play-sharp-fill
ആളൂരുണ്ടോ, ഏതു കേസിൽ നിന്നും ഊരാം: ഒരു കുടുംബത്തിലെ രണ്ടു പേരെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിയ്ക്കും വക്കീലായി ആളൂരിനെ മതി; പ്രതിയുടെ ആവശ്യം കോടതിയും അംഗീകരിച്ചേക്കും

ആളൂരുണ്ടോ, ഏതു കേസിൽ നിന്നും ഊരാം: ഒരു കുടുംബത്തിലെ രണ്ടു പേരെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിയ്ക്കും വക്കീലായി ആളൂരിനെ മതി; പ്രതിയുടെ ആവശ്യം കോടതിയും അംഗീകരിച്ചേക്കും

സ്വന്തം ലേഖകൻ
കൊച്ചി: ട്രെയിനിനുള്ളിൽ വച്ച് അതിക്രൂരമായ പീഡനത്തിന് ഇരയായി പെൺകുട്ടി കൊല്ലപ്പെടുകയും, ഈ കേസിൽ ഒറ്റക്കയ്യനായ തമിഴനാട്ടുകാരൻ ഗോവിന്ദചാമി പിടിയിലാകുകയും ചെയ്തതോടെയാണ് കേരളത്തിലെ കുറ്റകൃത്യങ്ങളിൽ അഡ്വക്കേറ്റ് ബി.എ ആളൂർ എന്ന പേര് ആദ്യം കേൾക്കുന്നത്. സുപ്രീം കോടതി വരെ പോയി ഗോവിന്ദചാമിയുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കുന്നതിൽ ആളൂർ നിർണ്ണായക ഇടപെടലാണ് നടത്തിയത്. ഇതേ തുടർന്ന് പെരുമ്പാവൂരിൽ നിയമവിദ്യാർത്ഥി കൊല്ലപ്പെട്ട കേസിൽ പ്രതിയായ അമീറുൾ ഇസ്ലാമിനു വേണ്ടിയും, നടൻ ദിലീപ് നടിയെ തട്ടിക്കൊണ്ടു പോയ കേസിൽ പ്രതി ചേർക്കപ്പെട്ടപ്പോൾ, ക്വട്ടേഷൻ ഏറ്റെടുത്ത് ജയിലിൽ പോയ പൾസർ സുനിയ്ക്കു വേ്ണ്ടിയും ആളൂർ തന്നെയാണ് കോടതിയിൽ ഹാജരായത്. ഈ മാധ്യമ ശ്രദ്ധയും, ക്ര്ിമിനൽ കേസിൽ ആളൂരിന്റെ ആഴവും തിരിച്ചറിഞ്ഞാണ് ഇപ്പോൾ കൊടും ക്രൂരന്മാരായ കൊലപാതകകികൾക്കു പോലും തങ്ങളുടെ കേസ് വാദിക്കാൻ ആളൂരിനെ മതി.
ഏറ്റവും ഒടുവിൽ വെള്ളമുണ്ട കൊലപാതക കേസിലെ പ്രതി കോഴിക്കോട് തൊട്ടിൽപ്പാലം കലങ്ങോട്ടുമൽ വീട്ടിൽ വിശ്വനാഥനാണ് തനിക്ക് വക്കീലായി ആളൂരിനെ തന്നെ വേണമെന്ന് കോടതിയിൽ ആവശ്യപ്പെട്ടത്. വെള്ളമുണ്ട മക്കിയാട് പന്ത്രണ്ടാം മെയിലിൽ വാഴയിൽ വീട്ടിൽ നവദമ്പതികൾ ആണ് വെട്ടേറ്റ് മരിച്ചത്.
കണ്ടത്തുവയൽ പന്ത്രണ്ടാംമൈൽ വാഴയിൽ പരേതനായ മൊയ്ദുവിന്റെയും ആയിഷയുടെയും മകൻ ഉമ്മർ (23) ഭാര്യ ഫാത്തിമ (19) എന്നിവരാണ് വെട്ടേറ്റ് മരിച്ചത്. പ്രതി പിൻവാതിൽ  കുത്തി തുറന്ന് അകത്തു കയറി ഇരുവരെയും കൊലപ്പെടുത്തി മോഷണം നടത്തിയ ശേഷം രക്ഷപെട്ടതായാണ് പ്രോസിക്യൂഷൻ കേസ് രജിസ്റ്റർ ചെയ്തത്. കൃത്യത്തിന് ശേഷം മുളകുപൊടി വിതറി. ഇരുവരെയും മൂർച്ചയുള്ള ആയുധം കൊണ്ട് വെട്ടി കൊലപ്പെടുത്തി എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തലക്കും കഴുത്തിനും ആണ് വെട്ടേറ്റത്.ഫാത്തിമയുടെ ശരീരത്തിൽ ഉണ്ടായിരുന്ന സ്വർണആഭരണങ്ങളും, മൊബൈലും കാണാതായിരുന്നു.
കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന വിശ്വനാഥൻ ജയിലിൽ നിന്ന് അഡ്വക്കേറ്റ് ആളൂരിന് കത്ത് അയച്ചിരുന്നു. ‘ആ കത്തിൽ പറയുന്നു സാർ ദയവ് ചെയ്ത് വരണം എനിക്ക് വേറെ ഒരു വക്കിലന്മാരെയും വിശ്വാസമില്ല ‘. സാർ തന്നെ വന്ന് എന്റെ നിരപരാധിത്വം തെളിയിക്കണം വിശ്വനാഥൻ തെറ്റ് ചെയിതിട്ടില്ല എന്നും ആ കത്തിൽ കാണിക്കുന്നു. ഈ കത്തിനെ തുടർന്ന് ആളൂരിന്റെ ജൂനിയർ ജയിലിൽ പോയി വിശ്വനാഥനെ കണ്ടിരുന്നു.ഇതിനിടെയാണ് ഇപ്പോൾ പ്രതി തനിക്ക് ആളൂരിനെ തന്നെ വക്കീലായി വേണമെന്നാവശ്യപ്പെട്ട് കോടതിയിൽ അപേക്ഷ നൽകിയിരിക്കുന്നത്.  ‘എനിക്ക് അഡ്വക്കേറ്റ് ആളൂരിനെ തന്നെ മതി ‘യെന്ന് കോടതിയിൽ ഇയാൾ അറിയിച്ചതോടെ വിശ്വനാഥനോട് കോടതി അപേക്ഷ നൽകുവാൻ ആവശ്യപ്പെട്ടു.

ഈ കേസിൽ പൊലീസ് ഏറെ വിമർശനങ്ങൾ കേട്ടിരുന്നു. ആക്ഷൻ കമ്മിറ്റി രൂപികരിച്ചു ജനങ്ങൾ പ്രക്ഷോഭത്തിന് ഒരുങ്ങുന്നതിനിടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മൊബൈൽ ഫോൺ കേന്ദ്രീകരിച് നടത്തിയ അതീവ രഹസ്യ അന്വേഷണത്തിൽ ആണ് പ്രതിയെ കുടുക്കിയത് എന്നും മോഷ്ടിച്ച സ്വർണാഭരങ്ങൾ പ്രതി കുറ്റ്യാടിയിലെ ഒരു ജുവലറിയിൽ വിൽപന നടത്തിയത് പൊലീസ് കണ്ടെത്തിയിരുന്നു.  ഈ കേസിൽ വിശ്വനാഥനെ പോലീസ് ആദ്യം കസ്റ്റഡിയിൽ എടുത്തു വിട്ടയച്ചിരുന്നു. പിന്നീട് സംശയത്തിന്റെ പേരിൽ വീണ്ടും കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യുകയായിരുന്നു.കൊല്ലപെട്ട ഫാത്തിമയുടെ കാണാതായ മൊബൈൽ ഫോൺ കേന്ദ്രികരിച് നടത്തിയ അനോഷണത്തിൽ ആണ് ഇയാൾ കുടുങ്ങിയത്  അതേസമയം ജില്ലാ കോടതി അടുത്ത മാസം 21ലേക്ക് കേസ് മാറ്റി.