടപടി സ്വീകരിക്കുന്നതിന് ഒരു കാരണമായി വരുന്നത്.
റോഡിലെ ഗതാഗത കുരുക്ക് മറികടക്കുന്നതിന് നടപ്പാതയുടെ സ്കൂട്ടർ ഓടിച്ചെത്തിയ ആളെ വയോധിക തടയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. കോഴിക്കോട് നഗരത്തിലെ എരഞ്ഞിപ്പാലം ട്രാഫിക് സിഗ്നലില്‍ സമീപമാണ് സംഭവം നടന്നത്. യാതൊരു കൂസലുമില്ലാതെ നിയമലംഘനം നടത്തി ഇരുചക്രവാഹനവുമായി ഫുട്പാത്തിലൂടെ പോകുന്ന യാത്രക്കാരനെ വയോധിക ധീരമായി നേരിടുകയും നിയമലംഘനം ചോദ്യം ചെയ്യുന്നതുമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൻതോതിലാണ് വൈറലായി മാറിയത്.
കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശിയായ പ്രഭാവതി അമ്മയാണ് നിയമലംഘനം നടത്തിയ ആളെ തടഞ്ഞുനിർത്തി ചോദ്യം ചെയ്തത്. വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ പ്രഭാവതി അമ്മയെ പ്രകീർത്തിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. കൂടാതെ സംഭവത്തില്‍ മന്ത്രി ഗണേഷ് കുമാറും പ്രഭാവതിയെ അഭിനന്ദിച്ചിരുന്നു. തെറ്റിനോട് പ്രതികരിച്ച പ്രഭാവതിയുടെ രീതിയെ ബഹുമാനിക്കുന്നു എന്നായിരുന്നു മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിരവധി വാഹനങ്ങള്‍ ആണ് എരഞ്ഞിപ്പാലം സിഗ്നലില്‍ സമീപത്ത് റോഡില്‍ തിരക്കായതോടെ ഫുട്പാത്തിലൂടെ ഓടിച്ചു കയറിയത്. ഇതിനിടയാണ് ഒരു സ്കൂട്ടർ യാത്രയുന്നത്. വണ്ടിക്ക് മുന്നില്‍ തടസ്സമായി നില്ക്കുക മാത്രമല്ല വാഹനത്തെ മുന്നോട്ടുപോകുവാൻ സമ്മതിക്കുകയും ചെയ്തില്ല.



