video
play-sharp-fill

വീടിനു സമീപത്തെ കളിസ്ഥലത്തു വച്ച് പന്ത്രണ്ടുകാരിയെ അശ്ലീല വീഡിയോ കാണിച്ചു: പോക്‌സോ വകുപ്പ് ചുമത്തി അധ്യാപികയെ അറസ്റ്റ് ചെയ്തു; 35 കാരിയായ അദ്ധ്യാപിക ശ്രമിച്ചത് പെൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കാൻ

വീടിനു സമീപത്തെ കളിസ്ഥലത്തു വച്ച് പന്ത്രണ്ടുകാരിയെ അശ്ലീല വീഡിയോ കാണിച്ചു: പോക്‌സോ വകുപ്പ് ചുമത്തി അധ്യാപികയെ അറസ്റ്റ് ചെയ്തു; 35 കാരിയായ അദ്ധ്യാപിക ശ്രമിച്ചത് പെൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കാൻ

Spread the love

ക്രൈം ഡെസ്‌ക്

കോഴിക്കോട്: വീടിനു സമീപത്തെ കളിസ്ഥലത്തു വച്ചു കണ്ടു മുട്ടിയ അയൽവാസിയായ പന്ത്രണ്ടുകാരിയെ അശ്ലീല വീഡിയോ ദൃശ്യങ്ങൾ കാണിച്ച് പീഡിപ്പിക്കാൻ പദ്ധതി തയ്യാറാക്കിയ മുപ്പത്തിയഞ്ചുകാരിയായ അദ്ധ്യാപിക പിടിയിൽ. പെൺകുട്ടിയെ അശ്ലീല വീഡിയോ കാട്ടി പ്രലോഭിപ്പിച്ച് പീഡിപ്പിക്കുന്നതിനായാണ് അദ്ധ്യാപിക പദ്ധതി തയ്യാറാക്കിയിരുന്നത്. സ്വവർഗ പ്രണയമായിരുന്നു അദ്ധ്യാപിക ലക്ഷ്യമിട്ടിരുന്നതെന്നാണ് വ്യക്തമാക്കുന്നത്.

അധ്യാപികയെ പോക്‌സോ വകുപ്പ് ചുമത്തി അറസ്റ്റു ചെയ്ത് റിമാൻഡിലാക്കി. താമരശ്ശേരി വെഴുപ്പൂർ അമ്പലക്കുന്ന് ലീലാമണി(35)യെ ആണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. വീടിനു സമീപത്തെ കളിസ്ഥലത്ത് എത്തിയ പന്ത്രണ്ടുകാരിയെ മാറ്റി നിർത്തി അശ്ലീല വീഡിയോ കാണിച്ചുകൊടുത്തുവെന്നായിരുന്നു പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തി തെളിവുകൾ ശേഖരിച്ച ശേഷമാണ് പൊലീസ് അധ്യാപികയെ അറസ്റ്റ് ചെയ്തത്. ചൈൽഡ് ലൈൻ അന്വേഷണത്തിന് ശേഷം പൊലീസിൽ നൽകിയ പരാതിയെ തുടർന്നാണ് പോക്‌സോ വകുപ്പ് ചുമത്തി അറസ്റ്റു ചെയ്തത്. സ്വകാര്യ സ്‌കൂളിൽ താൽക്കാലിക അധ്യാപികയായ ലീലാമണി പന്ത്രണ്ടുകാരിയുടെ മാതാവിനോട് അശ്ലീല രീതിയിൽ പെരുമാറിയിരുന്നതായും പരാതിയുണ്ട്. കോഴിക്കോട് പോക്സോ കോടതിയിൽ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് മഞ്ചേരി സബ് ജയിലിലേക്കയച്ചു.