play-sharp-fill
ജുവലറിയിൽ കയറും; ജീവനക്കാരുടെ ശ്രദ്ധ വെട്ടിച്ചു മാറ്റും: ഒറ്റയ്ക്ക് സ്വർണം മോഷ്ടിച്ചു മടങ്ങുന്ന മജീദും, സനാഫുള്ളയും കുടുങ്ങിയത് പൊലീസിന്റെ തന്ത്രപരമായ നീക്കത്തിൽ; കുടുക്കിയത് കേരള പൊലീസിന്റെ മിടുക്ക്

ജുവലറിയിൽ കയറും; ജീവനക്കാരുടെ ശ്രദ്ധ വെട്ടിച്ചു മാറ്റും: ഒറ്റയ്ക്ക് സ്വർണം മോഷ്ടിച്ചു മടങ്ങുന്ന മജീദും, സനാഫുള്ളയും കുടുങ്ങിയത് പൊലീസിന്റെ തന്ത്രപരമായ നീക്കത്തിൽ; കുടുക്കിയത് കേരള പൊലീസിന്റെ മിടുക്ക്

ക്രൈം ഡെസ്‌ക്

കോട്ടയം: മാന്യമായ വേഷം ധരിച്ച് ജുവലറിയിൽ എത്തി സ്വർണം കവർന്ന് മടങ്ങുന്ന രണ്ടംഗ മോഷണ സംഘത്തെ പൊലീസ് പിടികൂടി. തമിഴ്‌നാട് സ്വദേശി സനാഫുളള (42), കൂട്ടാളിയായ മജീദ് എന്നിവരെയാണ് തമിഴ്‌നാട്ടിൽ നിന്നും കേരളത്തിൽ നിന്നുമായി പൊലീസ് സംഘം പിടികൂടിയത്. രണ്ടു പേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തമിഴ്‌നാട്ടിലെ ചെമ്പട്ടിയിലുളള വീട്ടിൽ നിന്നാണ് പ്രതിയായ സനാഫുള്ളയെ പൊലീസ് പിടികൂടിയത്.

കഴിഞ്ഞ ഫബ്രുവരി 2 ന് പ്രവിത്താനം തെക്കേയിൽ ജൂവലറിയിൽ നിന്നുമാണ് 10 പവനോളം സ്വർണാഭരണങ്ങൾ കൈക്കലാക്കി പ്രതി കടന്നുകളഞ്ഞത്. ജൂവലറിയിലെ സി.സി.ടി.വി ക്യാമറായിൽ നിന്നും ലഭിച്ച പ്രതിയുടെ ദ്യശ്യങ്ങൾ കേരളത്തിലെ സമാന കുറ്റവാളികളുമായി സാമ്യമുളളതല്ലായിരുന്നു. തുടർന്ന് പാലാ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഷാജിമോൻ ജോസഫ് പ്രതിയെ പിടികൂടുന്നതിനായി പ്രത്യേക സ്‌ക്വേഡിന് രൂപം നൽകുകയും അതോടൊപ്പം തന്നെ ജില്ലാ സൈബർ സെല്ലിന്റെ സഹായം തേടുകയും ചെയ്തിരുന്നു.
പ്രവിത്താനം മുതൽ റോഡരികിലെ ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും ബൈക്കിലെത്തിയ പ്രതികൾ തൊടുപുഴ, മൂവാറ്റുപുഴ, തൃശൂർ, പാലക്കാട്, വഴി തമിഴ്‌നാട്ടിലേയ്ക് കടന്നതായി മനസിലാക്കി. സമാന രീതിയിലുളള കുറ്റകൃത്യങ്ങളെകുറിച്ച് അന്വേഷിച്ചതിൽ പോണ്ടിച്ചേരിയിലെ ഒരു ജൂവലറിയിൽ നിന്നും രണ്ടു വർഷം മുൻപ് ഇതേ രീതിയിൽ മേഷണം നടത്തിയതായി സൂചന ലഭിക്കുകയും തുടർ സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതി ഡിണ്ടിഗല്ലിലുളള ആളാണന്ന് കണ്ടെത്തി. ഡിണ്ടിഗല്ലിൽ നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ ചെമ്പട്ടിയിലുളള ഒളിത്താവളം മനസിലാക്കുകയും, കാൽനടയായി കിലോമീറ്ററുകൾ നടന്ന് പുലർച്ചേ ബൂരുഷാ മകൻ സനാഫുളളയെ വീട്ടിൽ കയറി പിടികൂടുകയുമായിരുന്നു.
തുടർന്ന് പ്രതിയെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നും മോഷ്ടിച്ച സ്വർണം ഷൊർണ്ണുരുളള മജീദിനെ വിൽക്കാൻ ഏൽപ്പിച്ചിരിക്കുയാണന്നും തുടർന്ന് ഷൊർണൂർ റയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നും മജീദിനെ പിടികൂടുകയുമായുരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നും ത്യശൂരുളള ഒരു സ്വർമകടയിൽ വിറ്റ് പണം വാങ്ങിയതായി കണ്ടെത്തി. സനാഫുളളയെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നും തിരുവന്തപുരം, കൊല്ലം, കോഴിക്കോട്, പോണ്ടിച്ചേരി എന്നിവടങ്ങളിലെ ജൂവലറികളിൽ നിന്നും സമാനരീതിയിൽ മോഷണം നടത്തിയതായി കണ്ടെത്തിയിട്ടുളളതാണ്. ഇയാൾ സാധാരണയായി സഹായിയേയും കൂട്ടി കമ്പം, കുമളി വഴി കേരളത്തിൽ വന്ന് മോഷണം നടത്തുകയും തൊടുപുഴ, തൃശൂർ, പാലക്കാട് വഴി തമിഴ്‌നാട്ടിലേയ്ക്ക് രക്ഷപെടുകയും ചെയ്യുകയാണ് പതിവ്. സ്വർണം വിറ്റുകിട്ടുന്ന പണം മദ്യം,മയക്കുമരുന്ന് വാങ്ങുന്നതിനും സുഖലോലുപതയ്ക്കും വേണ്ടിയാണ് ചിലവിടുന്നത്. കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന്റെ നിർദേശാനുസരണം പാലാ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഷാജിമോൻ ജോസഫിന്റെ നേതൃത്വത്തിൽ പാലാ ഇൻസ്‌പെക്ടർ രാജൻ കെ അരമന, എസ്സ്.ഐ.ബിനോദ് കുമാർ, മേലുകാവ് എസ്സ്.ഐ സന്ദീപ്, എ.എസ്സ്.ഐ അനിൽകുമാർ, സ്‌ക്വോഡ് അംഗങ്ങളായ സിനോയി തോമസ്, സുനിൽ കുമാർ, ബിജു എം.ജി, അരുൺചന്ദ്, രാജേഷ്‌കുമാർ, ഷെറീൻ, കോട്ടയം സൈബർസെല്ലിലെ ജോർജ്, അനുപ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
പ്രതികളെ പാലാ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയിട്ടുളളതും റിമാന്റ് ചെയ്തിട്ടുളളതുമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group